Melanagromyza sojae
പ്രാണി
തണ്ടിലെ കോശങ്ങളുടെ അഴുകല്‍ ആണ് കേടുപാടുകളുടെ സവിശേഷത. അവ മൃദുവായി ചുവപ്പ് കലര്‍ന്ന തവിട്ടു നിറമാകുന്നു. ബാഹ്യ ലക്ഷണങ്ങള്‍ ഇലയുടെ അടിഭാഗത്ത് ചുവട്ടിലായി കാണപ്പെടുന്ന സൂക്ഷ്മമായ മുട്ട നിക്ഷേപ ഭാഗങ്ങളും തീറ്റ മൂലമുള്ള ദ്വാരങ്ങളുമാണ്. 5 - 8 സെ.മി. വരെ ഉയരമുള്ള ചെടികളാണ് ആക്രമിയ്ക്കപ്പെടുന്നത്. തണ്ടിൻ്റെ ചുറ്റളവ് കുറയുന്നപോലെ തന്നെ ചെടിയുടെ ഉയരവും കുറയുന്നു (കുള്ളന്‍ ചെടി). ഉത്പാദന ഘട്ടത്തിൽ ബാധിക്കപ്പെടുമ്പോൾ, വിത്തറകൾ കുറയുന്നു, തത്ഫലമായി കായകളുടെ നഷ്ടവും ഉണ്ടാകുന്നു.
എം. സോജെയ്ക്ക് വളരെയധികം ഇരപിടിയന്മാരും മറ്റ് സ്വാഭാവിക ശത്രുക്കളുമുണ്ട്, സാധാരണ നിയന്ത്രണത്തിനായി ഇവയുടെ വ്യാപനം മതിയാകും. പരഭോജി കടന്നലുകളായ സിനിപോയിഡ ഇനങ്ങൾ, സ്പെജിഗാസ്റെര്‍ ഇനങ്ങൾ, യൂറിറ്റോമ മെലാനഗ്രോമിസേ, സിന്റമോപാസ് കാറിനറ്റസ്, അനെരോപ്രിയ കൈരളി എന്നിവ സ്പെജിഗാസ്റെര്‍ ഇനങ്ങളെ 3% മുതല്‍ E. മെലാനഗ്രോമിസേ ഇനങ്ങളെ 20% വരെയും നിയന്ത്രിക്കും. സിനിപോയിഡ ഇനങ്ങൾ, E. മെലാനഗ്രോമിസേ എന്നിവ സംയോജിത കീട നിയന്ത്രണ മാര്‍ഗ്ഗങ്ങളിലും ഉപയോഗിക്കാം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഒരു മണ്ണ് പരിചരണം എന്ന നിലയില്‍ വിതയ്ക്കുമ്പോഴോ അല്ലെങ്കിൽ ബീജാങ്കുരണത്തിനുശേഷം ഉടനെ ഇലകളിൽ തളിച്ചോ ലാംഡ-സൈഹലോത്രിന്‍ 4.9% CS, തയമേതോക്സം 12.6% ZC, ലാംഡ-സൈഹലോത്രിന്‍ 9.5% ZC , ഇന്‍ഡോക്സകാര്‍ബ് 9.5% ZC എന്നിവ പ്രയോഗിച്ച് പ്രതിവിധികള്‍ നടപ്പിലാക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
സോയാബീനിലെ തണ്ട് തുരപ്പനായ മെലാനഗ്രോമൈസ സോജെ എന്ന ലാര്‍വകള്‍ മൂലമാണ് ലക്ഷണങ്ങള്‍ മിക്കവാറും ഉണ്ടാകുന്നത്. മുതിർന്നവയെ ചെറിയ കറുത്ത ഈച്ചകളായി ചിത്രീകരിക്കുന്നു. പെണ്‍ തണ്ടുതുരപ്പന്‍ തങ്ങളുടെ മുട്ടകള്‍ മണ്ണില്‍ ചെടിയുടെ കോശങ്ങള്‍ക്ക് സമീപമാണ് നിക്ഷേപിക്കുന്നത്. ലാര്‍വ വിരിഞ്ഞു കഴിയുപോള്‍ അവ സ്വയം തണ്ടുകള്‍ തുരന്ന് വേരുകളുടെ മുകളിലേക്കോ താഴേയ്ക്കോ തിന്നു തീര്‍ക്കുന്നു. അവയുടെ ഈ ചലനം മുകളിലെയ്ക്കുള്ള വാട്ടത്തിനു കാരണമാകുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ തണ്ടിനുള്ളിൽ വളര്‍ന്ന ലാര്‍വയുടെ അവശിഷ്ടങ്ങളാല്‍ ദ്വാരം നിറയുന്നു, കൂടാതെ ദ്വാരത്തിനു സമീപം സമാധി ഘട്ടത്തിലേക്ക് കടക്കുന്നു. തണ്ടുകള്‍ മുറിച്ചു തുറന്നാല്‍ തീറ്റ മൂലമുള്ള തുരങ്കങ്ങള്‍ കാണാം. രണ്ടും മൂന്നും തലമുറകള്‍ ആണ് കൂടുതല്‍ കേടുപാടുകള്‍ക്ക് കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എം. സോജെ വളരെ അപൂര്‍വ്വമായേ തങ്ങള്‍ക്ക് ആതിഥ്യമേകുന്ന ചെടികള്‍ നശിപ്പിക്കാറുള്ളൂ, പക്ഷേ അവ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം. എത്ര വൈകിയാണോ ആക്രമണം ഉണ്ടാകുന്നത് അത്രത്തോളം കുറവായിരിക്കും വിളവു നഷ്ടം. ഒഫിയോമിയ ഫെയ്സിയോലി എം. സോജെയ്ക്ക് മുമ്പേ ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അത് സൂചിപ്പിക്കുന്നത് കേടുപാടുകള്‍ 100%- ഉം എം. സോജെയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നാണ്. വ്യത്യസ്തമായ പരിതസ്ഥികളിലും കാലാവസ്ഥ സോണുകളിലും സോയാബീന്‍ തണ്ടുതുരപ്പനെ കണ്ടെത്തിയിട്ടുണ്ട് അവ നിരവധി ഇനം പയര്‍/ പരിപ്പ് ഇനങ്ങളെ ആക്രമിച്ചു വരുന്നു.