Earias insulana
പ്രാണി
ലാർവകൾ പ്രധാനമായും പരുത്തി ഗോളങ്ങളെയാണ് ആക്രമിക്കുന്നത്, പക്ഷെ അവ തണ്ടുകളിലും പൂക്കളിലും, സ്ക്വയറുകളിലും വരെ ആഹരിക്കുന്നു. ചെടിയുടെ കായിക ഘട്ടത്തിലാണ് ബാധിക്കപ്പെടുന്നതെങ്കിൽ, പുഴുക്കൾ അഗ്ര മുകുളങ്ങൾ തുരന്നു താഴേക്ക് നീങ്ങുന്നു. ഇത് പൂവിടുന്നതിന് മുൻപ് തന്നെ മുകുളങ്ങൾ വാടി വീഴുന്നതിന് കാരണമാകുന്നു. അവ പ്രധാന തണ്ടുകളെയാണ് ബാധിക്കുന്നതെങ്കിൽ ചെടി പൂർണമായും ഒടിഞ്ഞുവീണേക്കാം. ചെടിവളർച്ചയുടെ വൈകിയ ഘട്ടങ്ങളിലാണ് അക്രമിക്കപ്പെടുന്നതെങ്കിൽ, ലാർവകൾ മുകുളങ്ങളുടെ ചുവട്ടിൽ ദ്വാരങ്ങൾ തുരന്ന് പരുത്തി ഗോളങ്ങൾക്കുള്ളിൽ ആഹരിക്കുന്നു. ഈ തുരങ്കങ്ങൾ ലാർവയുടെ വിസർജ്യങ്ങൾ നിറഞ്ഞ് അടഞ്ഞിരിക്കും. കേടുപാടുകളുണ്ടായ പൂമൊട്ടുകൾ ചിലപ്പോൾ പാകമാകുന്നതിനു മുൻപ് വിരിയുന്നത് കാണാം, ഇതാണ് ഫ്ലെർഡ് സ്ക്വയറുകൾ എന്നറിയപ്പെടുന്നത്. സസ്യ കലകളിലെ കേടുപാടുകൾ കുമിൾ, ബാക്ടീരിയ എന്നിവയുടെ ബാധിപ്പിന് കാരണമാകാം. ചെടി എത്രത്തോളം ചെറുതാണോ അത്രമാത്രം കൂടുതൽ കേടുപാടുകൾ വരുത്താൻ ബോൾ വേമിന് കഴിയും.
മുട്ടകളും ലാർവകളും കണ്ടെത്തുന്നത്, കീടങ്ങളുടെ നിയന്ത്രണത്തിലെ പ്രധാന ഘടകമാണ്. ബ്രക്കോനിടെ, സെലിയോനിടെ, ട്രൈക്കോഗ്രാമാറ്റിടെ എന്നീ കുടുംബങ്ങളിൽ പെട്ട പരാന്ന കീടങ്ങളെ ജൈവിക നിയന്ത്രണ രീതിയായി ഉപയോഗിക്കാം. കോളിയോപ്‌റ്റോറ, ഹൈമെനോപ്റ്റെറ, ഹെമിപ്റ്റെറ, ന്യുറോപ്റ്റെറ എന്നീ വർഗ്ഗങ്ങളിൽപ്പെട്ട ഇരപിടിയന്മാരെയും ഉപയോഗിക്കാം. ഈ ഗണത്തിൽപ്പെട്ട പ്രാണികളെ പ്രോത്സാഹിപ്പിക്കുക (സാധ്യമെങ്കിൽ അവയെ കൃഷിയിടങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുക) മാത്രമല്ല വിശാലശ്രേണിയിലുള്ള പ്രാണികളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുക. ബാസില്ലസ് തുറിഞ്ചിയെൻസിസ് അടങ്ങിയ ജൈവ കീടനാശിനികൾ, കീടങ്ങളുടെ തീവ്രമായ പെരുപ്പം നിയന്ത്രിക്കാൻ ഉപയോഗിക്കാം. വേപ്പിൻ കുരു സത്ത് (എൻഎസ്കെഇ) 5% അല്ലെങ്കിൽ വേപ്പെണ്ണ (1500 പിപിഎം) @ 5 മിലി/ലി തളിക്കുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പൂവിടലിൻ്റെ ആരംഭ ഘട്ടത്തിൽ, 100 ചെടികൾക്ക് ആനുപാതികമായി 10 മുട്ടകളോ 5 പുഴുക്കളോ ഉണ്ടെങ്കിൽ പരിചരണം ശുപാർശ ചെയ്തിട്ടുണ്ട്. ലാർവകൾ വളരുന്നതോടെ കീടനാശിനികൾക്കെതിരെ പ്രതിരോധം നേടുന്നതു കൊണ്ട്, മുട്ടകളും ഇളം ലാർവകളും കണ്ട് പിടിച്ചു നശിപ്പിക്കേണ്ടത് അനിവാര്യമാണ്. മുട്ടയായിരിക്കുമ്പോൾ തന്നെ പരിചരണം തുടങ്ങേണ്ടതാണ്. ക്ലോറാൻട്രിനിലിപ്രോലെ, എമാമെക്റ്റിൻ ബെൻസോയേറ്റ്, ഫ്ലുബെൻഡൈയമൈഡ്, മെതോമൈൽ അല്ലെങ്കിൽ എസ്‌ഫെൻവലേറേറ്റ് എന്നിവയടങ്ങിയ കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. മൂല്യം കുറഞ്ഞ വിളകളിൽ രാസപ്രയോഗം പ്രായോഗികമല്ല.
വടക്കേ ഇന്ത്യയിൽ സാധാരണയായി കണ്ട് വരുന്ന ഏറിയസ് ഇൻസുലാന എന്ന സ്പൈനി ബോൾ വേമുകളുടെ ലാർവകളാണ് കേടുപാടുകൾക്ക് കാരണം. വെണ്ടയും ചെമ്പരത്തിയും ഉൾപ്പെടുന്നവയാണ് ഈ കീടങ്ങളുടെ ഇതര ആതിഥേയവിളകൾ. ശലഭങ്ങൾ വെള്ളി കലർന്ന പച്ച മുതൽ മഞ്ഞ വരെ നിറങ്ങളിലാണ് കാണപ്പെടുന്നത്, ഏകദേശം 2 സെന്റിമീറ്റർ നീളമുള്ള ഇവ പൂക്കളിലും പ്രകാശ സ്രോതസുകൾക്കടുത്തുമായും കാണപ്പെടുന്നു. ചിറകുകളിൽ മൂന്ന് ഇരുണ്ട വരകൾ കാണാം. പച്ച നിറം സാധാരണയായി വേനൽക്കാലത്തും വെള്ള, മഞ്ഞ, തവിട്ട് നിറങ്ങൾ മഴക്കാലത്തുമാണ് കാണപ്പെടുന്നത്. മുട്ടകൾ നീല നിറത്തിൽ ഉള്ളവയാണ്, അവ ഒറ്റയൊറ്റയായി ഇളം തളിരുകളിലും, ഇലകളിലും, സ്ക്വയറുകളിലുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഇളം ലാർവകൾ ചാരനിറം മുതൽ മഞ്ഞനിറം വരെയും ഓറഞ്ചും നിറങ്ങളിലുള്ള ആകാരത്തോടെ നേരിയ തവിട്ടുനിറത്തിൽ കാണപ്പെടും. അവയെ മറ്റ് പ്രാണികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ലെൻസുകളിലൂടെ നോക്കുമ്പോൾ കാണുന്ന, ദേഹം മുഴുവനും നിറഞ്ഞിരിക്കുന്ന ചെറിയ മുള്ളുകളാണ്. അവ വളർച്ചയെത്തുമ്പോൾ ഇലകളിലോ, താഴെ വീണ ചെടി ഭാഗങ്ങളിലോ ഉള്ള പട്ട് കൊക്കുണുകളിൽ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു. ഉഷ്‌ണമേഖലാ കാലവസ്ഥകളിൽ ഒരു തലമുറ 20-25 ദിവസം കൊണ്ട് പൂർത്തിയാകുന്നു. താഴ്ന്ന താപനിലകൾ ഈ പ്രക്രിയ 2 മാസം വരെ വൈകിച്ചേക്കും.