കാബേജ്

ഡയമണ്ട്ബാക്ക് ശലഭം

Plutella xylostella

പ്രാണി

ചുരുക്കത്തിൽ

  • പുഴുക്കൾ ചെടിയുടെ ഇലകളിലെ നിരവധി ചെറിയ ദ്വാരങ്ങളിൽ ആഹരിക്കുന്നത്, പലപ്പോഴും ഇലയുടെ പുറംഭാഗത്ത് ഒരു ജാലകത്തിന്റെ മാതൃക അവശേഷിപ്പിക്കുന്നു.
  • ബ്രോക്കോളിയിലെ ചെറുപുഷ്പങ്ങളിലും കോളിഫ്ളവറിലെ പൂവിന്റെയും ഉള്ളിൽ സമാധി ഘട്ടത്തിൽ ജീവിച്ച് അവ ഉത്പന്നങ്ങളെ മലിനമാക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ
കാബേജ്
കനോള
കോളിഫ്ലവർ

കാബേജ്

ലക്ഷണങ്ങൾ

ഡയമണ്ട്ബാക്ക് ശലഭം സാധാരണയായി താരതമ്യേന അപ്രധാനമായ കീടമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന സാന്ദ്രതയിൽ അവ ബ്രാസിക്ക കൃഷിക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇലകളുടെ കലകളിൽ തുരങ്കങ്ങൾ കുഴിക്കുകയോ ഇലപത്രങ്ങളുടെ താഴത്തെ പ്രതലത്തിൽ ചുരണ്ടുകയോ ചെയ്യുന്ന ലാർവകളാണ് കേടുപാടുകൾക്ക് കാരണം. ക്രമരഹിതമായ ഭാഗങ്ങൾ ദൃശ്യമാണ്, മുകളിലെ ഇലകളുടെ പുറംതൊലി ചിലപ്പോഴൊക്കെ കേടുകൂടാതെയിരിക്കാമെങ്കിലും, ഇത് ഒരു ജാലക പ്രതീതി സൃഷ്ടിക്കുന്നു. മുതിർന്ന ലാർവകൾ അത്യാർത്തിയുള്ളവയാണ്, ഗുരുതരമായ ബാധിപ്പിൽ, സിരകൾ ഒഴികെ മുഴുവൻ ഇലയും (ഇലയുടെ അസ്ഥികൂടമാകല്‍) ഇവ ഭക്ഷിക്കും. പുഷ്പങ്ങളിലെ ലാർവകളുടെ സാന്നിധ്യം ബ്രൊക്കോളിയിലോ കോളിഫ്‌ളവറിലോ അവയുടെ കാമ്പ് രൂപപ്പെടുന്നതിനെ തടസ്സപ്പെടുത്തും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഡയാഡെഗ്മ ഇൻസുലാർ, ഒമൈസസ് സോകോലോവ്സ്കി, മൈക്രോപ്ലൈറ്റിസ് പ്ലൂട്ടെല്ല, ഡയാഡ്രോമസ് സബ്റ്റിലിക്കോർണിസ്, കോട്ടെസിയ പ്ലൂട്ടെല്ല എന്നീ പരാന്നഭോജി കടന്നലുകൾ ഡയമണ്ട്ബാക്ക് ശലഭങ്ങളുടെ ശത്രുക്കളിൽ ഉൾപ്പെട്ടിരിക്കുന്നു. പരഭോജികള്‍ക്ക് പുറമെ, കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കുന്നതിന് കീടങ്ങളിലെ രോഗകാരി കുമിൾ അല്ലെങ്കിൽ ന്യൂക്ലിയർ പോളിഹെഡ്രോസിസ് വൈറസ് അടങ്ങിയ ലായനികൾ ഉപയോഗിക്കാം. കീടങ്ങളിൽ പ്രതിരോധ വികസനം ഒഴിവാക്കാൻ ഉത്പ്പന്നങ്ങളുടെ മാറി മാറിയുള്ള ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, ബാസിലസ് തുറിഞ്ചിയൻസിസ് അടങ്ങിയ കീടനാശിനി ലായനികളും ഉപയോഗപ്രദമാണ്.

രാസ നിയന്ത്രണം

ആവശ്യമെങ്കിൽ, എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കീടനാശിനികളോടുള്ള പ്രതിരോധം വ്യാപകമാണ്, അതിൽ മിക്ക വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉൽ‌പ്പന്നങ്ങളും (ചില ജൈവിക ഉൽ‌പ്പന്നങ്ങൾ ഉൾപ്പെടെ) ഉൾപ്പെട്ടിരിക്കുന്നു. അതിനാൽ സജീവ ഘടകങ്ങൾ മാറി മാറി ഉപയോഗിക്കേണ്ടത് വളരെയധികം ശുപാർശ ചെയുന്നു. 80-കളുടെ ദശകത്തിലെ കനത്ത ഉപയോഗത്തിനുശേഷം പൈറേട്രോയിഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഇതിനകം പരാജയപ്പെടാൻ തുടങ്ങി.

അതിന് എന്താണ് കാരണം

പ്ലൂട്ടെല്ല സൈലോസ്റ്റെല്ല എന്ന ഡയമണ്ട്ബാക്ക് ശലഭങ്ങളുടെ ലാർവകളാണ് കേടുപാടുകൾക്ക് കാരണം. ഇവയുടെ പ്രധാന ആതിഥേയ വിളകളിൽ ബ്രാസിക്ക കുടുംബത്തിൽപ്പെടുന്ന ബ്രൊക്കോളി, കാബേജ്, കോളിഫ്ളവർ, റാഡിഷ്, മധുരമുള്ളങ്കി എന്നിവയും നിരവധി കളകളും ഉൾപ്പെടുന്നു. മുതിർന്നവ ചെറുതും മെലിഞ്ഞതുമാണ്, സ്പഷ്ടമായ ആന്റീനയോടു കൂടിയ ഇവയ്ക്ക് ഏകദേശം 6 മില്ലീമീറ്റർ നീളം ഉണ്ട്. പിൻഭാഗത്ത് നീളെ നേരിയ തവിട്ടുനിറത്തിലുള്ള സവിശേഷമായ വരകളോടുകൂടിയ അവയുടെ ശരീരത്തിന് ഇരുണ്ട തവിട്ടുനിറമാണ്. അവ അത്ര നന്നായി പറക്കാൻ കഴിവുള്ളതല്ല, എന്നിരുന്നാലും കാറ്റ് വഴി വളരെ ദൂരത്തേക്ക് പോകാൻ കഴിയും. ഓരോ പെൺകീടവും ശരാശരി 150 മുട്ടകൾ ഇലകളുടെ അടിയിൽ നിക്ഷേപിക്കുന്നു, ഇത് സാധാരണയായി എട്ട് വരെ ചെറിയ കൂട്ടങ്ങളായി ഇലകളിലെ സിരകളുടെ അടുത്ത് കാണപ്പെടും. ഇളം ലാർവകൾക്ക് ഇലകൾ തുരന്ന് ആഹരിക്കുന്ന ഭക്ഷണക്രമമാണ് ഉള്ളത്, എന്നാൽ മുതിർന്നവ ഇലയുടെ താഴത്തെ പ്രതലത്തിൽ ആഹരിക്കുന്നു, അതിന്റെ ഫലമായി ക്രമരഹിതമായ ഭാഗങ്ങൾ രൂപപ്പെടുന്നു. ഇളം ലാർവകളുടെ മരണ നിരക്ക് കൂടുന്നതിനുള്ള പ്രധാന കാരണം മഴയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


പ്രതിരോധ നടപടികൾ

  • കടുക്, മധുരമുള്ളങ്കി, കോള്‍റാബി തുടങ്ങിയ പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • ഈ കീടങ്ങളെ കൂടുതൽ പ്രതിരോധിക്കുന്നതിനാൽ, സാധാരണ മെഴുക് ഉപരിതലമില്ലാത്ത (ചാരനിറത്തിലുള്ള പച്ചയേക്കാൾ പച്ച നിറം) തിളങ്ങുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • നടുന്നതിന് മുമ്പ് നടീൽ വസ്തുക്കൾ കീടവിമുക്തമാണെന്ന് ഉറപ്പാക്കുക.
  • കേടുപാടുകളുടെ ലക്ഷണങ്ങൾ അല്ലെങ്കിൽ ലാർവകളുടെ സാന്നിധ്യത്തിൻ്റെ അടയാളങ്ങൾക്കായി കൃഷിയിടം നിരീക്ഷിക്കുക (നിയന്ത്രണ പരിധി ഓരോ 3 ചെടികൾക്കും 1 ലാർവ അല്ലെങ്കിൽ ഒരു ചെടിക്ക് ഒരു ദ്വാരം).
  • മുതിർന്നവയെ പിടിക്കാനും പെരുപ്പം വിലയിരുത്താനും ഫെറോമോൺ കെണികൾ ഉപയോഗിക്കുക.
  • മഴയെ അനുകരിക്കുന്നതിനാൽ സാധ്യമെങ്കിൽ ചെടികൾക്ക് മുകളിലൂടെയുള്ള തളിനന ഉപയോഗിക്കുക.
  • കീടങ്ങൾക്ക് ആതിഥ്യമേകാത്ത ഇതര വിളകളുമായി ഒരു ഇടവിള കൃഷി ആസൂത്രണം ചെയ്യുക.
  • മറ്റ് കുടുംബങ്ങളിൽ നിന്നുള്ള വിളകൾക്കൊപ്പം വിളപരിക്രമം ആസൂത്രണം ചെയ്യുക.
  • വിളവെടുപ്പിനുശേഷം വിള മാലിന്യങ്ങൾ നീക്കം ചെയ്ത് നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക