വാഴ

വാഴക്കായകളില്‍ വടുക്കളുണ്ടാക്കുന്ന വണ്ട്‌

Colaspis hypochlora

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇളം ഇലകളിലും കായത്തൊലിയിലും ഗുരുതരമായ പാടുകള്‍ കാണുന്നു.
  • പാടുകള്‍ ദീര്‍ഘവൃത്താകൃതിയിലായിരിക്കും.
  • ലാര്‍വകളുടെ തീറ്റ മൂലം വേരുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


വാഴ

ലക്ഷണങ്ങൾ

മുതിര്‍ന്ന വണ്ടുകള്‍ നിരവധി കളകള്‍ തിന്നു തീര്‍ക്കുന്നത് പോലെ തന്നെ വാഴയുടെ വിരിയാത്ത ഇളം ഇലകള്‍, വാഴപ്പിണ്ടി, വേരുകള്‍ എന്നിവയും തിന്നുന്നു. ഇവ ഇളം കായകളും തിന്ന് അവയുടെ തൊലിയില്‍ പാടുകളും പുള്ളികളും നിര്‍മ്മിച്ച് വികൃതരൂപമാക്കുന്നതിനാല്‍ അവ വിപണനയോഗ്യമല്ലാതാകുന്നു. പാടുകളില്‍ അധികവും കാണപ്പെടുന്നത് കായകളുടെ ചുവട്ടിലാണ്, ഇത് പ്രതിഫലിപ്പിക്കുന്നത് വണ്ടുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങള്‍ തീറ്റയ്ക്ക് തിരഞ്ഞെടുക്കുന്നു എന്നാണ് ( ഉദാ: കായകളെ പൊതിഞ്ഞിരിക്കുന്ന പോള ). പാടുകള്‍ കൂടുതലും അര്‍ദ്ധവൃത്താകൃതിയും കായകളെ പരിക്കേല്‍പ്പിക്കുന്ന മെലിപോന അമാല്‍തീ എന്ന തേനീച്ചയുമായി ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. അവസരം കാത്തിരിക്കുന്ന മറ്റ് രോഗാണുക്കള്‍ കോശങ്ങളില്‍ കൂട്ടം കൂടുന്നത് വഴി കേടുപാടുകള്‍ കൂടുതല്‍ വഷളായേക്കാം. ലാര്‍വകള്‍ ഇളം വേരുകള്‍ തിന്നു തീര്‍ക്കുകയും മുതിര്‍ന്നവയില്‍ അവയുടെ കോശങ്ങള്‍ തിന്നാനായി തുരങ്കങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് ഈ കീടങ്ങളുടെ സാന്നിധ്യം കൂടുതലായിരിക്കും

Recommendations

ജൈവ നിയന്ത്രണം

ഈ കീടത്തിനെതിരായി പ്രയോഗിക്കാന്‍ ഇന്നേ ദിവസം വരെ ജൈവ ചികിത്സകള്‍ ഒന്നും ലഭ്യമല്ല. ഇവയുടെ പെരുപ്പം ഒഴിവാക്കാനുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗ്ഗം ഒരു മികച്ച രീതിയിലുള്ള കളനിവാരണ പദ്ധതിയാണ്.

രാസ നിയന്ത്രണം

എപ്പോഴും ലഭ്യമായ ജൈവ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. ഉദാഹരണത്തിന് ശരിയായ കളനിവാരണം കീടനാശിനികള്‍ ഉപയോഗിക്കേണ്ട ആവശ്യം ഇല്ലാത്ത രീതിയില്‍ ഇവയുടെ പെരുപ്പം കുറയ്ക്കുന്നതിനാല്‍ രാസചികിത്സ സാധാരണ ശുപാര്‍ശ ചെയ്യാറില്ല. കീടങ്ങളുടെ പെരുപ്പത്തെ ആശ്രയിച്ച് കീടനാശിനികള്‍ മാറിമാറി തളിക്കാം. എന്തായാലും വണ്ടുകള്‍ ഗുരുതരമായ സാമ്പത്തിക നഷ്ടം വരുത്തുന്നില്ലയെങ്കില്‍ കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കണം.

അതിന് എന്താണ് കാരണം

കായകളെ ആക്രമിക്കുന്ന കൊളാപ്സിസ് ഹൈപ്പോക്ലോറ എന്ന വണ്ടുകളാണ് കേടുപാടുകള്‍ക്ക് കാരണം. മുതിര്‍ന്നവയ്ക്ക് തവിട്ടു നിറമുള്ള മുന്‍ചിറകുകളും സമാന്തരമായി സവിശേഷമായ ചെറിയ വരികളായി പുള്ളികളുമുണ്ട്. ഇവയ്ക്കു നന്നായി പറക്കാന്‍ കഴിയും. പെണ്‍വണ്ടുകള്‍ വിളറിയ നാരങ്ങാ മഞ്ഞ നിറമുള്ള മുട്ടകള്‍ ഒറ്റയായോ 5 മുതല്‍ 45 വരെയുള്ള കൂട്ടമായോ ഇടുന്നു. ഇലപ്പോളകളിലോ വേരുകള്‍ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന തുറന്ന ദുര്‍ബലമായ ഭാഗങ്ങളിലോ കാര്‍ന്നുണ്ടാകുന്ന കുഴിവുകളിലോ ആണ് മുട്ടകളിടുന്നത്. 7 മുതല്‍ 9 വരെ ദിവസങ്ങള്‍ക്കു ശേഷം പുതുതായി വിരിഞ്ഞു വരുന്ന ലാര്‍വ ഇളം വേരുകള്‍ തിന്നു തുടങ്ങുകയോ മുതിര്‍ന്ന വേരുകളുടെ മൃദുവായ പുറം കോശങ്ങള്‍ തുറന്നു തുരങ്കങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യുന്നു. ഇവയ്ക്കു വെളുത്ത ലോലമായ രോമം നിറഞ്ഞ ശരീരമാണ്, തലയ്ക്ക് ചിലപ്പോഴൊക്കെ കുന്തിരിക്ക നിറമായിരിക്കും. പ്യൂപ്പയ്ക്ക് വൃത്തികേടായ മഞ്ഞ നിറമാണ്, മുതിര്‍ന്നവ പുറത്തു വരാന്‍ സജ്ജമാകുമ്പോള്‍ ഇരുണ്ട നിറമാകും.


പ്രതിരോധ നടപടികൾ

  • കൃഷിയിടങ്ങളില്‍ കളകള്‍ക്കു കര്‍ശനമായ നിയന്ത്രണം പാലിക്കണം, കാരണം ഈ കീടങ്ങള്‍ അവയിലാണ് അതിജീവിക്കുന്നത്.
  • അഴുക്കുജല കനാലുകളുടെ സമീപത്തു വാഴകള്‍ നടുന്നത് ഒഴിവാക്കണം.
  • തടകള്‍ തറനിരപ്പിലും താഴെ നിന്നു നീക്കം ചെയ്യുകയും ലാവകള്‍ മുതിരുന്ന മാണങ്ങള്‍ മുറിച്ചു കളയുകയും ചെയ്യണം.
  • കൃഷിയിടത്തില്‍ നിന്നും കേടു വന്ന ചെടിയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യണം.
  • പ്യൂപ്പകളെ ഇരപിടിയന്മാര്‍ക്ക് തുറന്നു കാണിക്കാന്‍ മണ്ണ് കൊത്തിക്കിളയ്ക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക