മറ്റുള്ളവ

നൂൽവിരകൾ

Elateridae

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • നശിച്ച തൈച്ചെടികൾ, കൂടാതെ നട്ടയുടൻ വിത്തുകൾ പൊള്ളയാകുന്നു.
  • പിന്നീടുള്ള ഘട്ടങ്ങളിൽ ചെടി ഉണങ്ങുകയും മാത്രമല്ല തണ്ടുകൾ വേരിനോട് ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയിൽ തന്നെ തണ്ടുകൾ ചെറിയ കഷ്ണങ്ങളായി ഒടിയുന്നു.
  • കൃഷിയിടങ്ങളിൽ, ചില ഭാഗങ്ങളിൽ കുറച്ചു മാത്രം ചെടികൾ കാണപ്പെടുകയോ അല്ലെങ്കിൽ ഒന്നുമില്ലാതിരിക്കുകയും ചെയ്യും.
  • വേനലിന്‍റെ തുടക്കത്തിലാണ് കൂടുതൽ നാശ കേടുപാടുകളുണ്ടാകുന്നത്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

നൂൽവിരകൾ മണ്ണിനടിയിലെ മുളയ്ക്കുന്ന വിത്തുകൾ, വേരുകൾ, തൈച്ചെടികൾ എന്നിവ ആഹരിച്ചു കൊണ്ട്, നേരിട്ട് ചെടിയെ നശിപ്പിക്കുകയോ കേടുപാടുകൾ ഉണ്ടാക്കുകയോ ചെയ്യും. ഈ പരിക്കുകൾ, അവസരം കാത്തിരിക്കുന്ന മറ്റുള്ള രോഗകാരികൾക്ക് പ്രവേശിച്ച് ലക്ഷണങ്ങൾ കൂടുതൽ മോശമാക്കുന്നതിനുള്ള പ്രവേശന മാർഗ്ഗമാണ്. നട്ടയുടൻ കാണപ്പെടുന്ന നശിച്ച തൈച്ചെടികളുടെയും, പൊള്ളയായ വിത്തുകളുടെയും സാന്നിധ്യം മണ്ണിലെ കീടത്തിൻ്റെ ബാധിപ്പിന്‍റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. ചെടി വളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ, ഇളം ചെടികൾ ഉണങ്ങി നിറം മങ്ങുന്ന ലക്ഷണങ്ങൾ കാണിക്കുന്നു. മധ്യഭാഗത്തെ ഇലകളിൽ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ ദൃശ്യമാകുകയോ നശിക്കുകയോ ചെയ്യുമ്പോൾ പുറംഭാഗത്തെ ഇലകൾ പച്ചയായി തുടരും. തണ്ടുകൾ വേരിനോട് ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയിൽ തന്നെ തണ്ടുകൾ ചെറിയ കഷ്ണങ്ങളായി ഒടിയുന്നു. കൃഷിയിടങ്ങളിൽ, ചില ഭാഗങ്ങളിൽ കുറച്ചു മാത്രം ചെടികൾ കാണപ്പെടുകയോ അല്ലെങ്കിൽ ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്നത് സാധാരണമാണ്.വേനലിന്‍റെ തുടക്കത്തിലാണ് കൂടുതൽ നാശ കേടുപാടുകളുണ്ടാകുന്നത്. വേനലിൽ ഉരുളകിഴങ്ങിൻ്റെ വിത്ത് കഷ്ണങ്ങളിലും വർഷകാലത്ത് വികസിച്ചുവരുന്ന കിഴങ്ങിലും നൂൽവിരകൾക്ക് തുരന്ന് കയറാൻ കഴിയും.

Recommendations

ജൈവ നിയന്ത്രണം

ചില ഗ്രൗണ്ട് വണ്ടുകളും റോവ് വണ്ടുകളും നൂൽവിരകളെ ഭക്ഷിക്കും. സ്റ്റില്ലറ്റോ ഈച്ചകളുടെ ലാർവകൾ (തെറാവിടെ) നൂൽവിരകളുടെ ആക്രമിക്കുന്നവയാണ്. ചിലയിനം ഉരുണ്ട വിരകളും നൂൽവിരകളെ ഭക്ഷിക്കും. മെറ്റാറൈസിയം അനിസോപ്ലിയേ എന്ന കുമിളും നൂൽവിരകളെ ബാധിച്ച് അവയെ നശിപ്പിക്കുന്നതായി കാണുന്നു. ഈ കുമിളിൻ്റെ തരി രൂപത്തിലുള്ള തയ്യാറിപ്പ് നൂൽവിരകളുടെ നിയന്ത്രണത്തിനായി ഉപയോഗിച്ച് പരിശോധന നടത്തിയിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. നൂൽവിര മൂലമുള്ള കേടുപാടുകൾ പ്രതിരോധിക്കാൻ നടുന്ന സമയത്തോ അതിനുമുൻപോ പരിചരണങ്ങൾ നടത്തേണ്ടതുണ്ട്. ഇവയുടെ പെരുപ്പം ഒരു പരിധി വരെ നിയന്ത്രിക്കാൻ കീടനാശിനികൾ ഉപയോഗിച്ച് വിത്തുപരിചരണം നടത്താം. താങ്കളുടെ രാജ്യത്ത് ഇത്തരം ഉത്പന്നങ്ങൾ ഉപേയാഗിക്കുന്നതിനുള്ള പരിമിതികൾ മനസ്സിലാക്കുക.

അതിന് എന്താണ് കാരണം

ഒരു കൂട്ടം വണ്ടുകളുടെ (എലാറ്റേറിഡെ) പൂർണവളർച്ചയെത്താത്ത ഘട്ടത്തിലുള്ള ലാർവകളാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. നൂൽവിരകൾക്ക് 2 സെന്റിമീറ്റർ വരെ നീളവും, നേർത്ത കുഴൽ രൂപത്തിൽ വെള്ള, മഞ്ഞ അല്ലെങ്കിൽ ചെമ്പൻ നിറത്തിലുള്ള ശരീരവുമാണ്. വേനലിൽ പെൺവിര നൂറു കണക്കിന് മുട്ടകൾ ഓരോന്നായി മണ്ണിൽ നിക്ഷേപിക്കും. അയഞ്ഞ മണൽ മണ്ണാണ് അവയുടെ പെരുപ്പത്തിന് അനുയോജ്യം. പൂര്‍ണ്ണ വളർച്ച എത്തുന്നതിന് മുൻപ് 2 മുതൽ 3 വർഷം വരെ ലാർവകൾ മണ്ണിനടിയിലെ സസ്യ ഭാഗങ്ങൾ, മുളച്ചുകൊണ്ടിരിക്കുന്ന വിത്തുകൾ, ഇളം തൈച്ചെടികൾ എന്നിവ ഭക്ഷിക്കുന്നു. ഇത് പലപ്പോഴും കൃഷിയിടത്തിലെ ചെടികളുടെ എണ്ണം കുറയുന്നതിനും വിളവ് നഷ്ടത്തിനും കാരണമാകുന്നു. ഗോതമ്പ് കൂടാതെ ഇവ ചോളവും, പുല്ലുകളും ചില പച്ചക്കറി വിളകളും (ഉരുളകിഴങ്ങ്, കാരറ്റ്, ഉള്ളി) ആക്രമിക്കും. വിതച്ചതിനു ശേഷം മാത്രമാണ് ചെടികളിലുണ്ടാകുന്ന കേടുപാടുകൾ സാധാരണ കാണപ്പെടുന്നത്, ഫലപ്രദമായ മുൻകരുതലുകൾ എടുക്കാനുള്ള സമയം ഒരു പാട് വൈകിയിരിക്കും. അതിനാൽ നൂൽവിരകളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള നിരീക്ഷണങ്ങൾ നടുന്നതിനുമുമ്പ് നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ, എളുപ്പത്തിൽ ബാധിക്കപ്പെടാത്ത ഇനങ്ങൾ നടുക.
  • കീടത്തിനെതിരെ പൊരുതുന്നതിന് ആവശ്യമായ നടപടിയാണെന്നുള്ളതുകൊണ്ട് നടുന്നതിനുമുൻപ് കൃഷിയിടം പതിവായും പരിപൂർണമായും നിരീക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • നൂൽവിരകളെ പിടിക്കുന്നതിനും അവയുടെ എണ്ണം നിരീക്ഷിക്കുന്നതിനും വിഷക്കെണികളോ ബോൾ രീതികളോ ഉപയോഗിക്കാം.
  • നൂൽവിരകൾ ബാധിക്കാൻ സാധ്യതയുള്ള കൃഷിയിടങ്ങളിൽ കിഴങ്ങ് നടുന്നത് ഒഴിവാക്കുക.
  • വേഗത്തിലുള്ള ബീജാങ്കുരണം പ്രോത്സാഹിപ്പിക്കുന്നതിന് വിത്തുകൾ ഊഷ്മളമായ ചൂടും ഈർപ്പവുമുള്ള മണ്ണിൽ നടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക