സോയാബീൻ

സോയാബീനിലെ ഗര്‍ഡില്‍ വണ്ട്‌

Obereopsis brevis

പ്രാണി

ചുരുക്കത്തിൽ

  • ശാഖകളിലോ തണ്ടിലോ രണ്ടു വൃത്താകൃതിയിലുള്ള വെട്ടുകള്‍.
  • ഇലകളുടെ വാടലും ഉണക്കവും.
  • ഇളം ചെടികള്‍ വാടിവീണു നശിക്കുന്നു.
  • വണ്ടുകള്‍ക്ക് മഞ്ഞ-ചുവപ്പ് നിറമുള്ള തലയും നെഞ്ചും, തവിട്ടു ചിറകുകളാലുള്ള ആവരണവും.
  • ലാര്‍വകള്‍ വെളുത്ത നിറത്തോടെയും ഇരുണ്ട തലയോടെയും കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

തൈച്ചെടികൾ ആയിരിക്കുന്ന ഘട്ടത്തില്‍ ചെടിയുടെ ശാഖയിലോ തണ്ടിലോ ദൃശ്യമാകുന്ന വൃത്താകൃതിയിലുള്ള വെട്ടുകളാണ് ഇവയുടെ സവിശേഷമായ ലക്ഷണങ്ങള്‍. തൈകളും ചെടികളും വാടുകയോ നശിക്കുകയോ ചെയ്യുമ്പോള്‍ മുതിര്‍ന്ന ചെടിയുടെ ഇലകള്‍ വാടി തവിട്ടു നിറമായി ഉണങ്ങുന്നു. രോഗം ബാധിച്ച ശാഖകള്‍ക്ക് ചുറ്റുമായി വളയങ്ങള്‍ കാണാം. ഈ വെട്ടിനു മുകളിലുള്ള ബാധിക്കപ്പെട്ട ഭാഗം ക്രമേണ ഉണങ്ങുന്നു. രോഗബാധയുടെ മുന്നോട്ടുള്ള ഘട്ടത്തില്‍ തറനിരപ്പിന് 15-25 സെ.മി. മുകളില്‍ ഗുരുതരമായി ബാധിക്കപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ ഇതിനായി ജൈവ പരിചരണ രീതികൾ ലഭ്യമല്ല. സോയാബീന്‍ ഗര്‍ഡില്‍ വണ്ടുകളുടെ നിയന്ത്രണത്തിനായി മറ്റിതര മാര്‍ഗ്ഗങ്ങള്‍ പ്രതിരോധ നടപടികളിലും കാര്‍ഷിക നടപടികളിലുമായി പരിമിതപ്പെട്ടിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കേടുപാടുകള്‍ സാമ്പത്തികമായ നിയന്ത്രണ പരിധിയായ 5%-ലും അധികരിക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് NSKE 5% അല്ലെങ്കില്‍ അസാദിരച്ടിന്‍ 10000 ppm @ 1 മി.ലി./1 ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ ഗര്‍ഡില്‍ വണ്ടുകള്‍ മുട്ടയിടുന്നത്‌ ഒഴിവാക്കാന്‍ പ്രയോഗിക്കാം. കാര്‍ടാപ് ഹൈഡ്രോക്ലോറൈഡ് തരികള്‍ 4 കി.ഗ്രാം/ഏക്കര്‍ എന്ന കണക്കില്‍ വിതയ്ക്കുന്ന സമയത്ത് കൃഷിയിടത്തില്‍ വിതറാം. ആക്രമണം ശ്രദ്ധയില്‍പ്പെട്ടു കഴിഞ്ഞാല്‍ ലംഡ -സൈഹലോത്രിന്‍ 5 EC @ 10 മി.ലി. അല്ലെങ്കില്‍ ഡൈമതോയെറ്റ് 25 EC @ 2 മി.ലി./1 ലിറ്റര്‍ വെള്ളം വിതച്ചതിന് 30-35 ദിവസങ്ങള്‍ക്ക് ശേഷം തളിയ്ക്കുക, കൂടാതെ ആദ്യ പ്രയോഗത്തിന് 15-20 ദിവസങ്ങള്‍ക്കു ശേഷം ആവര്‍ത്തിക്കുക. ക്ലോറന്‍ട്രാനിലിപ്രോള്‍ 18.5% SC @ 150 മി.ലി./ഹെക്‌ടര്‍ പ്രൊഫെനോഫോസ്, ട്രൈസോഫോസ് എന്നിവയും കായിക ഘട്ടത്തിലോ പൂവിടല്‍ ഘട്ടത്തിലോ ശുപാര്‍ശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

ഒബറോപ്സിസ് ബ്രെവിസിൻ്റെ വെളുത്ത മൃദു ശരീരമുള്ള ഇരുണ്ട തലയോട് കൂടിയ ലാര്‍വകളാണ് ലക്ഷണങ്ങള്‍ക്ക് കൂടുതലും കാരണം. മുതിര്‍ന്ന വണ്ടുകളുടെ സവിശേഷതകള്‍ തലയുടെയും നെഞ്ചിൻ്റെയും മഞ്ഞ-ചുവന്ന വര്‍ണ്ണങ്ങളും ചിറകുകളിലെ തവിട്ടു നിറമുള്ള ആവരണവുമാണ്. പെണ്‍വണ്ടുകള്‍ വലയം ചെയ്തിരിക്കുന്ന പട്ടകള്‍ക്ക് ഇടയിലാണ് മുട്ടയിടുന്നത്‌. ലാര്‍വകള്‍ തണ്ടിലേക്ക് തുരന്നു കയറി ഉള്‍ഭാഗം ഭക്ഷിക്കുന്നു, തണ്ടിൽ അങ്ങനെയൊരു തുരങ്കം രൂപപ്പെടുന്നു. വെട്ടിനു മുകളിലുള്ള ബാധിക്കപ്പെട്ട ഭാഗത്തിന് മതിയായ പോഷകങ്ങള്‍ ലഭ്യമാകാതെ അത് ഉണങ്ങുന്നു. തത്ഫലമായി ഗുരുതരമായ വിളവു നഷ്ടം ഉണ്ടാകുന്നു. വണ്ടുകള്‍ക്ക് ഏറ്റവും അനുകൂലമായ താപനില 24 - 31°C -ഉം ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയുമാണ്.


പ്രതിരോധ നടപടികൾ

  • NRC-12 അല്ലെങ്കില്‍ NRC-7 പോലെയുള്ള സഹനശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • ഉചിതമായ സമയത്ത് (അതായത് മണ്‍സൂണ്‍ തുടങ്ങുമ്പോള്‍) വിതയ്ക്കുമ്പോള്‍ വിത്തുകള്‍ സമാനമായി വിതരണം ചെയ്യുക.
  • നൈട്രജന്‍ ഉള്‍പ്പെടുന്ന വളങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുക.
  • ഏറ്റവും കുറഞ്ഞത് 10 ദിവസത്തില്‍ ഒരിക്കലെങ്കിലും രോഗബാധയുണ്ടായ ചെടിയുടെ ഭാഗങ്ങള്‍ ശേഖരിച്ചു നശിപ്പിക്കണം.
  • വിളവെടുപ്പിനു ശേഷം വിള അവശിഷ്ടങ്ങള്‍ നശിപ്പിക്കണം.
  • വിളപരിക്രമം ശുപാര്‍ശ ചെയ്യുന്നുണ്ട്, പക്ഷേ ചോളവും അരിച്ചോളവുമായി ഇടവിള കൃഷി ഒഴിവാക്കണം.
  • വേനല്‍ മാസങ്ങളില്‍ അടുത്ത സീസണിലെക്കായി മണ്ണ് ആഴത്തില്‍ ഉഴുതു മറിച്ചു തയ്യാറാക്കണം.
  • ധൈഞ്ച കെണി വിളയായി ഉപയോഗിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക