പരുത്തി

പരുത്തിയിലെ ഇലച്ചാടി

Amrasca biguttula

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ മഞ്ഞപ്പും മുകളിലേക്ക് ചുരുളലും.
  • മുന്നോട്ടുള്ള ഘട്ടങ്ങളില്‍ അരികുകളിൽ നിന്നും ആരംഭിക്കുന്ന തവിട്ടുനിറമുള്ള നിറംമാറ്റം.
  • ഉണങ്ങിയ ഇലകള്‍ കൊഴിഞ്ഞു പോകുന്നു.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പരുത്തി

ലക്ഷണങ്ങൾ

ബാധിക്കപ്പെട്ട ഇലകൾ ആദ്യം മഞ്ഞ നിറത്തിലാകുകയും പിന്നീട് തവിട്ടുനിറമായും മാറുന്നു, ഈ നിറംമാറ്റം അരികുകളിൽ നിന്നും ആരംഭിച്ച് മധ്യസിരയിലേക്ക് നീങ്ങുന്നു. ഇലകൾ ക്രമേണ ചുരുളുന്ന ലക്ഷണങ്ങള്‍ ദൃശ്യമാക്കുകയും പിന്നീട് പൂർണമായി ഉണങ്ങി കൊഴിയുകയും ചെയ്യുന്നു. ഗുരുതരമായ അക്രമങ്ങൾ "ഹോപ്പർ ബേൺ" എന്ന അവസ്ഥയ്ക്കും ഇലകളുടെ നാശത്തിനും കാരണമാകുന്നു, തത്‌ഫലമായി ഇളം ചെടികളുടെ വളർച്ച മുരടിക്കുന്നു. വളർച്ചയുടെ വൈകിയ ഘട്ടങ്ങളിൽ ബാധിക്കപ്പെടുന്ന ചെടികളുടെ ഉത്പാദനശേഷി സാരമായി കുറയുകയും, ഇത് വിളവ് കുറയുന്നതിനും നാരുകളുടെ ഗുണമേന്മ കുറയുന്നതിനും കാരണമാകുന്നു.

Recommendations

ജൈവ നിയന്ത്രണം

പച്ച റേന്തച്ചിറകന്‍(ക്രൈസോപെർല കാർനിയെ), ഒരിയസ് അല്ലെങ്കിൽ ജിയോകൊറിസ് ജനുസിൽപ്പെട്ട ഇനങ്ങള്‍, കോക്സിനെല്ലിഡുകളുടെ ചില ഇനങ്ങള്‍, ചിലന്തികൾ എന്നിവയാണ് പരുത്തിയിലെ ഇലച്ചാടികളുടെ പൊതുവായ ഇരപിടിയന്മാര്‍. ഈ പ്രാണികളെ പ്രോത്സാഹിപ്പിക്കുകയും വിശാലശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്യുക. ആദ്യലക്ഷണങ്ങൾ ഉണ്ടായാൽ സ്പൈനോസാഡ് (0.35 മിലി/ലി) പ്രയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മലത്തിയൊൺ, സൈപർമെത്രിൻ (1 മിലി/ലി), സൽഫോക്‌സാഫോർ, ക്ളോറപൈറിഫോസ് (2.5 മിലി/ലി), ഡൈമെത്തൊയെറ്റ്, ലാംഡ-സൈഹലോത്രിൻ (1 മിലി/ലി) അല്ലെങ്കിൽ ക്ലോറാൻട്രെനിലിപ്രോൾ + ലാംഡ-സൈഹലോത്രിൻ (0.5 മിലി/ലി) അടിസ്ഥാനമാക്കിയ തയ്യാറിപ്പുകൾ പ്രയോഗിക്കാം. അവ ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രം സമയോചിതമായി പ്രയോഗിക്കുക, കാരണം അവ ചിലപ്പോൾ ഇലച്ചാടികളുടെ സ്വാഭാവിക ശത്രുക്കളെയും നശിപ്പിച്ചേക്കാം. കീടനാശിനികൾ ഉപയോഗിച്ചുള്ള വിത്ത് പരിചരണവും ഇലച്ചാടികളുടെ ആക്രമണം 45 മുതൽ 50 ദിവസങ്ങൾ വരെ കുറയ്ക്കാൻ സഹായിക്കുന്നു.

അതിന് എന്താണ് കാരണം

അമറാസ്ക എന്ന കീടത്തിന്റെ ഇളം കീടങ്ങളും മുതിർന്നവയുമാണ് കേടുപാടുകള്‍ക്ക് കാരണം. അവ ചെടികളുടെ നീര് വലിച്ചെടുത്ത്, കോശങ്ങള്‍ക്ക് കേടുവരുത്താനും പ്രകാശ സംശ്ലേഷണം തടസ്സപ്പെടുത്താനും കഴിയുന്ന അവയുടെ ഉമിനീരിലെ വിഷം ചെടികളുടെ കലകളിൽ കുത്തിവയ്ക്കുകയും ചെയ്യുന്നു. 21 °C മുതല്‍ 31°C വരെ വരെയുള്ള താപനിലയും 55% മുതൽ 85% വരെയുള്ള ആർദ്രതയും ഈ പ്രാണികളുടെ സാന്നിധ്യത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനമാണ്. സൂര്യപ്രകാശമുള്ള സമയം എന്നീ പരിസ്ഥിതി ഘടകങ്ങൾ ഈ കീടങ്ങളുടെ പെരുപ്പത്തിന് അനുയോജ്യമാണ്. താഴ്ന്ന താപനിലയും ശക്തിയായ കാറ്റും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂല ഘടകങ്ങളാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധശക്തിയുള്ള അല്ലെങ്കിൽ സഹിഷ്ണുതയുള്ള ഇനങ്ങൾ (നിരവധി ഇനങ്ങൾ വിപണിയില്‍ ലഭ്യമാണ്) കൃഷി ചെയ്യുക.
  • പരുത്തിയിലെ ഇലച്ചാടികളുടെ സാന്നിധ്യം കണ്ടെത്തുവാൻ കൃഷിയിടങ്ങൾ പതിവായി പരിശോധിക്കുക.
  • സന്തുലിതമായ വളപ്രയോഗം നടത്തുക, മാത്രമല്ല നൈട്രജൻ അമിതമായി പ്രയോഗിക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക