നെല്ല്

ഏഷ്യൻ നെല്ല് തുരപ്പൻ

Chilo suppressalis

പ്രാണി

ചുരുക്കത്തിൽ

  • പലപ്പോഴും ഞാറ്റടികളില്‍ തന്നെ, തൈച്ചെടികൾ വാടി നശിക്കുന്നു.
  • ഇലപ്പോളകള്‍, ഇലകള്‍, തണ്ടുകള്‍ എന്നിവയില്‍ ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

തൈച്ചെടികളിൽ (പലപ്പോഴും ഞാറ്റടികളില്‍ തന്നെ) ഇളം ഇലകളുടെ വാട്ടവും വളര്‍ച്ചാ മുകുളങ്ങളുടെ നാശവും ആണ് ആക്രമണങ്ങളുടെ സവിശേഷ ലക്ഷണങ്ങള്‍, ഇത് "ഡെഡ് ഹാര്‍ട്ട്" എന്നും അറിയപ്പെടുന്നു. മുതിര്‍ന്ന ചെടികളില്‍, ഇളം ലാര്‍വകള്‍ ഇലകളില്‍ ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നു, പ്രത്യേകിച്ചും ഇലപ്പോളകളില്‍. മുതിര്‍ന്ന ലാര്‍വകൾ ഇടമുട്ടുകളുടെ ചുവട്ടില്‍ ദ്വാരങ്ങള്‍ തുരന്ന് ചെടിയുടെ ആന്തരിക ഭാഗത്ത് കടക്കുകയും മൃദുവായ സംവഹന കലകൾ ആഹരിക്കുകയും ചെയ്യുന്നു, ചിലപ്പോൾ അവയെ പൂര്‍ണ്ണമായും പൊള്ളയാക്കും. ഈ ചെടികള്‍ മുരടിച്ച്, ഹരിതനാശം സംഭവിച്ച ഇലകള്‍ ദൃശ്യമാക്കി പിന്നീട് ഉണങ്ങി ചുരുണ്ട് ക്രമേണ അടര്‍ന്നു വീഴും. കതിരുകളിലെ ധാന്യങ്ങള്‍ നിറയുന്നില്ല, സാധാരണയായി ഈ അവസ്ഥ "വൈറ്റ് ഹെഡ്" എന്ന് അറിയപ്പെടുന്നു. ഒരു ലാര്‍വയ്ക്ക് നിരവധി ചെടികളെ നശിപ്പിക്കാന്‍ കഴിയും, മാത്രമല്ല ഗുരുതരമായ ആക്രമണം 100% വിളവു നഷ്ടമുണ്ടാക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചില രാജ്യങ്ങളില്‍ പരാതെരേഷ്യ ക്ലാരിപാൽപിസ്, എറിബോരസ് സിനിക്കസ് എന്നീ പരാന്നഭോജി കടന്നലുകളെ സ്വാതന്ത്രമാക്കുന്നത് പെരുപ്പവും കേടുപാടുകളും നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ചിലയിനം ചിലന്തികളും ഇരപിടിയന്മാരില്‍ ഉള്‍പ്പെടുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കീടനാശിനികള്‍ ആവശ്യമെങ്കില്‍, ക്ലോറാൻട്രാനിലിപ്രോള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ തളിക്കുക. നടീല്‍ സമയത്ത് തരിരൂപത്തിലുള്ള കീടനാശിനി പ്രയോഗിക്കുന്നത്, രോഗബാധ കുറയ്ക്കും. ലക്ഷണങ്ങളില്‍ നിന്ന് കീടത്തെ എത്രയും വേഗം തിരിച്ചറിയണം, അല്ലെങ്കില്‍ വിള സംരക്ഷിക്കുന്നതുകൊണ്ട് ഫലം ഉണ്ടാകില്ല.

അതിന് എന്താണ് കാരണം

ചിലോ സപ്രെസാലിസ് എന്ന ഏഷ്യൻ നെല്ല് തുരപ്പൻ ആണ് കേടുപാടുകള്‍ക്ക് കാരണം. ഇത് പ്രധാനമായും തെക്കന്‍ എഷ്യയിലാണ്‌ കണ്ടുവരുന്നത്‌, മാത്രമല്ല സാധാരണയായി ഇവയ്ക്ക് ഓരോ വര്‍ഷവും രണ്ടു തലമുറകളുണ്ട്. പുഴുക്കള്‍ ആന്തരിക കലകളാണ് അധികവും ഭക്ഷിക്കുന്നത്, എന്നാല്‍ മുതിര്‍ന്നവ ബാഹ്യമായ സത്ത് ആണ് ആഹരിക്കുന്നത്. നെല്ലിനുപുറമെ, ഇവ അരിച്ചോളം, ചിലയിനം കാട്ടു പുല്ലുകള്‍ എന്നിവയും ആക്രമിക്കും. കുറ്റികളിലും വൈക്കോലിലുമാണ് ലാര്‍വകള്‍ ശൈത്യകാലം അതിജീവിക്കുന്നത്, ഇവയ്ക്ക് നേരിയ മഞ്ഞിനെയും അതിജീവിക്കാന്‍ കഴിയും. പെൺവർഗ്ഗം പല തവണകളായി 300 വരെ മുട്ടകള്‍ വരെ ഇലകളുടെ അടിഭാഗത്ത്‌, സാധാരണയായി മധ്യസിരയ്ക്ക് നീളെ നിക്ഷേപിക്കും, മുട്ടകൾ ഒരു തവിട്ടു നിറമുള്ള സ്രവം കൊണ്ട് ആവരണം ചെയ്തിരിക്കും. വിരിഞ്ഞതിനു ശേഷം, ലാര്‍വകള്‍ ഇലകളുടെ പുറംതൊലി തിന്നു തുടങ്ങി പിന്നീട് ഇലപ്പോളകളിലേക്ക് തുരക്കുന്നു, അങ്ങനെ ആദ്യം ഇലകള്‍ മഞ്ഞനിറമായി പിന്നീടവ നശിക്കുന്നതിന് കാരണമാകും. ഇവ തണ്ടിലെത്തിയാൽ, തണ്ട് പൊള്ളയാക്കുന്നു, ഒരു സമയത്ത് ഒരു ഇടമുട്ട് എന്ന കണക്കില്‍, അനസ്യൂതം മുട്ടുകള്‍ക്കിടയിലൂടെ തുളച്ചു കയറുന്നു. ചെടിയില്‍ സിലിക്കയുടെ ഉയര്‍ന്ന അളവ് ലാര്‍വയുടെ തീറ്റയും തുരക്കലും തടയുന്നതായി കണ്ടുവരുന്നുണ്ട്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍, സഹനശക്തിയുള്ളതോ അല്ലെങ്കിൽ പ്രതിരോധശേഷിയുള്ളതോ ആയ ഇനങ്ങള്‍ നടുക.
  • ലാര്‍വയുടെ തുരക്കലും ആഹരിക്കലും തടസ്സപ്പെടുത്തുന്ന, ഉയര്‍ന്ന അളവിൽ സിലിക്ക അടങ്ങിയിട്ടുള്ള ഇനങ്ങള്‍ നടുക.
  • ആതിഥ്യമേകുന്ന മറ്റിതര ചെടികള്‍ (അരിച്ചോളം) നെല്‍കൃഷിയിടത്തിൻ്റെ സമീപത്ത് നടുന്നത് ഒഴിവാക്കുക.
  • ആക്രമണം ഒഴിവാക്കുന്നതിന് നേരത്തേ നടുകയോ, നേരത്തെ പാകമെത്തുന്ന ഇനങ്ങള്‍ നടുകയോ ചെയ്യുക.
  • ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് കൃഷിയിടം നിരീക്ഷിക്കുക.
  • കീടങ്ങളെ മുക്കിക്കൊല്ലുന്നതിന് കൃഷിയിടങ്ങളില്‍ ഇടയ്ക്കിടെ വെള്ളം നിറയ്ക്കുക.
  • അടുത്ത കാർഷിക സീസണില്‍ കീടങ്ങളെ തടയാന്‍ വിളവെടുപ്പിനു ശേഷം ഉഴുതു മറിച്ച് കുറ്റികളും വൈക്കോലും മണ്ണിനടിയിലാക്കുക.
  • കീടങ്ങളുടെ ജീവിതചക്രം മുറിയ്ക്കുന്നതിനായി അടുത്തുള്ള കൃഷിയിടങ്ങളിൽ ഒരേസമയം നടുക.
  • സ്വാഭാവിക ശത്രുക്കളെ പരിപാലിക്കാന്‍ കീടനാശിനികള്‍ യുക്തിപൂര്‍വ്വം ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക