Spodoptera littoralis
പ്രാണി
കനത്ത ആഹരിപ്പ് മൂലം ലാർവകൾ കാര്യമായ നാശമുണ്ടാക്കുന്നു, പലപ്പോഴും ചെടികളെ പൂർണ്ണമായും ഉരിഞ്ഞുകളയുന്നു. ഇളം ഇലകൾ, വളർച്ചാ പോയിൻ്റുകൾ, ഇളം നാമ്പുകൾ, തണ്ടുകൾ, മുകുളങ്ങൾ, കായകൾ മുതലായ ചെടിയുടെ എല്ലാ ഭാഗങ്ങളും ആഹരിക്കാൻ അവ ഇഷ്ടപ്പെടുന്നു. ലാർവകൾ തണ്ടിനുള്ളിൽ ചവച്ചരച്ച് ദ്വാരങ്ങൾ ഉണ്ടാക്കുകയും മറ്റ് രോഗകാരികളെ അകത്തേക്ക് കടത്തിവിടുകയും ചെയ്യുന്നു. ലാർവകൾ ഒരു ഇളം ചെടിയെ ധാരാളമായി ആഹരിച്ചാൽ, ചെടിയുടെ വികസനം മന്ദഗതിയിലാവുകയും അത് കായ്ക്കാൻ വൈകുകയോ ചെറിയ പഴങ്ങൾ മാത്രം ഉല്പാദിപ്പിക്കുകയോ ചെയ്യും.
പ്രതിരോധ നടപടികളിലൂന്നിയ ശരിയായ സംയോജിത കീട നിയന്ത്രണം വളരെ പ്രധാനമാണ്. കീടങ്ങളെ കണ്ടുപിടിക്കുന്നതിനും കൂട്ടത്തോടെ കെണിയിലാക്കുന്നതിനും ഇണചേരൽ തടസ്സപ്പെടുത്തുന്നതിനും ഫെറോമോൺ കെണികളുടെ ഉപയോഗം വളരെ പ്രധാനമാണ്.
ഈ കീടങ്ങൾ നിരവധി രാസ സംയുക്തങ്ങളെ പ്രതിരോധിക്കും. ലഭ്യമാണെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക.
ശീതകാലത്ത് തണുപ്പ് കുറവുള്ള പ്രദേശങ്ങളിൽ ഇത് സാധാരണമാണ്. നടീൽ വസ്തുക്കളിലൂടെയോ തൈകളിലൂടെയോ മുട്ടകളും ലാർവകളും കൃഷിയിടത്തിലേക്ക് എത്തുന്നു. മുതിർന്ന കീടങ്ങൾക്ക് ഒരു ചെറിയ മുന്തിരിയുടെ വലിപ്പമുണ്ടാകും . ഇതിൻ്റെ ചിറകുകൾ ചാര-തവിട്ട് നിറത്തിൽ വെളുത്ത വരകളുള്ളതാണ്. പെൺകീടങ്ങൾ ഇളം ഇലകളുടെ അടിവശത്തോ ചെടിയുടെ ഉയർന്ന ഭാഗത്തോ മുട്ടകൾ (20 മുതൽ 1000 വരെ മുട്ടകൾ) നിക്ഷേപിക്കുന്നു. ലാർവകൾ ഒരു തള്ളവിരലിൻ്റെ നീളത്തിൽ വളരുന്നു, അവ രോമമില്ലാത്തതും നിറങ്ങളിൽ വ്യത്യാസമുള്ളതുമാണ് (ഇരുണ്ട ചാരനിറം മുതൽ ഇരുണ്ട പച്ച വരെ, പിന്നീടുള്ള ഘട്ടങ്ങളിൽ ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ ഇളം മഞ്ഞയായി മാറുന്നു).