Aspidiotus destructor
പ്രാണി
കീടങ്ങൾ ചെടികളിലെ ഇലകളുടെ സത്ത് ആഹരിക്കുന്നതു വഴി ഹരിത വർണ്ണ നാശത്തിനും, കലകളുടെ രൂപവൈകൃതത്തിനും കാരണമാകുന്നു. ഇലകളുടെ അടിഭാഗമാണ് കൂടുതലായി ആക്രമിക്കപ്പെടുക, പക്ഷേ തണ്ടുകളും, പൂക്കുലകളും ഇളം കായ്കളും ബാധിക്കപ്പെട്ടേക്കാം. കൂടിയ തോതിൽ ബാധിക്കപ്പെടുമ്പോൾ, ഇലകൾ പൂർണ്ണമായും മഞ്ഞ കലർന്ന തവിട്ട് നിറത്തിലാവുകയും പൊഴിയുകയും ചെയ്യും. പൊരിച്ച മുട്ടയുടെ ചെറിയ മാതൃകകൾ പോലെ തിങ്ങി നിറഞ്ഞ കോളനികളാണ് കീടബാധയുടെ പ്രധാന സവിശേഷത. തിളക്കമാർന്ന മഞ്ഞ നിറം ബാധിച്ച മരങ്ങൾ വളരെ ദൂരെ നിന്ന് പോലും വ്യക്തമായി കാണാൻ സാധിക്കും. പഴങ്ങളുടെ നിറം മാറുകയും പാകമാകുന്നതിനുമുമ്പ് പൊഴിയുകയും ചെയ്യും. ചെടി വളർച്ച മൊത്തത്തിൽ മുരടിക്കുകയോ കൂടുതൽ പ്രതികൂലമായ സാഹചര്യങ്ങളിൽ അഗ്ര ഭാഗങ്ങളിൽ നിന്നും ഉണങ്ങി നശിക്കുകയോ ചെയ്തേക്കാം.
47, 49°C ചൂടിലുള്ള വെള്ളം യഥാക്രമം 15, 10 മിനിറ്റ് നേരത്തേക്ക് പ്രയോഗിച്ച് പരിചരിക്കുന്നത് മരങ്ങളിൽ നിന്നും കീടത്തെ അകറ്റാൻ സഹായിക്കും. റൈസോബിയസ് ലോഫാന്തേ, ചിലോകോറസ് നിഗ്രിറ്റസ്, ടെൽസ്മിയ നിറ്റിഡ, സ്യൂഡോസിംനസ് അനോമലസ്, ക്രിപ്പ്റ്റോഗ്നാത നോഡിസെപ്സ് എന്നിവ കോക്കനട്ട് സ്കെയിലുകളെ ആഹരിക്കുന്ന ലേഡിബേഡ് വണ്ടുകളാണ്. പരാന്നഭോജി കടന്നലുകളും ഇവയുടെ എണ്ണം കുറയ്ക്കാൻ ഫലപ്രദമാണ്: അഫൈറ്റിസ് മെലിനസ്, അഫൈറ്റിസ് ലിംഗ്ന്യാനെസിസ്, കൊമ്പേരിയെല്ല ബിഫാഷ്യറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള പ്രകൃത്യാലുള്ള ശത്രുക്കൾ ഇല്ലാത്തപക്ഷം, ഈ കീടങ്ങളുടെ വർദ്ധനവ് ക്രമാതീതമായി കൂടാം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കീടനാശിനികൾക്ക് ഏറ്റവും ഇരയാകുന്ന സമയമാണ് ഈ ഇഴഞ്ഞുനീങ്ങുന്ന ഘട്ടം. കീടങ്ങൾക്ക് മെഴുക് പോലുള്ള ആവരണം രൂപപ്പെടുന്നതോടെ, ഇവ പരിചരണങ്ങളോട് പ്രതികരിക്കാതാവും. പൈറിപ്രോക്സിഫെൻ ഉപയോഗിച്ചുള്ള പരിചരണം നിർദ്ദേശിക്കുന്നു. വൻതോതിലുള്ള കീടബാധ തടയാൻ 15-20 ദിവസങ്ങളുടെ ഇടവേളയിൽ നിരവധി തവണ കീടനാശിനികൾ തളിച്ച് പ്രയോഗിക്കേണ്ടതായി വരുന്നു.
കോക്കനട്ട് സ്കെയിൽ, ആസ്പിഡിയോടസ് ഡിസ്ട്രക്ടർ എന്ന കീടമാണ് നാശത്തിന് കാരണം. തെങ്ങിന് പുറമേ, സാമ്പത്തിക പ്രാധാന്യമുള്ള ഉഷ്ണമേഖലാ മരങ്ങളായ മാവ്, പന, പപ്പായ, ഫൈക്കസ്, വെണ്ണപ്പഴം, നാരകം എന്നിവയേയും അത് അക്രമിക്കുന്നു. കവചമുള്ള മറ്റ് കീടങ്ങളെപ്പോലെ, ഇവ ഇലകളുടെ അടിയിൽ മെഴുക് പോലുള്ള ആവരണം കൊണ്ട് സംരക്ഷിക്കപ്പെട്ട്, പൊരിച്ച മുട്ടയുടെ ചെറിയ മാതൃകകൾ പോലെ തോന്നിക്കുന്ന, കോളനികളിലാണ് ഇവ കാണപ്പെടുന്നത്. ചെടികളിലെ നീര് ആഹരിക്കുന്ന സമയത്ത് ഇവ ചെടികളുടെ കലകളിലേക്ക് കുത്തി വെയ്ക്കുന്ന വിഷാംശമുള്ള ഉമിനീരാണ് ഇലകളുടെ രൂപമാറ്റത്തിന് കാരണം. പെൺ കീടങ്ങൾ അവയുടെ ശരീരത്തിന് ചുറ്റുമായി, ബാധിപ്പ് കൂടുതലുള്ളപ്പോൾ, അവയുടെ ബാഹ്യവൃതിയെ ആവരണം ചെയ്തുകൊണ്ട്, വെളുത്ത നിറത്തിലുള്ള മുട്ടകളിടുന്നു. വളർച്ചയെത്താത്ത ആദ്യത്തെ കീടങ്ങൾക്ക്, വലിയ ദൂരത്തേക്ക് (ഏതാണ്ട് 1 മീറ്റർ), സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ സഹായിക്കുന്ന കാലുകളുണ്ട്. ഇത്തരത്തിലുള്ള ഇഴഞ്ഞുനീങ്ങുന്ന കീടങ്ങൾ കാറ്റ്, പറക്കുന്ന പ്രാണികൾ, പക്ഷികൾ, അതുപോലെ തന്നെ കീടബാധയുള്ള ചെടിഭാഗങ്ങൾ കൊണ്ടുപോകുന്ന കർഷകർ എന്നിവ വഴിയായി കൂടുതൽ ദൂരങ്ങളിലേക്ക് എത്തുന്നു. ഈ കീടത്തിൻ്റെ ജീവചക്രം ഏതാണ്ട് 32-34 ദിവസങ്ങൾ വരെയാണ്.