മുന്തിരി

മുന്തിരിയിലെ ഇല വണ്ടുകൾ

Altica ampelophaga

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • കറുപ്പ്, തവിട്ട് അല്ലെങ്കിൽ വരയുള്ളതും, സാധാരണയായി 4 മുതൽ 5 മില്ലീമീറ്റർ വരെ നീളമുള്ളതുമായ, അണ്ഡാകൃതിലുള്ള തിളങ്ങുന്ന വണ്ടുകൾ.
  • പ്രത്യേകിച്ച് ഇളം തൈകളുടെ ഇലകളിൽ നിരവധി വെടിയുണ്ടയേറ്റതുപോലെയുള്ള ദ്വാരങ്ങൾ ഉണ്ടാക്കുന്നു.
  • കലകളിൽ നിർജീവ ഭാഗങ്ങൾ അവശേഷിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

മുതിർന്നവയും ലാർവകളും ഇലകളിൽ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ വ്യത്യസ്തമാണ്. മുതിർന്നവ അവയുടെ കൊമ്പ് കുത്തിയിറക്കി ഇലകളിൽ ആഹരിക്കുന്നു, ഇത് സാധാരണയായി ചെറുതായി തന്നെ കാണപ്പെടുന്ന നിരവധി ദ്വാരങ്ങൾ ഉണ്ടാക്കുന്നു. ലാർവകൾ ഇലകളുടെ ഉപരിതലം മാത്രം ഭക്ഷിക്കുന്നു, ഇത് എതിർവശത്ത് നിർജ്ജീവമായ പുറംതൊലി മാത്രം അവശേഷിപ്പിക്കുന്നു. ശൈത്യകാലം അതിജീവിച്ചുകൊണ്ടിരിക്കുന്ന മുതിർന്നവ നേരത്തെ ആവിർഭവിക്കുന്നതിന് കാലാവസ്ഥാ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നു. വസന്തകാലത്തിൻ്റെ തുടക്കത്തിൽ അവ സജീവമാവുകയാണെങ്കിൽ, അവ ഇലകൾ മാത്രമല്ല, അപ്പോൾ പൊട്ടിയ മുന്തിരി മുകുളങ്ങളും തിന്നും. സാരമായ ബാധിപ്പ് ഉണ്ടായാൽ ഇലകൾ അസ്ഥിപഞ്ജരമായേക്കാം, കൂടാതെ പുതുതായി രൂപംകൊണ്ട പൂങ്കുലകൾ നശിപ്പിക്കപ്പെടും. കൂടുതൽ കടുപ്പമുള്ള ഇലവിതാനങ്ങളുള്ള ഇനങ്ങൾ ആക്രമണത്തെ നന്നായി പ്രതിരോധിക്കുകയും കേടുപാടുകൾ നിസ്സാരമായി തുടരുകയും ചെയ്യുന്നു. മുകുളങ്ങൾ‌ വേണ്ടത്ര വലുതായിക്കഴിഞ്ഞാൽ‌, ഈ വണ്ടുകൾ‌ മുന്തിരിച്ചെടിയിൽ വലിയ നാശമുണ്ടാക്കില്ല.

Recommendations

ജൈവ നിയന്ത്രണം

മുന്തിരിയിലെ ഇല വണ്ടിന്റെ പ്രധാന ജൈവിക നിയന്ത്രണ വാഹകരാണ് ഇരപിടിയന്‍ മൂട്ടകളായ സിക്രോണ കൊറൂലിയ (നീല മൂട്ട). കീടങ്ങളെ നിയന്ത്രിക്കാൻ മറ്റ് ഇരപിടിയന്മാരെയും പോളിഫാഗസ് പരഭോജികളെയും ഉപയോഗിക്കാം. മണ്ണിൽ പ്രയോഗിക്കുന്ന പ്രയോജനകരമായ നെമറ്റോഡുകൾ ലാർവകളെ നശിപ്പിക്കുകയും അടുത്ത തലമുറയിലെ മുതിർന്നവർ ഉയർന്നുവരുന്നത് തടയാൻ സഹായിക്കുകയും ചെയ്യും. ആദ്യത്തെ മുതിർന്നവയെ നിരീക്ഷിച്ചതിന് ശേഷം, സ്പിനോസാഡ് അല്ലെങ്കിൽ വേപ്പെണ്ണ തയ്യാരിപ്പുകൾ തളിച്ച് പ്രയോഗിക്കുന്നത് പെരുപ്പം നിയന്ത്രിക്കാനും സഹായിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മുന്തിരിയിലെ ഇല വണ്ടിനെതിരെ ശുപാർശ ചെയ്യുന്ന സജീവ പദാർത്ഥങ്ങളിൽ ക്ലോറിപൈറിഫോസ്, ലംഡ സിഹാലോത്രിൻ തയ്യാറിപ്പുകൾ ഉൾപ്പെടുന്നു, അവ ആദ്യം മുതിർന്ന കീടങ്ങളെ കണ്ടെത്തിയ ഉടനെ തളിക്കുകയോ അല്ലെങ്കിൽ പൊടിരൂപത്തില്‍ പ്രയോഗിക്കുകയോ ചെയ്യണം.

അതിന് എന്താണ് കാരണം

മുന്തിരിയിലെ ഇല വണ്ട്, അൽറ്റിക്ക ആമ്പെലോഫാഗയാണ് കേടുപാടുകൾക്ക് കാരണം. പുതുതായി വികസിച്ചുവരുന്ന ഇലകളെയോ അല്ലെങ്കിൽ മുന്തിരി മുകുളങ്ങളെയോ വസന്തകാലത്ത് ആക്രമിക്കുമ്പോൾ ഈ തിളങ്ങുന്ന ലോഹ വർണ്ണമുള്ള വണ്ടുകൾ സജീവമാണ്. പാരിസ്ഥിതിക ഘടകങ്ങളെ ആശ്രയിച്ച് വിവിധ വികസന ഘട്ടങ്ങളുടെ കാലാവധി ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. പെൺ‌ കീടങ്ങൾ ഇലകളുടെ അടിവശത്ത് കൂട്ടമായി മുട്ടയിടുന്നു, ഇത് ഒരു ജീവിതകാലത്ത് നൂറുകണക്കിന് ഉണ്ടാകും. സാധാരണയായി, അണ്ഡവിസർജ്ജനം കഴിഞ്ഞ് 1-2 ആഴ്ചകൾക്കകം മുട്ടകൾ വിരിയുന്നു. മൂന്ന് വികസന ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ലാർവകൾ ഒരു മാസത്തോളം ഇലവിതാനങ്ങളിൽ മേഞ്ഞുനടന്ന് ആഹരിക്കുന്നു. പിന്നീട് അവ മണ്ണിൽ 5 സെന്റിമീറ്റർ ആഴത്തിൽ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കും. അടുത്ത തലമുറയിലെ മുതിർന്നവ 1-3 ആഴ്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. സാധാരണയായി, പ്രതിവർഷം 2 അല്ലെങ്കിൽ ചിലപ്പോൾ 3 വരെ തലമുറകൾ ഉണ്ടായേക്കാം. അവസാന തലമുറയിലെ മുതിർന്നവ ചിതറിയ ഇലകളിലോ മറ്റ് അഭയസ്ഥാനങ്ങളിലോ സുഷുപ്താവസ്ഥയിൽ കഴിയുന്നു.


പ്രതിരോധ നടപടികൾ

  • മുതിർന്നവ അല്ലെങ്കിൽ ലാർവകൾ മൂലമുണ്ടാകുന്ന കേടുപാടുകളുടെ ലക്ഷണങ്ങൾക്കായി മുന്തിരിത്തോട്ടം പതിവായി നിരീക്ഷിക്കുക.
  • മരങ്ങളുള്ള പ്രദേശത്ത് അല്ലെങ്കിൽ തരിശുഭൂമിയോട് ചേർന്ന് മുന്തിരി നടുന്നത് ഒഴിവാക്കുക.
  • ഇല വണ്ടുകളുടെ പ്യൂപ്പയെ നിയന്ത്രിക്കുന്നതിന് വരികൾക്കിടയിൽ കിളച്ചുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക