Dysdercus cingulatus
പ്രാണി
മുതിർന്നവയും ഇളം കീടങ്ങളും പൂമൊട്ടുകളിലും, അടഞ്ഞതോ പകുതി തുറന്നതോ ആയ പരുത്തിഗോളങ്ങളിലും ആഹരിക്കുന്നു. അവ നാരുകള്‍ തുരന്ന് വിത്തുകൾ ഭക്ഷിക്കും. കേടുവന്ന കലകളിൽ മറ്റ് സൂക്ഷ്മജീവികൾ പെരുകി പരുത്തി ഗോളങ്ങളുടെ അഴുകലിനും നിറംമാറ്റത്തിനും കാരണമാകുന്നു. ഗോളങ്ങൾ നശിക്കുന്നതും, പാകമാകാതെ പൊട്ടുന്നതും, അകാലത്തില്‍ കൊഴിയുന്നതും സാധാരണമാണ്. എണ്ണയുടെ അളവ് കുറഞ്ഞ വലിപ്പം കുറഞ്ഞ വിത്തുകളും, കറപിടിച്ച നാരുകളും, കുറഞ്ഞ ബീജാങ്കുരണ നിരക്കും മറ്റ് രോഗലക്ഷണങ്ങളാണ്. ഈ വിത്തുകൾ വിതയ്ക്കാന്‍ യോഗ്യമല്ല. ഡി. സിംഗുലേറ്റസ് ഒരു ചെടിയിൽ മാത്രം ഒതുങ്ങി നിൽക്കില്ല അവ മറ്റ് ഇളം പഞ്ഞിഗോളങ്ങളിലേക്ക് വ്യാപിക്കുന്നു. രൂക്ഷമായ ആക്രമണം മൂലം നാരുകളിലിലുണ്ടാകുന്ന കറകൾ ഗുണനിലവാരം കുറയാൻ കാരണമാകുന്നു.
നേർപ്പിച്ച വേപ്പെണ്ണ ഇലകളില്‍ തളിക്കുന്നത് കീടങ്ങൾക്കെതിരെ ഫലപ്രദമാണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ക്ലോറോപൈറിഫോസ്, എസ്ഫെൻവാലെറേറ്റ് അല്ലെങ്കിൽ ഇൻഡോക്‌സാകാർബ് എന്നിവ അടങ്ങിയ കീടനാശിനികളുടെ തയ്യാറിപ്പുകൾ ഇലകളില്‍ തളിക്കുന്നത് പിങ്ക് ബോൾ വേമുകൾക്കെതിരെയും കോട്ടൺ ബഗ്ഗുകൾക്കെതിരെയും ഫലപ്രദമാണ്. എന്നിരുന്നാലും, വൈകിയുള്ള ബാധിപ്പുകളിൽ, രാസ നിയന്ത്രണം പലപ്പോഴും ഫലപ്രദമല്ല എന്തെന്നാൽ വിളവെടുക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ പരുത്തിഗോളങ്ങളിൽ ബാക്കിയാകുന്നു.
ഡൈസ്ഡെർക്കസ് സിങ്കുലേറ്റസിൻ്റെ ഇളം കീടങ്ങളും മുതിർന്നവയുമാണ് കേടുപാടുകള്‍ക്ക് കാരണം. മുതിർന്നവ 12 - 13 മില്ലിമീറ്റർ വരെ നീളമുള്ളവയും ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തോട് കൂടിയതുമാണ്. തല ചുവപ്പ് നിറത്തിൽ വെളുത്ത കഴുത്തുഭാഗം ഉള്ളവയാണ്, ഉദരഭാഗം കറുപ്പും മുൻചിറകുകളില്‍ 2 കറുത്ത പുള്ളികളുമുണ്ട്. ആൺവർഗ്ഗം പെൺവർഗ്ഗങ്ങളേക്കാൾ ചെറുതാണ്. പെണ്‍കീടങ്ങൾ ആതിഥ്യമേകുന്ന ചെടിക്ക് സമീപം മണ്ണിൽ, തെളിഞ്ഞ മഞ്ഞ നിറമുള്ള 130 മുട്ടകള്‍ വരെ നിക്ഷേപിക്കാൻ കഴിവുള്ളവയാണ്. 7-8 ദിവസങ്ങൾക്ക് ശേഷം ഇളം കീടങ്ങൾ പുറത്തു വന്ന് പരുത്തിച്ചെടികൾ ആഹരിക്കാൻ തുടങ്ങുന്നു. അവയ്ക്കും ചുവപ്പു നിറവും ഉദാരഭാഗത്ത് മൂന്ന് കറുത്ത പുള്ളികളും, പിറകുവശത്ത് മൂന്ന് ജോടി വെളുത്ത പുള്ളികളുമുണ്ട്. കാലാവസ്ഥ അനുസരിച്ച് അവയുടെ വളർച്ചാ ദൈർഘ്യം 50 മുതൽ 90 ദിവസം വരെയാകാം. ആക്രമണം ഉണ്ടാകുന്നത്, ആദ്യ പരുത്തിഗോളങ്ങൾ പൊട്ടുന്ന, സീസണിൻ്റെ അവസാന സമയത്താണ്. ആതിഥ്യമേകുന്ന ഇതര ചെടികളില്‍ വെണ്ട, ചെമ്പരത്തി, നാരകം എന്നിവ ഉള്‍പ്പെടുന്നു.