മറ്റുള്ളവ

വെളുത്ത മൺ പുഴുക്കൾ

Phyllophaga spp.

പ്രാണി

ചുരുക്കത്തിൽ

  • മുരടിച്ച്, ഉണങ്ങിയ, നിറംമാറ്റം വന്ന ചെടികൾ.
  • കൃഷിയിടത്തിൽ ചെടികൾ ഉണങ്ങി വളരുന്ന ഭാഗങ്ങൾ ദൃശ്യമാകുന്നു.
  • കേടുപാടുകളുണ്ടായ ചെടികളുടെ തണ്ടുകൾ പ്രത്യേക പർപ്പിൾ നിറമാകുന്നു.
  • തണുത്ത, നനഞ്ഞ മണ്ണുകളും പ്രശ്നം ഗുരുതരമാക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

വെളുത്ത മൺ പുഴുക്കൾ പാകമായ ചെടികളുടെ പ്രധാന വേരുകൾ മുറിക്കുകയോ അല്ലെങ്കിൽ മൃദുവേരുകൾ ചവക്കുകയോ ചെയ്യുന്നു. ഇത് ജലത്തിന്‍റെയും പോഷണങ്ങളുടേയും ആഗിരണം തടസ്സപ്പെടുത്തുകയും, പൊതുവെ മുരടിച്ച, ഉണങ്ങിയ, നിറം മങ്ങിയ ഇലപ്പടർപ്പുകൾ ദൃശ്യമാകുന്നതിനും കാരണമാകുന്നു. വളർന്നുവരുന്ന തൈച്ചെടികളും ആക്രമിക്കപ്പെട്ടേക്കാം, ഇത് കൃഷിയിടത്തിൽ ചെടികൾ ഉണങ്ങി വളരുന്ന ഭാഗങ്ങളോ അല്ലെങ്കിൽ നിരകളിൽ ഒഴിഞ്ഞ ഭാഗങ്ങളോ ദൃശ്യമാകുന്നതിന് കാരണമാകുന്നു. ഫോസ്ഫറസ് അപര്യാപ്തയുടെ സൂചനകൾ നൽകി, ബാധിക്കപ്പെട്ട ചെടികളുടെ തണ്ടുകൾ വിശേഷപ്പെട്ട പർപ്പിൾ നിറമാകുന്നു. തണുത്ത ഈർപ്പമുള്ള മണ്ണുകൾ പ്രശ്നം ഗുരുതരമാക്കും കാരണം ചോളത്തിന്‍റെ തൈച്ചെടികളുടെ വളർച്ച മന്ദഗതിയിലാവുകയും ദീർഘകാലത്തേക്ക് സംശയവിധേയമായി നിലനിൽക്കുകയും ചെയ്യുന്നു

ശുപാർശകൾ

ജൈവ നിയന്ത്രണം

ടിഫിയ, മൈസിനം എന്നീ ജനുസ്സിൽപെട്ടവ, പെലെസിനസ് പോളിട്യൂറേറ്റർ ഇനങ്ങൾ തുടങ്ങിയ പരാന്നഭോജി കടന്നലുകൾ വെളുത്ത മൺ പുഴുക്കളെ നിയന്ത്രിക്കുന്ന പ്രകൃത്യാലുള്ള ശത്രുക്കളാണ്. പെർഗോട്ട ഉണ്ടേറ്റ ഗണമാണ് പരാദ ഈച്ചകളിൽ ഉൾപ്പെട്ടിരിക്കുന്നത്. കോർഡിസെപ്സ് ജനുസ്സിൽപ്പെട്ട കുമിളുകളും ലാർവകളെ ബാധിക്കുന്നു, അതിനാൽ കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ ലായനി രൂപത്തിൽ ഇത് ഉപയോഗിക്കാം. ബാസില്ലസ് പോപ്പിലിയേ, ബാസില്ലസ് ലെൻറിമോർബസ് എന്നീ ബാക്ടീരിയകളുടെ ജീവകണങ്ങൾ മണ്ണിൽ ചേർക്കുന്നതും കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കും. ഈ ഉല്പന്നങ്ങൾ എല്ലാം തന്നെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വെളുത്ത മൺ പുഴുക്കളുടെ നിയന്ത്രണത്തിന്, നടുന്നതിനുമുൻപായി അവയുടെ സാന്നിധ്യം കണ്ടെത്താൻ കൃഷിയിടങ്ങൾ നന്നായി നിരീക്ഷിക്കുക. മണ്ണിൽ പ്രയോഗിക്കേണ്ട കീടനാശിനികൾ ഉപയോഗിച്ചുള്ള പുകയിടൽ കീടങ്ങളുടെ പെരുപ്പം കുറയ്ക്കാൻ ഉപയോഗിക്കാം. ചില സാഹചര്യങ്ങളിൽ വിത്തുകൾ പരിചരിക്കുന്നതും വെളുത്ത മൺ പുഴുക്കളുടെ ആക്രമണം തടയാൻ സഹായിക്കും, പക്ഷേ സാധാരണയായി രാസപരിചരണ രീതികൾ ശുപാർശ ചെയ്യുന്നില്ല.

അതിന് എന്താണ് കാരണം

സാധാരണയായി വെളുത്ത മൺ പുഴുക്കൾ എന്നറിയപ്പെടുന്ന (നൂറിൽ പരം ഇനങ്ങൾ) ഫില്ലോഫാഗ ജനുസ്സിൽപ്പെട്ട വിവിധയിനം വണ്ടുകളുടെ ലാർവകളാണ് കേടുപാടുകൾക്ക് കാരണം. മറ്റിനങ്ങളിൽപ്പെട്ട മൺ പുഴുക്കളും ഉൾപ്പെട്ടേക്കാം, അതിനാൽ അവയെ എങ്ങനെ തിരിച്ചറിയണമെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. വണ്ടുകൾ 12 മുതൽ 25 മില്ലിമീറ്റർ വരെ നീളമുള്ളവയും, മഞ്ഞനിറം മുതൽ ചുവപ്പ് കലർന്ന- തവിട്ടുനിറം അല്ലെങ്കിൽ കറുപ്പ് നിറത്തിലും പുഷ്ടിയുള്ള ദീർഘ ചതുരാകൃതിയിലുള്ള രൂപവുമാണ്. ലാർവകൾ തവിട്ടുനിറത്തിലുള്ള തലയോടു കൂടിയ വെളുത്ത ശരീരത്തോടെ ‘C’ രൂപത്തിലാണ്, 20 മുതൽ 45 മില്ലിമീറ്റർ നീളവും മൂന്ന് ജോടി കാലുകളുമുണ്ട്. മൺതരികൾ ശരീരത്തിലൂടെ കാണപ്പെടുന്നതിനാൽ ഇവയുടെ ഉദരത്തിന്‍റെ പിൻഭാഗം കുറച്ച് ഇരുണ്ട് തടിച്ചിരിക്കുന്നു. ഈ കീടങ്ങളുടെ ജീവിതചക്രം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു, അതിനാൽ ഇവയുടെ പെരുപ്പം നിയന്ത്രിക്കാൻ മുൻകരുതൽ മാർഗ്ഗങ്ങൾ അത്യാവശ്യമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ കൂടുതൽ സഹിഷ്ണുതാ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • മൺ പുഴുക്കളുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാൻ വിതസമയം ക്രമീകരിക്കുക.
  • ബാധിക്കപ്പെട്ട ഭാഗത്തെ ചില ചെടികൾ പിഴുത് വേര് ഭാഗങ്ങളിൽ വെളുത്ത മൺ പുഴുക്കളുടെ സാന്നിധ്യം കൃഷിയിടത്തിൽ നിരീക്ഷിക്കുക.
  • ആഴത്തിൽ വേരിറങ്ങുന്ന പയർ വർഗ്ഗങ്ങൾ (അൽഫാൽഫ, ത്രിപത്രി) പോലെയുള്ള, കീടങ്ങൾക്ക് ആതിഥ്യമേകാത്ത വിളകൾ ഉപയോഗിച്ച് വിള പരിക്രമം നടത്തുക.
  • കീടങ്ങൾ നിക്ഷേപിക്കുന്ന മുട്ടയുടെ എണ്ണം കുറയ്ക്കുന്നതിന് കൃഷിയിടത്തിൽ പുല്ലും കള വളർച്ചയും ഇല്ലാതെ പരിപാലിക്കുക.
  • സോയാബീനോ അല്ലെങ്കിൽ ഉരുളക്കിഴങ്ങോ കൃഷിചെയ്ത നിലങ്ങളിൽ അടുത്ത വിളയായി ചോളം നടുന്നത് ഒഴിവാക്കുക.
  • കീടങ്ങളെ ഇരപിടിയന്മാർക്ക് ദൃശ്യമാക്കുന്നതിനായി സീസണിൻ്റെ മധ്യ സമയത്ത് ഉഴുതുമറിക്കുക.
  • വിളവെടുപ്പിനുശേഷം വിള അവശിഷ്ടങ്ങളും ചെടിയുടെ ചുവടുഭാഗങ്ങളും നീക്കം ചെയ്‌ത്‌ കത്തിക്കുകയും ഉഴുതുമറിക്കുകയും ചെയ്യുക.
  • മറ്റൊരുവിധത്തിൽ, മേയുന്ന പന്നികളെ മണ്ണുകുത്തിയിളക്കാനും പുഴുക്കളെ ഭക്ഷിക്കാനും ഉപയോഗിക്കുക.
  • കീടനാശിനികളുടെ അമിതമായ ഉപയോഗം ഒഴിവാക്കുക, എന്തെന്നാൽ വെളുത്ത മൺ പുഴുക്കളുടെ പ്രകൃത്യാലുള്ള ഇരപിടിയന്മാരെ അത് ബാധിച്ചേക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക