വെണ്ടക്ക

പുള്ളികളുള്ള ബോൾ വേമുകൾ

Earias vittella

പ്രാണി

ചുരുക്കത്തിൽ

  • പൂവിടുന്നതിന് മുമ്പ് തന്നെ തളിരുകളുടെ അഗ്രഭാഗം വാടി പോകുന്നു.
  • സ്ക്വയറുകളും ബോളുകളും കൊഴിഞ്ഞു പോകുന്നു.
  • ബോളുകളിൽ സുഷിരങ്ങൾ വീഴുകയും ഉൾഭാഗം അഴുകുകയും ചെയ്യുന്നു.
  • ക്രമേണ ബോളുകൾ പൊള്ളയായി മാറാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


വെണ്ടക്ക

ലക്ഷണങ്ങൾ

ലാർവകൾ പ്രധാനമായും ബോളുകളെയാണ് ആക്രമിക്കുന്നത്, എന്നാൽ അവ സ്ക്വയറുകളിലും തണ്ടുകളിലും പൂക്കളിലും ആഹരിക്കുന്നു. വളർച്ചയുടെ ഘട്ടങ്ങളിലാണ് അവയെ ബാധിക്കുന്നതെങ്കിൽ, പുഴുക്കൾ തളിരുകളുടെ അഗ്രഭാഗം ഭക്ഷിക്കുകയും താഴോട്ട് നീങ്ങുകയും ചെയ്യുന്നു. ഇത് പൂവിടുന്നതിന് മുമ്പ് തന്നെ അഗ്രഭാഗങ്ങളിലെ തളിരുകൾ വാടി വീഴുന്നതിന് കാരണമാകുന്നു. അവ പ്രധാന തണ്ടുകളെയാണ് ബാധിക്കുന്നതെങ്കിൽ, ചെടി നശിച്ചു പോകാൻ തന്നെ സാധ്യതയുണ്ട്. വൈകിയുള്ള ഘട്ടങ്ങളിലാണ് അക്രമിക്കുന്നതെങ്കിൽ താഴ്ഭാഗങ്ങളിലെ സുഷിരങ്ങളിലൂടെ അകത്തു കയറി അവ പൂമൊട്ടുകളും ബോളുകളും ആഹരിക്കുന്നു. കേടുവന്ന പൂമൊട്ടുകൾ പാകമാകുന്നതിന് മുമ്പ് തന്നെ വിരിയുകയും 'ഫ്ലെയേഡ് സ്‌ക്വയർ' എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ചെടിയുടെ കലകളിൽ ഉണ്ടാകുന്ന കേടുപാടുകളും, വിസർജ്യങ്ങളുടെ സാന്നിധ്യവും കുമിൾ അല്ലെങ്കിൽ ബാക്ടീരിയ പെരുകുന്നതിനു കാരണമാകുന്നത്, ലക്ഷണങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇളം ചെടികൾ ബാധിക്കപ്പെടുമ്പോൾ, കീടങ്ങൾ കൂടുതൽ കേടുപാടുകൾക്ക് കാരണമാകുന്നു. വെണ്ട, ചെമ്പരത്തി തുടങ്ങിയ ചെടികൾ ഇവയ്ക്ക് ആതിഥ്യമേകുന്ന ഇതര വിളകളാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടങ്ങളുടെ നിയന്ത്രണത്തിൽ പ്രധാന ഘടകമാണ് മുട്ടകളെയും ലാർവകളെയും കണ്ടെത്തുന്നത്. ബ്രക്കോനിടെ, സെലിയോനിടെ, ട്രൈക്കോഗ്രാമാറ്റിടെ എന്നീ വർഗത്തിൽ പെട്ട പരാന്ന പ്രാണികളെ അവയെ തുരത്താൻ ഉപയോഗിക്കാം. കോളിയോപ്‌റ്റോറ, ഹൈമേനോപ്റ്റെറ, ഹെമിപ്റ്റെറ, ന്യുറോപ്റ്റെറ എന്നീ ഗണത്തിൽപ്പെട്ട ഇരപിടിയൻ പ്രാണികളെയും ഉപയോഗിക്കാം. ഈ ഗണത്തിൽപ്പെട്ട പ്രാണികളെ പ്രോത്സാഹിപ്പിക്കുക (സാധ്യമെങ്കിൽ അവയെ കൃഷിയിടങ്ങളിൽ അവതരിപ്പിക്കുക), മാത്രമല്ല വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുക. അവയുടെ ശല്യം രൂക്ഷമാണെങ്കിൽ ബാസില്ലസ് തുറിഞ്ഞിയെൻസിസ് അടങ്ങിയ ജൈവ കീടനാശിനികൾ തളിക്കുക. വേപ്പിൻ കുരു ലായിനിയും (എൻ എസ് കെ ഇ) 5% അല്ലെങ്കിൽ വേപ്പെണ്ണ (1500 പിപിഎം)@5 മിലി/ലി തളിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പൂവിടലിൻ്റെ തുടക്കത്തിൽ, 100 ചെടികൾക്ക് അനുപാതമായി 10 മുട്ടകളോ 5 ചെറിയ പുഴുക്കളോ ഉണ്ടെങ്കിൽ പരിചരണം ശുപാർശ ചെയ്യുന്നു. ലാർവകൾ വളരുന്നതോടെ കീടനാശിനികൾക്കെതിരെ കൂടുതൽ പ്രതിരോധം നേടുന്നത് കൊണ്ട്, മുട്ടകളും ലാർവകളും കണ്ടെത്തി നശിപ്പിക്കേണ്ടത് അനിവാര്യമാണ്. മുട്ട ഘട്ടത്തിൽ ആയിരിക്കുമ്പോൾ തന്നെ പരിചരണം തുടങ്ങേണ്ടതാണ്. ക്ളോറൺട്രിനിലോപോൾ, എമെക്റ്റിൻ ബെൻസോയേറ്റ്, ഫ്ലുബെൻടിയമൈഡ്, മെതോമൈൽ അല്ലെങ്കിൽ എസ്‌ഫെൻവലേറേറ്റ് എന്നിവയടങ്ങിയ കീടനാശിനികളും ഉപയോഗിക്കാവുന്നതാണ്. രാസപ്രയോഗം, മൂല്യം കുറഞ്ഞ വിളകളിൽ പ്രായോഗികമല്ല.

അതിന് എന്താണ് കാരണം

ഇന്ത്യയുടെ തെക്ക് ഭാഗങ്ങളിൽ സാധാരണയായി കണ്ടു വരുന്ന ഏറിയസ് വിറ്റെല്ല എന്ന പുള്ളികളുള്ള ബോൾ വേമുകളാണ് കേടുപാടുകൾക്ക് കാരണം. അവയുടെ ശലഭങ്ങൾ ഏകദേശം 2 സെമി നീളമുള്ളവയും, മിക്കവാറും മങ്ങിയ പച്ചനിറത്തോട് കൂടിയവയും, പൂക്കളിലും വെളിച്ച സ്രോതസ്സുകൾക്കടുത്തുമായി കാണപ്പെടുന്നവയുമാണ്. അവയുടെ മുൻ ചിറകുകൾ തെളിച്ചമുള്ള പച്ച വരകളോടുകൂടി മങ്ങിയ നിറത്തിൽ കാണപ്പെടുന്നു. പിൻ ചിറകുകൾ പട്ട് പോലെയുള്ള വെളുത്ത നിറത്തോട് കൂടിയവയും, ഇളം തവിട്ടുകലർന്ന ചാര നിറം വ്യാപിച്ചതുമാണ്. മുട്ടകൾ നീല നിറത്തോട് കൂടിയവയാണ്, ഇവ ഒറ്റയായി ഇളം തളിരുകളിലും, ഇലകളിലും സ്ക്വയറുകളിലും നിക്ഷേപിക്കുന്നു. ഇളം ലാർവകൾ നേരിയ തവിട്ടുനിറത്തിൽ, ചാരനിറം മുതൽ പച്ചനിറം വരെയുള്ള ലക്ഷണങ്ങളോട് കൂടിയവയാണ്, കൂടാതെ പിൻ ഭാഗത്ത്‌ ഇളം നിറത്തിലായി കാണപ്പെടുന്നു.പൂർണ വളർച്ചയെത്തിയ ലാർവകളുടെ നീളം 1.8 സെ മി ആണ്. ഹാൻഡ് ലെൻസുകളിലൂടെ നോക്കുമ്പോൾ ശരീരം മൊത്തം പൊതിഞ്ഞിരിക്കുന്ന ചെറിയ മുള്ളുകളാണ് അവയുടെ പ്രധാന ഭാഗം. അവ വളർച്ചയെത്തുമ്പോൾ ഇലകളിലോ, വീണ ചെടിഭാഗങ്ങളിലോ ഉള്ള പട്ട് കൊക്കുണുകളിൽ അവ പ്യൂപ്പകളാകുന്നു. ഉഷ്ണ കാലവസ്ഥകളിൽ ഒരു തലമുറ 20-25 ദിവസം കൊണ്ട് പൂർത്തിയാകുന്നു. താഴ്ന്ന താപനില ഈ പ്രക്രിയ 2 മാസം വരെ നീട്ടാം.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കിൽ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • കീടങ്ങളുടെ പെരുപ്പം കുറയ്ക്കുവാനായി കൃഷി നേരത്തെ തുടങ്ങുക.
  • ചെടികൾ തമ്മിൽ പര്യാപ്തമായ അകലം പാലിക്കുക.
  • കീടങ്ങളുടെ ജീവചക്രം തടസ്സപ്പെടുത്തുന്നതിനായി അരികുകളിലുള്ള കുറച്ച് പ്രദേശം തരിശിടുക.
  • ചെമ്പരത്തിയോ വേണ്ടയോ പോലുള്ള കെണി വിളകൾ നടുക.
  • ഏകവിള കൃഷി രീതി ഒഴിവാക്കുക, ഇടവിള കൃഷി രീതി നടപ്പിലാക്കുക.
  • ലാർവകളുടെയും മുട്ടകളുടെയും സാന്നിധ്യമില്ലെന്നുറപ്പ് വരുത്താനായി കൃഷിയിടങ്ങൾ പതിവായി പരിശോധിക്കുക.
  • ആവശ്യത്തിന് വള പ്രയോഗം ചെയ്യുക.
  • നേരത്തെ വിളവെടുക്കാൻ പറ്റുന്ന രീതികൾ പ്രോത്സാഹിപ്പിക്കുക.
  • ഓരോ വിളവെടുപ്പിന് ശേഷവും ബാക്കിയുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.
  • പ്യൂപ്പകളെ ഇരപിടിയന്മാർക്ക് ദൃശ്യമാക്കുന്നതിനായി ആഴത്തിൽ ഉഴുതു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക