Atherigona sp.
പ്രാണി
പുഴുക്കൾ വളരുന്ന ഇളം തൈച്ചെടികളുടെ കാണ്ഡം ഭക്ഷിച്ച് ഗോതമ്പിലും, ചോളത്തിലും “ഡെഡ് ഹാർട്ട്” എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. സാധാരണയായി ആദ്യത്തെ ഇലപ്പോളയ്ക്ക് മുകളിലായി, ചെറിയ വട്ടത്തിലുള്ള ക്ഷതങ്ങൾ പുതു നാമ്പുകളുടെ പ്രവേശന സ്ഥാനത്ത് കാണപ്പെടുന്നു. ബാധിപ്പിന് 6-7 ദിവസങ്ങൾക്ക് ശേഷം നാശത്തിന്‍റെ ലക്ഷണങ്ങൾ നാമ്പിടുന്ന ഇലകളിൽ കൂടുതൽ വ്യക്തമാകുന്നു. മുറിഞ്ഞ ഇലകൾ മങ്ങിയ പച്ചയോ അല്ലെങ്കിൽ മഞ്ഞകലർന്ന-പച്ചയോ നിറമായി മാറി ഇലകളുടെ അരികുകളിൽ നിന്നും ഉള്ളിലേക്ക് മടങ്ങിയ പരുവത്തിൽ തൂങ്ങി പോകുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട തൈച്ചെടികൾ ഉണങ്ങി, അഗ്രങ്ങളിലെ വളർച്ച തടസ്സപ്പെട്ട് ചെടി വളർച്ച മുരടിച്ചു പോകുന്നു. പെൺകീടങ്ങൾ കൂടുതൽ മുട്ടകൾ നിക്ഷേപിക്കുമെങ്കിലും, സാധാരണ ഒരു ചെടിയിൽ ഒരു ലാർവ മാത്രമേ കാണപ്പെടുകയുള്ളൂ.
നാളിതുവരെ ഈ കീടത്തിൻ്റെ യാതൊരു ജൈവ നിയന്ത്രണ മാർഗ്ഗങ്ങളും അറിവില്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഈ കീടങ്ങൾ അവയുടെ വംശവർദ്ധനവിന്‍റെ പരമാവധിയിലെത്തുന്നതിന് മുന്നേ നടുക എന്നതാണ് ബാധിപ്പ് തടയുന്നതിന് നിലവിലുള്ള ശുപാർശകൾ. പൈറിത്രോയിഡ് കീടനാശിനികളുടെ ഉപയോഗം ഇവയുടെ പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കും.
അതേരിഗോണ ജനുസ്സിൽപെട്ട നിരവധി ഈച്ചകളുടെ ലാർവകളാണ് കേടുപാടുകൾക്ക് കാരണം. ഈ ചെറിയ തവിട്ടു നിറമുളള ഈച്ചകൾ വിവിധാഹാരികളാണ്, ഇവ ഗോതമ്പ്, ചോളം, അരിച്ചോളം തുടങ്ങിയ വിളകളെ ആക്രമിക്കുന്നു. മുളക്, ബീൻസ്, മസൂർ മുതലായവയും ബാധിക്കപ്പെട്ടേക്കാം. പെൺവർഗ്ഗം ഓരോന്നായോ അല്ലെങ്കിൽ വളരെ വിരളമായി ജോഡികളായോ ചെടിയുടെ തണ്ടിലോ, തൈച്ചെടിയുടെ ചുവടിനടുത്തുള്ള മണ്ണിലോ മുട്ടയിടും (3- 4 ഇലയുള്ള ഘട്ടമാണ് ഇഷ്ടം).കാലി വളങ്ങളുടെ ഉപയോഗം കൂടുതൽ ഈച്ചകളെ ആകർഷിക്കുകയും മുട്ടകളുടെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യും. പുതുതായി പുറത്തുവരുന്ന ലാർവകൾ വെളുത്ത് ഉരുണ്ടവയാണ്. അവ ചെടിയുടെ മുകളിലേക്ക് നീങ്ങുകയും അവയുടെ വായിലെ കൊളുത്തു പോലെയുള്ള ഭാഗങ്ങൾ ഉപയോഗിച്ച്, സാധാരണയായി ആദ്യത്തെ ഇലപ്പോളയ്ക്ക് തൊട്ടു മുകളിലുള്ള പുതു നാമ്പുകളുടെ മൃദുവായ ഭാഗങ്ങൾ ചവയ്ക്കുകയും ചെയ്യും. പ്യൂപ്പ ഘട്ടം സാധാരണ നടക്കുന്നത് തണ്ടുകളുടെ ചുവട്ടിൽ ആണ്. സെൻട്രൽ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ കൃഷിയിൽ സാരമായ കേടുപാടുകൾക്ക് കാരണമായേക്കാവുന്നവയാണ് ഈ ഈച്ചകൾ.