ഒലിവ്

ഒലിവ് ലേസ് ബഗ്ഗ്‌

Froggattia olivinia

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലയുടെ ഉപരിതലത്തിൽ പുള്ളികളോടുകൂടിയ നിറവ്യത്യാസം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഒലിവ്

ഒലിവ്

ലക്ഷണങ്ങൾ

ഇലയുടെ പ്രതലത്തിൽ മഞ്ഞനിറമുള്ള പുള്ളികൾ (പുള്ളികളോടുകൂടിയ നിറവ്യത്യാസം) പ്രത്യക്ഷപ്പെടുകയും അവ തവിട്ടുനിറമായി ഒടുവിൽ ഇലകൾ പൊഴിയുകയും ചെയ്യുന്നു. കേടുപാടുകൾ വിളയുടെ തീവ്രമായ ഇലപൊഴിയലിന് കാരണമാകുകയും കായകളുടെ വിളവ് കുറയ്ക്കുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

ചെറിയ തോതിൽ, ജൈവിക നിയന്ത്രണം വിജയിക്കും. ലേസ് ബഗ്ഗുകളുടെ മുട്ടകള്‍ക്കു ഒരു പരാന്നഭോജിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു, എന്നാൽ ഇത് പല പരമ്പരാഗത ഒലിവ് തോട്ടങ്ങളിലും ഉണ്ടാകാൻ സാധ്യതയില്ല, പ്രത്യേകിച്ചും നിലം തരിശാണെങ്കിൽ (മുട്ട പരാന്നഭോജികൾ സാധാരണയായി തേൻ കുടിച്ചുവളരുന്നവയാണ്). വിജയകരമായ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ഇരപിടിയൻ പ്രാണികളാണ് പച്ച റേന്തച്ചിറകന്‍.

രാസ നിയന്ത്രണം

രാസപരിചരണരീതികൾ പ്രയോഗിക്കുമ്പോൾ നല്ല സ്പ്രേ കവറേജ് ഉണ്ടെങ്കിൽ ലേസ് ബഗ്ഗുകളെ നശിപ്പിക്കാൻ എളുപ്പമാണ്. പ്രകൃതിദത്ത പൈറെത്രം (പൈറെത്രിൻ), സിന്തറ്റിക് പൈറെത്രം (പൈറെത്രോയിഡുകൾ) എന്നിവ ഒലിവിലെ ലേസ് ബഗ്ഗ്‌ നിയന്ത്രിക്കാൻ ഫലപ്രദമാണ്. സോപ്പ് ലവണങ്ങൾ എന്നും അറിയപ്പെടുന്ന ഫാറ്റി ആസിഡുകളുടെ പൊട്ടാസ്യം ലവണങ്ങൾ ഈ കീടങ്ങളെ നിയന്ത്രിക്കുന്നതായി പറയപ്പെടുന്നു. ചില ഓർഗാനോഫോസ്ഫേറ്റുകൾ ഉൽപ്പാദന തലത്തിൽ ഉപയോഗിക്കാം. 10-14 ദിവസത്തിനുശേഷം പുതുതായി വിരിഞ്ഞ നിംഫുകളെ നിയന്ത്രിക്കാൻ രണ്ടാമത്തെ സ്പ്രേ ആവർത്തിക്കുക. ഒരു കീടനാശിനി ഉപയോഗിക്കുമ്പോൾ, എല്ലായ്പ്പോഴും സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുകയും ഉൽപ്പന്ന ലേബലിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക, അതായത് അളവ്, പ്രയോഗിക്കുന്ന സമയം, വിളവെടുപ്പിന് മുമ്പുള്ള ഇടവേള എന്നിവ. കീടനാശിനി പ്രയോഗത്തിന്റെ പ്രാദേശിക നിയന്ത്രണങ്ങൾ എപ്പോഴും പാലിക്കുക.

അതിന് എന്താണ് കാരണം

ഫ്രോഗ്ഗാറ്റിയ ഒലിവിനിയയാണ് കേടുപാടുകൾക്ക് കാരണം. കേടുപാടുകൾ സംഭവിച്ച ഇലകളുടെ താഴെയായി പ്രാണികളുടെ വിവിധ ഘട്ടങ്ങൾ കൂട്ടമായി കാണപ്പെടുന്നത് സാധാരണമാണ്. മരത്തിൽ ശൈത്യകാലം അതിജീവിക്കുന്ന മുട്ടകൾ സാധാരണയായി വസന്തകാലത്തോ ശൈത്യകാലത്തിന്റെ അവസാനത്തിലോ വിരിയാൻ തുടങ്ങും. മുതിർന്ന കീടങ്ങൾക്ക് ചെറിയ ദൂരം പറക്കാൻ കഴിയും. പ്രായപൂർത്തിയാകാത്തതും പ്രായപൂർത്തിയായതുമായ കീടങ്ങൾ ആഹരിക്കുന്നതാണ് ഇലകളുടെ ഉപരിതലത്തിൽ മഞ്ഞനിറത്തിലുള്ള പുള്ളികൾ രൂപപ്പെടാൻ കാരണം. കാലാവസ്ഥയെ ആശ്രയിച്ച് ഒലിവ് ലേസ് ബഗിന് പ്രതിവർഷം നിരവധി തലമുറകൾ ഉണ്ടാകാം. വളരുന്ന സീസണിലുടനീളം പുതിയ ബാധിപ്പ് പതിവായി സംഭവിക്കാം. കീടങ്ങളുടെ എല്ലാ ചലനശേഷിയുള്ള ഘട്ടങ്ങളിലും, അവയ്ക്ക് തുളച്ചുകയറ്റുന്നതിനും നീര് വലിച്ചെടുക്കുന്നതിനുമുള്ള വായ്‌ഭാഗങ്ങളുണ്ടാകും, അതിനാൽ കീടങ്ങളുടെ എല്ലാ ഘട്ടങ്ങളും കേടുപാടുകൾ ഉണ്ടാക്കുന്നു.


പ്രതിരോധ നടപടികൾ

  • കീടബാധയുടെ ലക്ഷണങ്ങൾക്കായി വസന്തകാലത്തിൻ്റെ തുടക്കത്തിൽ മരങ്ങൾ നിരീക്ഷിക്കുക.
  • കീടങ്ങളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ നിയന്ത്രണ നടപടികൾ പ്രയോഗിക്കുക.
  • പരിശോധിക്കാതിരുന്നാല്‍ ലേസ് ബഗ് പെരുപ്പം അതിവേഗം വളരും.
  • നിയന്ത്രണ രീതികൾ സുഗമമാക്കുന്നതിന് സാരമായി ബാധിക്കപ്പെട്ട മരങ്ങൾ വെട്ടിമാറ്റുക.
  • സാരമായി കേടുപാടുകൾ സംഭവിച്ച മരങ്ങൾ വീണ്ടും വളർത്തിയെടുക്കുന്നതിനും പ്രൂണിങ് സഹായിക്കും.
  • വളരുന്ന സീസണിലുടനീളം രണ്ടാഴ്ചയിലൊരിക്കൽ കീടങ്ങളെ പതിവായി നിരീക്ഷിക്കേണ്ടത് ആവശ്യമാണ്, പ്രത്യേകിച്ച് അതേ സീസണിൽ ആദ്യത്തെ ആക്രമണത്തിന് ശേഷം.
  • കീടങ്ങളുടെ കൂട്ടം നീങ്ങാൻ സാധ്യതയുള്ളതിനാൽ തോട്ടത്തിന്റെ അതിരുകളില്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക