മറ്റുള്ളവ

കാഷ്യു ലീഫ് മൈനർ

Acrocercops syngramma

പ്രാണി

ചുരുക്കത്തിൽ

  • മാവിലകളുടെ പ്രതലവും ഇളം തളിരുകളും തുരക്കുന്നു.
  • പുതിയ ഇലകളിൽ കരിഞ്ഞതുപോലെയുള്ള അടയാളങ്ങൾ.
  • ഇലകളിൽ കുമിളകള്‍ പൊന്തിയ ചാരനിറം കലർന്ന- വെളുത്ത പാടുകൾ പിന്നീട് വലിയ ദ്വാരങ്ങളായി മാറുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

ലാർവകൾ ഇളം ഇലകള്‍ തുരക്കുന്നതാണ് ആക്രമണത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ. ലാർവകൾ ഇലകളുടെ പുറം പാളികൾക്ക് കേടുപാടുകൾ സംഭവിക്കാതെ അവയുടെ കലകളിൽ ആഹരിക്കുന്നു. കീടങ്ങൾ തുരന്ന നിരവധി ഭാഗങ്ങൾ കൂടിച്ചേരുന്ന ഭാഗത്തെ ഇലയുടെ ഉപരിതലത്തിൽ വെളുത്തതും തിളക്കമുള്ളതുമായ കുമിളകൾ പോലെയുള്ള ഭാഗങ്ങൾ പ്രത്യക്ഷപ്പെടും. പഴയതും മുതിർന്നതുമായ ഇലകളിൽ കേടുപാടുകൾ വലിയ ദ്വാരങ്ങളായി കാണപ്പെടുന്നു. ഇലകളിൽ കീടങ്ങൾ തുരന്ന ഭാഗങ്ങൾ ഉണങ്ങി പൊടിയുന്നതാണ് ഇതിനു കാരണം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചിത്രകീടങ്ങളുടെ ലാർവകളെ അവ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നതിനുമുൻപ് കൊല്ലുന്ന, ഡിഗ്ലിഫസ് ഐസിയ പോലുള്ള പരാന്നഭോജി കടന്നലുകളെ ഉപയോഗിക്കുക. ചെടികളുടെ ആരോഗ്യം നിലനിർത്താൻ ജൈവ വളങ്ങൾ ഉപയോഗിക്കുക. ഫ്ലോട്ടിംഗ് റോ കവറുകൾ ഉപയോഗിച്ച് മുതിർന്ന ചിത്രകീടങ്ങൾ ഇലകളിൽ മുട്ടയിടുന്നത് തടയുക. മുട്ടയിടുന്ന മുതിർന്ന കീടങ്ങളെ പിടിക്കാൻ മഞ്ഞ അല്ലെങ്കിൽ നീല പശ കെണികൾ ഉപയോഗിക്കാം. ലാർവകൾ മണ്ണിലേക്ക് വീണ് പ്യൂപ്പഘട്ടത്തിലേക്ക് കടക്കുന്നത് തടയാൻ, ബാധിക്കപ്പെട്ട ചെടികൾക്ക് താഴെയുള്ള മണ്ണ് പ്ലാസ്റ്റിക് പുത കൊണ്ട് മൂടണം. വേപ്പെണ്ണയുടെയും സൈപ്പർമെത്രിന്‍റെയും ഗാഢ സ്പ്രേ കീടങ്ങളുടെയും പ്രാണികളുടെയും വളർച്ചയെയും വികാസത്തെയും തടസ്സപ്പെടുത്തുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മോണോക്രോഫോസ് 36 WSC 0.05% (@ 0.5 മില്ലി / ലിറ്റർ) തളിക്കുക. വേഗത്തിൽ പ്രവർത്തിക്കുന്ന ബൊട്ടാണിക്കൽ കീടനാശിനികൾ അവസാന ആശ്രയമായി മാത്രമേ ഉപയോഗിക്കാവൂ.

അതിന് എന്താണ് കാരണം

ചിത്രകീടത്തിന്‍റെ ലാർവകളാണ് കേടുപാടുകൾക്ക് കാരണം. ഇളം ഇലകളിൽ വെള്ളി നിറം കലർന്ന ചാരനിറത്തിലുള്ള മുതിർന്ന ശലഭങ്ങളാണ് മുട്ടയിടുന്നത്. പ്രായമാകുന്നതിനു മുൻപ്, ലാർവകൾ സാധാരണയായി മങ്ങിയ വെളുത്ത നിറത്തിലും പിന്നീട് പിങ്ക് അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ടുനിറത്തിലും കാണപ്പെടും. പിന്നീട് ലാർവകൾ മണ്ണിൽ വീഴുകയും, 7-9 ദിവസത്തിനുശേഷം പക്വത പ്രാപിച്ച് മുതിർന്ന ശലഭങ്ങളായി ആവിർഭവിക്കുകയും ചെയ്യും. ആകെ ജീവിത ചക്രം 20 മുതൽ 40 ദിവസം വരെ വ്യത്യാസപ്പെടാം. കേടുപാടുകൾ ചെടികളുടെ പ്രകാശസംശ്ലേഷണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നു, ഇലകൾ ഉണങ്ങി പൊഴിയുന്നതിനാൽ ഉൽ‌പാദനത്തിൽ വലിയ നഷ്ടമുണ്ടാകുന്നു.


പ്രതിരോധ നടപടികൾ

  • നേരത്തെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് സീസണിന്‍റെ തുടക്കത്തിൽ തന്നെ ചെടിയുടെ ഇലകൾ നിരീക്ഷിക്കുക.
  • ചെറിയ തോട്ടങ്ങളിൽ സാരമായി ബാധിക്കപ്പെട്ട ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കുക.
  • കേടുപാടുകളെ പ്രതിരോധിക്കുന്നതിനും സഹിഷ്ണുതയ്ക്കും ചെടികളെ തയ്യാറാക്കുന്നതിന് ശരിയായ ജലസേചന നടപടികൾ പരിശീലിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക