നെല്ല്

വൈറ്റ്ബാക്ക്ഡ് പ്ലാന്റ്ഹോപ്പര്‍

Sogatella furcifera

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെ വാട്ടം.
  • ചെടികളുടെ മുരടിപ്പ്.
  • തവിട്ടു നിറമുള്ള കതിരുകള്‍, തുരുമ്പുപിടിച്ചതു പോലെയുള്ളതോ അല്ലെങ്കിൽ കറുത്ത്-വിണ്ടുകീറിയതോ ആയ നെന്മണികള്‍, നെല്ലിൻ്റെ ഉത്പാദനക്കുറവ്.
  • അഗ്രഭാഗത്ത് ഇരുണ്ട അടയാളങ്ങളോടുകൂടിയ അർദ്ധസുതാര്യമായ മുൻചിറകുകളോടുകൂടിയ ഇരുണ്ട പ്ലാന്റ്ഹോപ്പര്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഇളം കീടങ്ങളെയും മുതിര്‍ന്നവയെയും ചെടികളുടെ ചുവട്ടിലോ മുകള്‍ ഭാഗത്തോ കണ്ടെത്താം. തുടക്കത്തിലെ ലക്ഷണങ്ങൾ ഇലകളുടെ വാട്ടവും ചെടികളുടെ മുരടിപ്പും ആണ്, കാരണം ഇവ സംവഹന കലകളിലെ സത്ത് ആഹരിക്കുകയും കോശകലകള്‍ കേടുവരുത്തുന്നു, ഇത് വെള്ളവും പോഷകങ്ങളും നഷ്ടപ്പെടുന്നതിനു കാരണമാകും. ഇവയുടെ കൂടിയ പെരുപ്പം "ഹോപ്പർബേൺ" എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം, അതായത് ഇലകളുടെ അഗ്രഭാഗത്തുനിന്നും മധ്യസിരയിലേക്ക് ക്രമേണ ഓറഞ്ച്- മഞ്ഞ നിറമായി മാറി, ഉണങ്ങി നശിക്കുന്നു. ചെടികൾ മുരടിച്ച്, കുറച്ചുമാത്രം നാമ്പുകൾ വികസിക്കുന്നു, മാത്രമല്ല ചെടികൾ മറിഞ്ഞുവീണേക്കാം. കീടങ്ങൾ കതിരുകളെയും ആക്രമിച്ചേക്കാം, ഇത് തവിട്ടുനിറമുള്ള കതിരുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു, തുരുമ്പുപിടിച്ചതു പോലെയുള്ളതോ അല്ലെങ്കിൽ കറുത്ത വിണ്ടുകീറിയതോ ആയ നെന്മണികള്‍, നെല്ലിൻ്റെ ഉത്പാദനക്കുറവ് എന്നിവയും കാണപ്പെടും.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്വാഭാവിക ജൈവ നിയന്ത്രണ എജന്റുകള്‍ക്ക് എസ്സ്. ഫാര്‍സിഫെറയുടെ പെരുപ്പം കുയ്ക്കാന്‍ കഴിയും. മിരിഡ് ബഗ്, സിര്‍ട്ടോറൈനസ് ലിവിഡിപെനിസ്, അനഗ്രസ് ജനുസിലെ ചില ഫെയറിഫ്ലൈസ് (എ.ഫ്ലെവിഓലസ്, എ. പെര്‍ഫറെറ്റര്‍, എ. ഒപ്റ്റാബിലിസ്, എ.ഫ്രീക്വന്‍സ്) എന്നിവ ഉള്‍പ്പെടുന്ന ഇരപിടിയന്മാര്‍ ഈ പ്രാണിയുടെ മുട്ടയെ ആക്രമിക്കും. ഈ കീടത്തെ ആക്രമിക്കുന്ന നിരവധി ഇരപിടിയന്‍ ചിലന്തികളുമുണ്ട്, ഉദാ: ലൈക്കൊസ സ്യൂഡോനുലറ്റ. അവസാനമായി കുമിള്‍ രോഗാണുവായ എരിനിയ ഡെല്‍ഫെസിസിനും ഈ പ്രാണിയുടെ പെരുപ്പം കുറയ്ക്കാന്‍ കഴിയും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. പരിപാലനത്തിനായി കീടനാശിനികള്‍ ഉയര്‍ന്ന തോതില്‍ ഉപയോഗിച്ച് വരാറുണ്ട്, ഇത് കീടങ്ങളിൽ പ്രതിരോധം വികസിക്കാൻ കാരണമായിട്ടുണ്ട്. ഓക്സാമൈല്‍, ചില പൈറക്ലോത്രോയ്ഡ്സ്, ബൂപ്രോഫെസിന്‍, പൈമേട്രോസിന്‍ എന്നിവ ഫലപ്രദമായ പരിചരണങ്ങൾക്കായി മാറിമാറി ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

സൊഗറ്റെല ഫൂര്‍സിഫെറ എന്ന വൈറ്റ്ബാക്ക്ഡ് പ്ലാന്റ്ഹോപ്പറാണ് കേടുപാടുകള്‍ക്ക് കാരണം. മുതിര്‍ന്ന കീടങ്ങൾ ഇളം തവിട്ടു മുതല്‍ കറുപ്പ് വരെ നിറവും, ഏകദേശം 3 മി.മി. നീളമുള്ളവയാണ്. അഗ്രഭാഗത്ത്‌ സവിശേഷമായ ഇരുണ്ട തവിട്ടു പുള്ളിയോടെ അര്‍ദ്ധസുതാര്യമായ മുന്‍ചിറകുകളാണ് ഇവയ്ക്കുള്ളത്. ഉയർന്ന ഉല്പാദനശേഷിയുള്ള ഇനങ്ങളെയാണ് ഈ കീടങ്ങൾ ആക്രമിക്കാൻ ഇഷ്ടപ്പെടുന്നത്. ഇവയുടെ ഉയര്‍ന്ന പ്രത്യുത്പാദന ശക്തിയും കുടിയേറ്റ രീതികളും ഇവയെ കിഴക്കന്‍ ഏഷ്യയിലെയും ആസ്ട്രേലിയയിലേയും ഒരു പ്രധാന ഉപദ്രവ കീടമാക്കി മാറ്റി. ഇവ വൈറസുകളെയും ഒരു സ്ഥിരമായ രീതിയില്‍ പരത്തുന്നു, ഉദാഹരണത്തിന് റൈസ് ബ്ലാക്ക്- സ്ട്രീക്ഡ് ഡാർഫ് വൈറസും, സതേൺ റൈസ് ബ്ലാക്ക്- സ്ട്രീക്ഡ് ഡാർഫ് എന്നിവ. നടീല്‍ സമയത്ത്, നൈട്രജന്‍ വളങ്ങളുടെ അധിക ഉപയോഗവും ജലസേചനത്തിനുള്ള വെളളത്തിൻ്റെ ലഭ്യതയും ഇവയുടെ പെരുപ്പത്തെ സാരമായി സ്വാധീനിക്കുന്നു. താപനില, ആര്‍ദ്രത അല്ലെങ്കില്‍ മഴ എന്നിവയും ഇവയുടെ ജീവിത ചക്രത്തെ നിയന്ത്രിക്കുന്നവയാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ കൃഷിക്ക് തിരഞ്ഞെടുക്കുക.
  • കീടങ്ങളുടെ ഉയര്‍ന്ന പെരുപ്പം ഒഴിവാക്കാന്‍ നേരത്തെ നടുക, അല്ലെങ്കില്‍ നേരത്തെ പാകമാകുന്ന ഇനങ്ങള്‍ ലഭ്യമെങ്കില്‍ ഉപയോഗിക്കുക.
  • കീടത്തിൻ്റെ ജീവിതചക്രം നശിപ്പിക്കാന്‍ സമീപ കൃഷിയിടങ്ങളിലും ഒരേ സമയത്ത് നടുക.
  • നൈട്രജന്‍ വിഭജിച്ച് തവണകളായി പ്രയോഗിക്കുക.
  • ഒരു വര്‍ഷം രണ്ടു വിളയില്‍ കൂടുതല്‍ കൃഷി ചെയ്യരുത്.
  • കൃഷിയിടത്തില്‍ നെല്ല് ഒഴിവാക്കി കുറച്ചു നാളുകള്‍ തരിശായിടുക.
  • കീടങ്ങളുടെ ബാധിപ്പ് കൂടുതലാണെങ്കിൽ, വളര്‍ച്ചാ സീസണില്‍ കൃഷിയിടങ്ങളില്‍ 3 മുതല്‍ 4 വരെ ദിവസങ്ങളിൽ രണ്ടു പ്രാവശ്യം വെള്ളം ഒഴുക്കിക്കളയുക.
  • സ്വാഭാവിക ശത്രുക്കളെ ബാധിക്കുമെന്നതിനാല്‍, വിശാല ശ്രേണിയിലുള്ള പ്രാണികളെ വിവേചനമില്ലാതെ നശിപ്പിക്കുന്ന കീടനാശിനികള്‍ ഉപയോഗിക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക