Bucculatrix thurberiella
പ്രാണി
ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് മുകളിലത്തെ മൂന്നിലൊന്നു ഭാഗത്താണ്. ഇളം ശലഭപ്പുഴുക്കൾ ഇലകളുടെ ഉൾവശം തുരന്നു വെളുത്ത അല്ലെങ്കിൽ ചാര നിറമുള്ള വളഞ്ഞുപുളഞ്ഞ തുരങ്കങ്ങൾ ഉണ്ടാക്കുന്നു. അവ കൂടുതൽ വളരുമ്പോൾ , തുരങ്കത്തില്‍ നിന്ന് പുറത്തു വന്നു താഴത്തെ അല്ലെങ്കിൽ മുകളിലത്തെ പുറം തൊലി ചവച്ചരയ്ക്കുകയും അത് മൂലം ജനല്‍പ്പാളികള്‍ പോലുള്ള രൂപങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത് മൂലം ഇലകളിൽ ഇളം തവിട്ട് നിറത്തോടെയുള്ള ജനല്‍പ്പാളികളുണ്ടായി അവ അടര്‍ന്നു വീണ് ക്രമരഹിതമായ ദ്വാരങ്ങൾ അവശേഷിക്കുന്നു. ഗുരുതരമായ സന്ദർഭങ്ങളിൽ സസ്യങ്ങളുടെ ഇല പൊഴിയുന്നത് മൂലം പഞ്ഞി ഗോളങ്ങള്‍ അകാലത്തില്‍ പൊട്ടുകയോ മുകുളങ്ങളും ചെറിയ പഞ്ഞി ഗോളങ്ങളും അടര്‍ന്നു വീഴുകയോ ചെയ്യുന്നു.
ഒറിയസ് ഇനത്തിലെ ചില ഇളം പുഴുക്കള്‍, ക്രിസപയുടെ ചില ലാര്‍വകള്‍, കോളപ്സ്, ഹിപ്പോഡേമിയ എന്നിവയുടെ മുതിര്‍ന്നവ കൃഷിയിടത്തിലെ ബി. ടര്‍ബറിയെലയുടെ ലാര്‍വയെ തിന്നുതീര്‍ക്കും. പരീക്ഷണശാല സാഹചര്യങ്ങളില്‍ ജെനറ ജിയോകോറിസ്, സിന, സെലസ്, നോബിസിന്റെ മുതിര്‍ന്നവ പോലെയുള്ള മറ്റു പരാദജീവികള്‍ പരുത്തിയിലെ ഇല തുരപ്പന്റെ ലാര്‍വയെ തിന്നുന്നതായി കണ്ടു വരുന്നു. മിത്ര കീടങ്ങളുടെ പെരുപ്പം പരിപാലിക്കുന്നതിന് കീടനാശിനികളുടെ വിപുലമായ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ജൈവ രീതിയില്‍ വളര്‍ത്തുന്ന പരുത്തിയില്‍ സ്പിനോസഡ് ഉപയോഗിക്കുന്നത് സ്വീകാര്യമാണ്.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. പരുത്തിയിലെ ഇലതുരപ്പനെതിരെ പല കീടനാശിനികളുടെ സംയുക്തങ്ങളും ഉപയോഗിക്കാം, കൂടാതെ ചികിത്സ മുന്നോട്ടുള്ള ലാര്‍വ ഘട്ടങ്ങള്‍ ലക്ഷ്യമിടണം, കാരണം ഇവയുടെ യൌവ്വനകാലം ഇലകള്‍ക്കുള്ളിലാണ് സംരക്ഷിക്കപ്പെടുന്നത്. സജീവമായ ചേരുവകൾക്കുള്ള ചില ഉദാഹരണങ്ങൾ ഇവയാണ്: മലാതിയോന്‍, ഡൈമെത്തോയിറ്റ്, വിവിധ ചേരുവകളുടെ മിശ്രിതം.
പരുത്തിയിലെ ഇല തുരപ്പനായ ബക്കുലാട്രിക്സ് ടര്‍ബറിയെലയുടെ ലാര്‍വകള്‍ മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ശലഭങ്ങളുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 7 -9 മി.മി. ആണ്. മുൻപിലത്തെ ചിറകുകൾ വെളുത്ത നിറമാണ് പക്ഷേ ചിറകിനു ചുവട്ടില്‍ നിന്നും നടുഭാഗത്തേക്ക് ഉള്ള അരിക് കറുത്തതുമാണ്. പിന്‍ചിറകുകൾ വിളറിയ വെളുത്ത നിറമാണ്. പരുത്തിയുടെ ഇലകളിലും കാട്ടു പരുത്തി പോലെ അവയുടെ ചില വന്യ ഇനങ്ങളിലും മറ്റും പുഴുക്കൾ ഭക്ഷണം കണ്ടെത്തുന്നു ഉദാ: തുർബെറിയ തെസ്‌പൈസയിഡ്സ്. പരന്ന മഞ്ഞ മുതൽ ഓറഞ്ച് നിറമുള്ള ഇളം പുഴുക്കൾ ഇലകളിലേക്ക് തുളച്ചു കയറി ഇലകളുടെ പ്രതലങ്ങള്‍ തമ്മിൽ തുരങ്കം ഉണ്ടാക്കുന്നു. മുതിര്‍ന്ന പുഴുക്കൾ കോശങ്ങളുടെ ഉൾവശത്തു നിന്ന് പുറത്ത് വന്ന് ഉപരിതലത്തിലോ അല്ലെങ്കിൽ അതിനു താഴെ ഭാഗത്തോ ഭക്ഷണം കണ്ടെത്തുന്നു. ഈ ഘട്ടത്തിലെ തീറ്റ കഴിയുമ്പോൾ, പുഴുക്കൾ ചെറിയ വൃത്താകൃതിയിലുള്ള പട്ട് പോലുള്ള പാർപ്പിടം ഇലകളുടെ താഴെ ഭാഗത്ത് നേരിയ നിമ്ന ഭാഗത്ത് നെയ്യുന്നു. കടുത്ത ഉപദ്രവം ഉണ്ടാകുമ്പോൾ , ഇലകൾ ചുരുങ്ങുകയും കൊഴിയുകയും ചെയ്യുന്നു.