Lepidosaphes beckii
പ്രാണി
കായകൾ, ഇലകൾ, ചില്ലകൾ, കാണ്ഡം എന്നിവയുൾപ്പെടെയുള്ള സസ്യങ്ങളുടെ ഉപരിതലത്തിൽ പർപ്പിൾ മസ്സൽ സ്കെയിൽ കീടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. അവ ചെടിയുടെ സ്രവം ആഹരിക്കുന്നു, ഇത് ദൃശ്യമായ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. സ്കെയിൽ കീടങ്ങൾ ആഹരിക്കുന്നിടങ്ങളില്‍ പഴുത്ത പഴങ്ങൾ പച്ചയായി മാറാൻ തുടങ്ങും. ഇലകൾ മഞ്ഞനിറമാവുകയും ചെടിയിൽ നിന്ന് അടര്‍ന്ന് വീഴുകയും ചെയ്യും. ഗുരുതര രോഗബാധയില്‍, ശാഖകളുടെ അഗ്രങ്ങൾ നശിക്കാൻ തുടങ്ങും, ഈ കേടുപാടുകൾ പിന്നിലേക്ക് ശാഖകളുടെ പ്രധാന ഭാഗത്തേക്ക് വ്യാപിക്കാന്‍ ആരംഭിച്ചേക്കാം.
ആദ്യത്തെ മുട്ടകൾ വിരിയുന്നതിന് മുമ്പോ അല്ലെങ്കിൽ ആക്രമണം നേരത്തെ കണ്ടാലോ ശൈത്യകാലത്തിൻ്റെ അവസാനത്തിൽ മരങ്ങളിൽ ഡോർമെൻറ് എണ്ണകളും ലൈം സൾഫറും തളിക്കുക. ചെറിയ മരങ്ങളില്‍, അല്ലെങ്കിൽ വലിയ മരങ്ങളുടെ കൈയ്യെത്താവുന്ന ഭാഗങ്ങളിൽ, നിങ്ങൾക്ക് ഒരു പ്ലാസ്റ്റിക് ഡിഷ് സ്‌ക്രബ്ബർ ഉപയോഗിച്ച് സ്കെയിലുകളുടെ കനത്ത ബിൽഡ്-അപ്പുകൾ നീക്കം ചെയ്യാം. സാധാരണയായി, പ്രകൃതിദത്ത ശത്രുക്കൾ ഈ പ്രാണികളെ നിയന്ത്രിക്കുന്നു, അതിനാൽ അവ പൊതുവേ ഒരു വലിയ പ്രശ്നമല്ല.
ഈ കീടങ്ങൾ സാധാരണയായി ഉണ്ടാക്കുന്ന കേടുപാടുകൾ സാരമുള്ളതല്ല, പക്ഷേ പെരുപ്പം കൂടുതലാണെങ്കില്‍ ഇത് ഗുരുതരമായ ദോഷം വരുത്തും, രാസനിയന്ത്രണം ആവശ്യമായി വരാം. ഈ പ്രാണികളെ നിങ്ങൾ കണ്ടെത്തിയാല്‍ തന്നെ കീടനാശിനികൾ ഉപയോഗിച്ച് കൊല്ലാൻ പ്രയാസമാണ്, കാരണം അവയുടെ കഠിനമായ ശൽക്കങ്ങൾ അവയെ സംരക്ഷിക്കുന്നു. അവയെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, സംരക്ഷണം ഇല്ലാത്ത ഇളം പ്രാണികൾ ചുറ്റിക്കറങ്ങുമ്പോൾ ആഹരിക്കുന്നതിനുമുമ്പായി സീസണിൻ്റെ തുടക്കത്തിൽ കൈകാര്യം ചെയ്യുക എന്നതാണ്. സിന്തറ്റിക് പൈറെത്രോയിഡുകൾ പോലുള്ള ശക്തമായ, വിശാലമായ സ്പെക്ട്രം കീടനാശിനികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അവ മിത്രകീടങ്ങളെയും നശിപ്പിച്ചേക്കാം. ചെടിക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന കീടനാശിനികൾ ഉപയോഗിക്കുന്നതാണ് നല്ലത്.
നിങ്ങളുടെ ചെടിയില്‍ ചെറിയ മുഴകൾ പോലെ കാണപ്പെടുന്നത് പ്രായപൂർത്തിയായ പെൺ പർപ്പിൾ മസ്സൽ സ്കെയിൽ കീടങ്ങളാണ്. അവർ ഒരു പർപ്പിൾ-തവിട്ട് സംരക്ഷണ ആവരണത്തിനു കീഴിൽ മറഞ്ഞിരിക്കും, അവ അനങ്ങുകയില്ല. പെൺ കീടങ്ങൾ തൻ്റെ സംരക്ഷണ സ്കെയിലിൽ മുട്ടയിടുന്നു, അവിടെ അവ ശൈത്യകാലത്ത് സുരക്ഷിതമായി തുടരുകയും മെയ് അവസാനമോ ജൂൺ മാസത്തിലോ വിരിയുകയും ചെയ്യുന്നു. ഈ പ്രാണികൾ വർഷത്തിൽ ഒരിക്കൽ പ്രജനനം നടത്തുന്നു. കാറ്റ്, വാഹനങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, ആളുകളുടെ വസ്ത്രങ്ങൾ എന്നിവയിലൂടെ വഹിക്കപ്പെട്ടുകൊണ്ടോ, ചലനശേഷിയുള്ള ഇളം പ്രാണികൾ മൂലമോ ഇവയ്ക്ക് പുതിയ ചെടികളിലേക്ക് വ്യാപിക്കാൻ കഴിയും. പ്രാണികളെ വഹിക്കുന്ന സസ്യ വസ്തുക്കളിലൂടെയും ഇവ വ്യാപിക്കുന്നു.