ഒലിവ്

കുര്‍കുലിയോ ചെള്ള്

Otiorhynchus cribricollis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • മുതിര്‍ന്ന കുര്‍കുലിയോ ചെള്ളുകൾ ഇലവിതാനം ആക്രമിച്ച് ഇലകളുടെ അരികുകളിൽ അറക്കവാളിൻ്റെ പല്ലുപോലുള്ള മാതൃകകള്‍ തീര്‍ക്കും.
  • അവ ഇളം തളിരുകൾ ആഹരിച്ച് പൊതുവേ അതിനു ചുറ്റുമുള്ള തോലും ഭക്ഷിക്കും.
  • ഇവയുടെ പെരുപ്പം കൂടിയാൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കും, പ്രത്യേകിച്ചും ചെറിയ മരങ്ങൾക്ക്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഒലിവ്

ലക്ഷണങ്ങൾ

മുതിര്‍ന്ന കുര്‍കുലിയോ ചെള്ളുകൾ ഇലവിതാനം ആക്രമിച്ച്, ഇലകളുടെ അരികുകള്‍ ചവച്ച് അവയില്‍ അറക്കവാളിൻ്റെ പല്ലുപോലുള്ള മാതൃകകള്‍ തീര്‍ക്കും. അവ ഇളം തളിരുകൾ ആഹരിച്ച് പൊതുവേ അതിനു ചുറ്റുമുള്ള തോലും ഭക്ഷിക്കും. ഇതുമൂലം വെള്ളത്തിന്‍റെയും പോഷകങ്ങളുടെയും സംവഹനം മുടങ്ങുകയും ശിഖരങ്ങളുടെ നാശത്തിന് കാരണമാകുകയും ചെയ്യും. ചില വിളകളില്‍ ചെള്ളുകൾ പൂക്കളിലേക്ക് ഇറങ്ങിച്ചെന്നു തങ്ങളുടെ വായ ഉപയോഗിച്ച് അവയുടെ പ്രത്യുൽപാദന ഘടനകൾ തകര്‍ക്കും. ഇവയുടെ പെരുപ്പം കൂടിയാൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കും, പ്രത്യേകിച്ചും ചെറിയ മരങ്ങൾക്ക്. മുന്നേ പുല്‍ത്തകിടികൾ ആയിരുന്ന പ്രദേശത്തു നിന്ന് ആവിർഭവിക്കുന്ന മുതിര്‍ന്നവ പുതിയതായി വളര്‍ത്തിയ മുന്തിരി വള്ളികളേയും തോട്ടങ്ങളെയും ആക്രമിക്കും. മുന്തിരികളോ പഴങ്ങളോ പൊതുവേ കേടുവരുത്താറില്ല. ലാര്‍വകള്‍ വിളകളുടെ വേരുകൾ ആഹരിക്കുമെങ്കിലും, അവ വരുത്തുന്ന കേടുപാടുകള്‍ നിസാരമാണ്.

Recommendations

ജൈവ നിയന്ത്രണം

ഇന്നുവരെയും ഈ പ്രാണിക്ക് എതിരെയുള്ള ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ ലഭ്യമല്ല. നിങ്ങള്‍ക്ക് ഏതെങ്കിലും മാര്‍ഗം അറിയാമെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കുര്‍കുലിയോ ചെള്ളുകളെ നിയന്ത്രിക്കാന്‍ സിന്തറ്റിക് പൈറത്രോയിഡുകള്‍ ഉപയോഗിച്ചുള്ള ചികിത്സ വളരെ ഫലപ്രദമാണ്. പഴങ്ങള്‍ ഇല്ലാത്ത മരങ്ങളിലും മുന്തിരിയില്ലാത്ത മുന്തിരിവള്ളികളിലും ആല്‍ഫാ-സൈപര്‍മെത്രിന്‍ അടങ്ങിയ സ്പ്രേകള്‍ ഇലകളിൽ തളിക്കാം.

അതിന് എന്താണ് കാരണം

കുര്‍കുലിയോ ചെള്ള് (ഓട്ടിയോറിങ്കസ് ക്രൈബ്രികോല്ലിസ്) ആണ് കേടുപാടുകള്‍ക്ക് കാരണം. മുതിര്‍ന്നവ രാത്രിയാണ് ഭക്ഷണം തേടുന്നത്. പകല്‍ സമയങ്ങള്‍ അവ തൊലിക്ക് അടിയിലും, ശിഖരങ്ങള്‍ക്ക് ഇടയിലും, പഴങ്ങളുടെയും ഇലകളുടെയും ഇടയിലും, മണ്ണിലെ മാളങ്ങളിലും അഭയം തേടുന്നു. മുട്ടകള്‍ മരങ്ങളിലോ മണ്ണിലെ ജൈവ അവശിഷ്ടങ്ങളിലോ നിക്ഷേപിക്കുന്നു. ഇവ വിരിഞ്ഞ ശേഷം, ചെറിയ ലാര്‍വകള്‍ മണ്ണിലേക്ക് കുഴിച്ചിറങ്ങി ചെടിയുടെ വേരുകള്‍ ആഹരിക്കുന്നു. ഇവ ശരത്കാലത്താണ് പ്യൂപ്പകൾ ആയി മാറുന്നത്. പ്യൂപ്പയായി ഇവ ചിലവഴിക്കുന്ന സമയം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെങ്കിലും ഏകദേശം മൂന്നോ നാലോ ആഴ്ചകള്‍ എടുക്കും. മിതമായ താപനിലകൾ കുര്‍കുലിയോ ചെള്ളിന്‍റെ ജീവചക്രത്തിന് വളരെ അനുകൂലമാണ്. ഇവയ്ക്ക് ഒരു വര്‍ഷത്തില്‍ ഒരു തലമുറ മാത്രമേ ഉണ്ടാവു. പക്ഷേ, വേനലിലെ ചൂടിനു ശേഷം അവ സജീവമായി കാണുമ്പോള്‍ രണ്ടാമത്തെ തലമുറയാണോ എന്നൊരു പ്രതീതിയുണ്ടാകും. മിക്കവാറുമുള്ള മുതിര്‍ന്ന വീവിലുകള്‍ ഒന്നും പറക്കാന്‍ കഴിയാത്തവയാണ്, എന്നാലും ചിലത് കുറച്ചു ദൂരം പറക്കും.


പ്രതിരോധ നടപടികൾ

  • വസന്തത്തിന്‍റെ ആരംഭത്തില്‍, കേടുവന്ന തണ്ടുകള്‍ കാണുകയാണെങ്കില്‍ ശൈത്യകാലം ചിലവഴിക്കുന്ന മുതിര്‍ന്നവയെ നിരീക്ഷിക്കുക.
  • ഇവയ്ക്ക് ആശ്രയമേകാൻ സാധ്യതയുള്ളതിനാല്‍ കളകൾ നിയന്ത്രിക്കുക.
  • മരത്തിനു ചുറ്റും ഒട്ടിപ്പിടിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് സംരക്ഷിക്കുന്നത് വഴി മുതിര്‍ന്ന ചെള്ളുകൾക്ക് തടിയിലൂടെ കയറാന്‍ കഴിയില്ല.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക