Mylabris pustulata
പ്രാണി
പ്രായപൂർത്തിയായ ബ്ലിസ്റ്റർ ബീറ്റിൽ പ്രധാനമായും പൂക്കളാണ് ആഹരിക്കുന്നത്. ഇളം ഇലകളിലും തളിരുകളിലും ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ കാണാവുന്നതാണ്. വണ്ടുകൾ പലപ്പോഴും കൂട്ടമായി ബീൻസിനെ ആക്രമിക്കുന്നു, പക്ഷേ സാധാരണയായി കൃഷിയിടത്തിനുള്ളിലെ ചെറിയ ഭാഗങ്ങളിൽ മാത്രമായിരിക്കും. അവ സാധാരണയായി കൂടുതൽ നാൾ ഒരിടത്തുതന്നെ തുടരില്ല.
ഭീഷണി നേരിടുന്ന ചെടികൾക്ക് ചുറ്റും ഡറ്റോമേഷ്യസ് എർത്ത് വിരിച്ച് വണ്ടുകളുടെ വ്യാപ്തിയും എണ്ണവും കുറയ്ക്കുക. പിഗ്‌വീഡ് (അമരാന്തസ് ഇനങ്ങൾ), അയൺവീഡ് (വെറോണിയ ഇനങ്ങൾ), റാഗ്‌വീഡ് (അംബ്രോസിയ ഇനങ്ങൾ) എന്നിവ താങ്കളുടെ കൃഷിയിടത്തിൽ നിന്ന് ഒഴിവാക്കുക, കാരണം അവ ബ്ലിസ്റ്റർ വണ്ടുകളെ വളരെയധികം ആകർഷിക്കുന്നവയാണ്. ഒഎംആർഐ ലിസ്റ്റുചെയ്ത ജൈവകീടനാശിനിയായ സ്പൈനോസാഡ് അടങ്ങിയ സ്പ്രേകൾക്ക് 24 മുതൽ 48 മണിക്കൂർ വരെ വണ്ടുകളെ കൊല്ലാൻ കഴിയും.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ചില സർവ്വകലാശാലകൾ ഇൻഡോക്സകാർബ്, ഡെൽറ്റാമെത്രിൻ എന്നിവ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.
പ്രാഥമികമായി പൂക്കൾ ആഹരിക്കുന്നതും സാമ്പത്തിക പ്രാധാന്യം കുറഞ്ഞതുമായ മുതിർന്ന ബ്ലിസ്റ്റർ വണ്ടാണ് കേടുപാടുകൾക്ക് കാരണം. മുതിർന്നവ സോയാബീൻ പൂക്കളും ഇളം കായ്കളും മൃദുവായ തണ്ടുകളും ആഹരിക്കും, എന്നിരുന്നാലും ഈ ഭാഗങ്ങൾക്ക് സാധാരണയായി കേടുപാടുകൾ സംഭവിക്കാറില്ല. പ്രായപൂർത്തിയായ ബ്ലിസ്റ്റർ വണ്ടുകൾക്ക് കഴുത്തിന്റെ ഭാഗങ്ങളെക്കാൾ വീതിയേറിയ തലയുണ്ട്, മാത്രമല്ല അവയ്ക്ക് മിതമായ നീളമുള്ള ആന്റിനകളും കാലുകളും ഉണ്ട്. മാർജിൻഡ് ബ്ലിസ്റ്റർ ബീറ്റിലിന് കറുപ്പ്, ചാരനിറം അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്ന നിറം ആയിരിക്കും എന്നാൽ സ്ട്രിപ്പ്ഡ് ബ്ലിസ്റ്റർ ബീറ്റിൽ ഓറഞ്ച് നിറത്തിൽ വരകളോട് കൂടിയതാണ്.