പരുത്തി

പരുത്തിയിലെ സെമിലൂപ്പർ

Anomis flava

പ്രാണി

ചുരുക്കത്തിൽ

  • ഇളം പുഴുക്കള്‍ കൂട്ടത്തോടെ ഇലപ്പാളികള്‍ ഭക്ഷിച്ച് ചെറിയ ദ്വാരങ്ങള്‍ അവശേഷിപ്പിക്കുന്നു.
  • മുതിർന്ന പുഴുക്കള്‍ ആക്രമണോത്സുകതയോടെ ഇലകൾ ഭക്ഷിച്ച് അവയുടെ ധമനികൾ മാത്രം ബാക്കിയാക്കുന്നു.
  • സെമിലൂപ്പർ എന്ന് പേര് വന്നത് ഇളം പുഴുക്കളുടെ കുട്ടിക്കരണം മറിച്ചിൽ കൊണ്ടാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പരുത്തി

ലക്ഷണങ്ങൾ

പ്രതലം ചുരണ്ടി ഇലയിൽ ചെറിയ ദ്വാരങ്ങള്‍ അവശേഷിപ്പിച്ച്, ഇളം ലാര്‍വകള്‍ തളിരിലകള്‍ കൂട്ടമായി ഭക്ഷിക്കുന്നു. ഇലയുടെ മദ്ധ്യധമനിയും സിരകളും അവശേഷിപ്പിച്ച് ( ‘അസ്ഥിപഞ്ജരമാകൽ’ എന്നിതിനെ വിളിക്കും) അരികിൽ നിന്ന് തുടങ്ങി ധമനികളിലേക്ക് നീങ്ങി, മുതിർന്ന ലാര്‍വ മുഴുവൻ ഇലയും ഭക്ഷിക്കുന്നു. അവ പിന്നീട് ഇളംതണ്ടുകളും, മുകുളങ്ങളും, ബോളുകളും ഭക്ഷിക്കുന്നു. ഇലയുടെ പ്രതലത്തിലെ കറുത്ത വിസർജ്യങ്ങൾ കീടത്തിന്റെ പൊതു ലക്ഷണമാണ്. കാലാവസ്ഥാ ഘടകങ്ങളെ ബന്ധപ്പെട്ട്, കീടത്തിന്റെ പൊട്ടിപ്പുറപ്പെടൽ അപൂർവ്വമായി സംഭവിക്കുന്നു, അത് ഗുരുതരമാണെങ്കിൽ വിളനാശത്തിന് കാരണമാകാം. സെമിലൂപ്പർ കൂടിയ എണ്ണത്തിൽ ഇളംചെടികളെ ആക്രമിക്കുകയാണെങ്കിൽ മാത്രമേ ചെടിക്ക് കാര്യമായ ഭീഷണി സൃഷ്ടിക്കുകയുള്ളൂ. ചെടികൾ വളരവേ, അവ ഈ കീടത്തിനെതിരെ കൂടുതൽ പ്രതിരോധമാർജിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

സെമിലൂപ്പർ നിയന്ത്രണം മുട്ടയ്ക്കും, ചെറിയ പുഴുക്കള്‍ക്കും വേണ്ടിയുള്ള നിരന്തരമായ നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇക്നയൂമോനിഡെ കുടുംബത്തിലെ ചില പരഭോജി കടന്നല്‍ ഇനങ്ങള്‍, ബ്രാക്കോനിഡെ, സ്കെലിയോനിഡെ, ട്രൈക്കോഗ്രമ്മാറ്റിഡെ പിന്നെ ടാക്കിനിഡെ എന്നിവയെ ജൈവ നിയന്ത്രണമാർഗത്തിനായി ഉപയോഗിക്കാം. പെരുപ്പം നിയന്ത്രിക്കാൻ വേപ്പെണ്ണ സ്പ്രേയും താങ്കള്‍ക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന് വേപ്പിൻ കുരു സത്തുകൾ (NSKE 5%) അല്ലെങ്കിൽ വേപ്പെണ്ണ (1500ppm) @ 5 മി.ലി/ലിറ്റര്‍ തളിക്കാവുന്നതാണ്.

രാസ നിയന്ത്രണം

എപ്പോഴും ജൈവ പരിചരണ രീതികളും പ്രതിരോധ രീതികളും ചേർന്നുള്ള ഒരു സംയോജിത സമീപനം പരിഗണിക്കുക. വ്യാപ്തിയേറിയ കീടനാശിനി ഉപയോഗം കീടത്തിൽ പ്രതിരോധം സൃഷ്ടിക്കാം. പുഴുക്കള്‍ കീടനാശിനി പരിചരണത്തിനോട് കൂടിയ നിലയിൽ തിരിച്ച് വരവിലേക്ക് നയിക്കുന്നത് കൊണ്ട്, മുട്ടകൾക്കും ഇളം പുഴുക്കള്‍ക്കുമുള്ള തിരച്ചിൽ നിർണായകമാണ്. മുട്ടയായിരിക്കുന്ന ഘട്ടത്തിലേ ചികിത്സ ശുപാർശ ചെയ്യുന്നു. ക്ലോറാൻട്രാനിലിപോൾ, എമാമെക്ടിൻ ബെൻസോവേറ്റ്, ഫ്ലൂബെൻഡിയാമൈഡ്, മെത്തോമിൽ അല്ലെങ്കിൽ എസ്ഫെൻവലിറേറ്റ്, എന്നിവയടങ്ങിയ കീടനാശിനികൾ ഉപയോഗിക്കാം. കുറഞ്ഞ മൂല്യമുള്ള വിളകളിൽ രാസ ചികിൽസ അപ്രാപ്യമായേക്കാം.

അതിന് എന്താണ് കാരണം

ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ കാണപ്പെടുന്ന അനോമിസ് ഫ്ലാവ ശലഭത്തിന്റെ ലാര്‍വയാണ് കേടുപാടുകള്‍ക്ക് കാരണം. മുതിർന്ന ശലഭങ്ങൾക്ക് അരികിനോട് ചേർന്ന് രണ്ട് ചാര നിറമുള്ള വളഞ്ഞുപുളഞ്ഞ വരകളും കുറുകേയുള്ള ഓറഞ്ച് കലര്‍ന്ന തവിട്ട് നിറവുമുള്ള മുൻ ചിറകുകൾ ഉണ്ട്. ശരീരത്തോട് ചേർന്ന ഭാഗത്ത്‌, വളരെ വൃക്തമായ ത്രികോണത്തിലുള്ള ഓറഞ്ച് അടയാളം ചിറകിന്റെ മുകളിലെ പകുതി ഭാഗം മൂടുന്നു. പിൻ ചിറകുകൾ ഇളംതവിട്ട് നിറത്തിൽ മറ്റു പ്രധാന ലക്ഷണങ്ങൾ ഇല്ലാതെ കാണുന്നു. പെൺജാതികൾ ഇലകളിൽ 500- 600 വട്ടത്തിലുള്ള മുട്ടകൾ ഇടുന്നു. ഇളം പുഴുക്കള്‍ ഇളം പച്ച നിറത്തിൽ ആദ്യത്തെ അഞ്ച് ഖണ്ഡങ്ങളും നേരിയ മഞ്ഞ വരകളാൽ വൃക്തമായി വേർതിരിച്ചിരിക്കുന്നു. മുതിർന്ന പുഴുക്കള്‍ തവിട്ടോ കറുപ്പോ നിറമായി മാറുകയും മുതുകിൽ രണ്ട് മഞ്ഞവരകൾ ഉണ്ടാവുകയും ചെയ്യുന്നു. പ്യൂപ്പകൾ തവിട്ട് നിറത്തോടെ, മടങ്ങിയ ഇലകളിൽ കാണുന്നു. സെമിലൂപ്പർ എന്ന ഇംഗ്ലീഷ് നാമം പുഴുവിന്റെ മുന്നോട്ടുള്ള ചലനത്തെ, ശരീരം കൊണ്ട് പൊങ്ങിയ വളവുകൾ ഉണ്ടാക്കുന്നതിനെ കുറിക്കുന്നു.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയില്‍ ലഭ്യമെങ്കിൽ സഹനശക്തിയുള്ള ഇനങ്ങൾ നടുക.
  • കനത്ത മഴ രോഗബാധയ്ക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനാല്‍ കൃഷിയിടങ്ങളില്‍ നല്ല നീർവാർച്ച ആസൂത്രണം ചെയ്യുക.
  • ഇവയുടെ പെരുപ്പം ഒഴിവാക്കാൻ നേരത്തേ നടുക.(സാധാരണ വിതച്ച് കഴിഞ്ഞ് 60 മുതൽ 75 ദിവസത്തിനിടയ്ക്ക്).
  • കൃഷിയിടം നീരീക്ഷിച്ചു ബാധിക്കപ്പെട്ട ഇലകൾ കൈകളാല്‍ നീക്കം ചെയ്യുക.
  • മിത്ര കീടങ്ങളേയും ബാധിക്കുമെന്നതിനാല്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • ആതിഥ്യമേകാത്ത വിളകളുമായി മാറ്റകൃഷി പ്രയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക