വഴുതന

വഴുതനയുടെ തണ്ടിലെയും ഫലത്തിലെയും തുരപ്പൻ

Leucinodes orbonalis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പൂക്കളിലും മൊട്ടുകളിലും ആഹരിക്കുന്നതുമൂലമുള്ള പാടുകൾ.
  • ഇളം നാമ്പുകളുടെ അഗ്രഭാഗവും തണ്ടുകളും വാടുന്നു.
  • ഫലങ്ങളിൽ ആഗമന നിർഗമന ദ്വാരങ്ങൾ ഉണങ്ങിയ വിസർജ്യങ്ങളാൽ അടഞ്ഞിരിക്കും.
  • കീടങ്ങളാൽ തുരക്കപ്പെട്ട ഫലങ്ങൾ വിസർജ്യങ്ങൾ നിറഞ്ഞ കാമ്പോടുകൂടിയത് ആയിരിക്കും.
  • ലാർവകൾ പിങ്ക് നിറത്തിൽ തവിട്ടുനിറമുള്ള തലയോട് കൂടിയതാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


വഴുതന

ലക്ഷണങ്ങൾ

തുടക്കത്തിലേ ലാർവകൾ ഭക്ഷിക്കുന്നത് മൂലമുള്ള , തളിരുകളുടെ അഗ്രഭാഗത്തെ വാട്ടമാണ് ഈ കീടത്തിൻ്റെ സാന്നിധ്യം ദൃശ്യമാക്കുന്ന ആദ്യലക്ഷണം. പിന്നീട്, പൂക്കൾ, പൂമൊട്ടുകൾ കൂടാതെ തണ്ടുകൾ എന്നിവയും ബാധിക്കപ്പെടും. ഇളം ലാർവകൾ വലിയ ഇലകളുടെ മധ്യ സിരയുടെ അഗ്രഭാഗവും തളിരുകളും തുരന്ന് തണ്ടുകൾക്ക് ഉള്ളിലേക്ക് കടക്കുന്നു ഇത് "ഡെഡ് ഹാർട്ട്" എന്ന സവിശേഷതയ്ക്ക് കാരണമാകുന്നു. മുതിർന്ന ലാർവകൾ ഫലങ്ങളിൽ തുരന്ന്, ഉണങ്ങിയ വിസർജ്യങ്ങളാൽ നിറയ്ക്കപ്പെട്ട ചെറിയ ദ്വാരങ്ങൾ അവശേഷിപ്പിക്കുന്നു. ഫലങ്ങളുടെ ഉൾവശം പൊള്ളയും, നിറംമാറ്റം സംഭവിച്ച് വിസർജ്യങ്ങൾ നിറഞ്ഞവയും ആയിരിക്കും. ഗുരുതരമായ ബാധിപ്പുകളിൽ ചെടികൾ ദുര്‍ബലമാക്കപ്പെടുകയും വാടുകയും ചെയ്‌ത്‌ വിളവ് നഷ്ടത്തിന് കാരണമാകുന്നു.ഈ ചെടികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഫലങ്ങൾ ഭക്ഷ്യയോഗ്യം ആയിരിക്കുകയില്ല. നിരവധി തലമുറകളുടെ ഗണ്യമായ പെരുപ്പം ഉണ്ടായാൽ കേടുപാടുകൾ വളരെ ഗുരുതരമായിരിക്കും.

Recommendations

ജൈവ നിയന്ത്രണം

എൽ. ഒർബോനാലിസുകളുടെ ലാർവകളെ നിരവധി പരാന്നഭോജികൾ ഭക്ഷിക്കുന്നു, ഉദാഹരണത്തിന് പ്രിസ്റ്റോമെറസ് ടെസ്റ്റസിയസ്, ക്രിമസ്റ്റസ് ഫ്ലാവൂർബിറ്റലിസ്, ഷിറാക്കിയ ഷെനോബിക് എന്നിവ. സ്യുഡോപെരിചേറ്റ, ബ്രാകോനിഡ്, ഫാനെറോറ്റോമ എന്നിവയും പ്രോത്സാഹിപ്പിക്കുകയും കൃഷിയിടങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യാം. 5% വേപ്പിൻകുരു സത്ത് (NSKE) അല്ലെങ്കിൽ സ്പൈനോസാഡ് എന്നിവയും ബാധിക്കപ്പെട്ട ഫലങ്ങളിൽ ഉപയോഗിക്കാം. മുകൾഭാഗത്തെ അരികുകളിൽ 10 സെന്റിമീറ്റർ ഭാഗത്ത് പശ പോലെയുള്ള ഒട്ടിപ്പിടിപ്പിക്കുന്ന വസ്തുക്കൾ ഉള്ള വലകള്‍ ഉപയോഗിക്കുന്നത് കീടങ്ങൾ മുട്ടകൾ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നു. പശ ലഭ്യമല്ലെങ്കിൽ, വല 2 മീറ്റർ ഉയരത്തിന് മുകളിലായി 40 സെന്റിമീറ്റർ ഉയർത്തി, 80-85 ഡിഗ്രി കോൺ അളവിൽ താഴേക്ക് കുത്തനെയുള്ള വലയിൽ നിന്നും പുറത്തേക്ക് നീട്ടി എടുക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കാർഷിക സീസണും ബാധിപ്പിന്റെ ഘട്ടവും അനുസരിച്ച് പരിചരണങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. സെവിമോൾ (0.1%), എൻഡ്രിൻ (0.04%), അല്ലെങ്കിൽ മാലത്തിയോൺ (0.1%) തുടങ്ങിയവ പതിവായ ഇടവേളകളിൽ തളിക്കുന്നത് കീടങ്ങളുടെ ബാധിപ്പ് നിയന്ത്രിക്കുന്നു. ഫലങ്ങൾ പാകമാകുമ്പോഴും വിളവെടുക്കുന്ന സമയത്തും കൃത്രിമ പൈറെത്രോയിഡുകളുടെയും കീടനാശിനികളുടെയും ഉപയോഗം ഒഴിവാക്കുക.

അതിന് എന്താണ് കാരണം

ലൂസിനോഡ്സ് ഒർബോനാലിസ് എന്ന ശലഭത്തിൻ്റെ ലാർവയാണ് കേടുപാടുകൾക്ക് കാരണം. വസന്തകാലത്ത് പെൺശലഭങ്ങൾ ക്രീം കലർന്ന വെളുത്ത നിറത്തിലുള്ള മുട്ടകൾ ഒറ്റയായോ കൂട്ടമായോ ഇലകളുടെ അടിഭാഗത്തും, തണ്ടുകളിലും, പൂമൊട്ടുകളിലും, ഫലങ്ങളുടെ ചുവട്ടിലും നിക്ഷേപിക്കുന്നു. ലാർവകൾ 3 മുതൽ 5 വരെ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ് സാധാരണയായി ഫലങ്ങൾക്കുള്ളിലേക്ക് നേരിട്ട് തുരക്കുന്നു. പൂർണ വളർച്ചയെത്തിയ ലാർവ തവിട്ടു നിറമുള്ള തലയോട് കൂടി, തടിച്ചു കൊഴുത്ത്, പിങ്ക് നിറത്തിൽ ഉള്ളവ ആയിരിക്കും. ഭക്ഷിച്ചു പൂർത്തിയായതിനു ശേഷം, തണ്ടുകളിലോ, ഉണങ്ങിയ തളിരുകളിലോ അല്ലെങ്കിൽ കൊഴിഞ്ഞ ഇലകളിലോ കാണപ്പെടുന്ന ചാരനിറത്തിലുള്ള ദൃഢമായ കൊക്കൂണുകളിൽ പ്യൂപ്പ ഘട്ടം നടക്കുന്നു. പ്യൂപ്പ ഘട്ടം 6 മുതൽ 8 വരെ ദിവസങ്ങൾ നീണ്ടു നിൽക്കുന്നു, അതിനുശേഷം മുതിർന്ന ശലഭങ്ങൾ പ്രത്യക്ഷപ്പെടും. മുതിർന്ന ശലഭങ്ങൾ രണ്ടുമുതൽ അഞ്ച് വരെ ദിവസങ്ങൾ ജീവിക്കുന്നു, അങ്ങനെ പാരിസ്ഥിതിക സാഹചര്യങ്ങളെ ആശ്രയിച്ച് ജീവിതചക്രം 21-43 ദിവസങ്ങൾ നീണ്ടുനിൽക്കുന്നു. ഒരു വർഷത്തിൽ അവയുടെ സജീവ ഘട്ടത്തിലുള്ള അഞ്ച് തലമുറകൾ വരെ ഉണ്ടായേക്കാം. ശൈത്യകാലത്ത്, ലാർവകൾ മണ്ണിൽ സുഷുപ്താവസ്ഥയിൽ കഴിയുന്നു. തക്കാളി, ഉരുളക്കിഴങ്ങ് മുതലായ സൊളാനേഷ്യസ് കുടുംബത്തിലെ മറ്റ് നിരവധി ചെടികളും ഈ കീടങ്ങൾ ഭക്ഷിക്കുന്നു.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കിൽ, പ്രതിരോധ ശക്തിയുള്ളതോ അല്ലെങ്കിൽ മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിവുള്ളതോ ആയ ഇനങ്ങൾ കൃഷിചെയ്യുക.
  • സാധ്യമെങ്കിൽ രണ്ട് സീസണിലേക്ക്, ബാധിപ്പ് സംശയിക്കപ്പെടുന്ന ആതിഥേയ ഇനങ്ങൾ ചതകുപ്പ, മല്ലി, അയമോദകം, മല്ലി, കരിഞ്ചീരകം മുതലായ ഇനങ്ങൾ ഉപയോഗിച്ച് ഇടവിള കൃഷി നടത്തുക.
  • രോഗാണുക്കളുടെ ലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട ഇലകൾ, കാണ്ഡം അല്ലെങ്കിൽ ഫലങ്ങൾ എന്നിവ പറിച്ചുമാറ്റി കൃഷിയിടത്തിൽ നിന്നും ദൂരെമാറ്റി നശിപ്പിക്കുക.
  • പൊഴിഞ്ഞുവീണ ഫലങ്ങൾ, ഇലകൾ, തളിരുകൾ എന്നിവ നിലത്തുനിന്നും നീക്കം ചെയ്യുക.
  • കനത്ത ബാധിപ്പിൻ്റെ സാഹചര്യങ്ങളിൽ, ചെടി പൂർണമായും മറിഞ്ഞു വീഴുകയോ നശിക്കുകയോ ചെയ്യും.
  • മറ്റ് വിളകളിൽ നിന്നോ കൃഷിയിടങ്ങളിൽ നിന്നോ ശലഭങ്ങൾ അതിക്രമിച്ചു കടക്കുന്നത് തടയാൻ നൈലോൺ വളകൾ ഉപയോഗിക്കുക.
  • ശലഭങ്ങളെ ആകർഷിക്കുന്നതിനോ അല്ലെങ്കിൽ കൂട്ടത്തോടെ പിടിക്കുന്നതിനോ ഫിറമോൺ കെണികൾ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക