Astylus atromaculatus
പ്രാണി
ചോളത്തിന്റെ പൂക്കളിലും,ആഗ്രങ്ങളിലും മഞ്ഞയിൽ കറുത്ത പുള്ളികളോട് വണ്ടുകൾ കൂട്ടമായി കണ്ടുവരുന്നു. വിത്തുകൾക്കും മുള വരുന്ന തൈകള്‍ക്കും കേടുപാടുകൾ വരുത്തുകയും അതുവഴി ചെടികളുടെ എണ്ണതിൽ കുറവ് വരുത്തുകയും ചെയ്യുന്നു . 200 മീറ്ററോ അതിൽ കൂടുതലോ സഞ്ചരിക്കുന്നതിനാല്‍ ഈ പ്രാണികൾ പരാഗണത്തിന് വളരെയധികം സഹായകമാണ്. അവ അനുകൂല കാലാവസ്ഥയിൽ(ഊഷ്മളവും, വരണ്ടതുമായ കാലാവസ്ഥയും 15°C-ന് മുകളില്‍ താപനിലയും) മാത്രമാണ് അപകടകാരിയാകുന്നത്. ഈ കാലാവസ്ഥകളില്‍ പോലും അവ സാധാരണ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ മാത്രം കേടുപാടുകള്‍ക്ക് കാരണമാകില്ല.
ഈ കീടങ്ങളെ തുരത്താൻ ചെടികളുപയോഗിച്ചുള്ള പുഷ് -പുൾ രീതിയും(ഇടവിളകളായി ഡെസ്‌മോഡിയവും(മൂവില) തടസ്സമായി നാപ്പിയർ പുല്ലുകളും ) അവയുടെ ശത്രുക്കളെ(ധാന്യവര്‍ഗ്ഗ തണ്ട് തുരപ്പന്‍) ഉപയോഗിച്ച അവയുടെ വാസസ്ഥലത്തുനിന്നും ഒഴിപ്പിക്കലും കഴിഞ്ഞ കാലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച രീതികളാണ്.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. വിത്തുകളുടെ രാസ ചികിത്സയും രാസവസ്തുക്കൾ തളിക്കലുമാണ് അസ്റ്റൈലസ് ബീറ്റിലുകളെ നിയന്ത്രിക്കാൻ നിലവില്‍ ശുപാർശ ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍.
ചോളത്തിലെ പുള്ളി വണ്ട്, അസ്‌റ്റിലസ് അട്രോമാകുലറ്റസാണ് നാശനഷ്ടങ്ങൾക്ക് കാരണം. മുതിർന്നവ നീളമുള്ള കറുത്ത കുത്തുകളോട് കൂടിയ ശരീരത്തിൽ മഞ്ഞ ചിറകുകളോട് കൂടിയവയാണ്. അവ കൂടുതലായും സസ്യഭുക്കുകളും ചോളം, നെല്ല്,സൂര്യകാന്തി എന്നിവയുടെ പട്ടു നാരുകളും, ധാന്യവും പൂമ്പൊടിയും ആഹാരമാക്കുന്നവയുമാണ്. അവ സാധാരണയായി ഈ ചെടികൾക്ക് നാശനഷ്ടങ്ങൾ സൃഷ്ടിക്കാറില്ല. ചെടികൾ കുറവായ സാഹചര്യങ്ങളിൽ അവ പുല്ലുകളില്‍ കൂട്ടം കൂടും ഈ പുല്ലുകൾ കന്നുകാലികൾ ആഹാരമാക്കിയാൽ ദഹിക്കാതെ അവയുടെ മരണത്തിന് വരെ കാരണമായേക്കാം. പെണ്‍വണ്ടുകള്‍ ഉണങ്ങിയ ഇലകൾക്കടിയിൽ മുട്ടയിടുന്നു. ലാർവ്വകൾ മണ്ണിൽ വസിക്കുകയും മണ്ണിൽ ദ്രവിച്ചു ചേരുന്ന ചെടികളുടെ അവശിഷ്ടങ്ങൾ ആഹാരമാക്കുകയും ചെയ്യുന്നു. അവ ചിലപ്പോള്‍ വിതുകള്‍ക്കും മുളച്ചു വരുന്ന തൈകള്‍ക്കും കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം, അങ്ങനെ ചെടികളുടെ എണ്ണത്തില്‍ കുറവ് വരും. ഊഷ്മളമായ വരണ്ട കാലാവസ്ഥ (15°C-ന് മുകളില്‍) ഇവയുടെ ജീവിത ചക്രത്തിന് അനുകൂലമാണ്.