Pectinophora gossypiella
പ്രാണി
പിങ്ക് ബോൾവേമുകൾ മൊട്ടുകൾ വിരിയുന്നത് തടസ്സപ്പെടുത്തുകയും, ബോളുകൾ കൊഴിയുന്നതിനും, നാരുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും, വിത്തുകൾ കുറയുന്നതിനും കാരണമാകുന്നു. വേനലിന്‍റെ ആരംഭത്തിൽ ലാർവയുടെ ആദ്യ തലമുറ, സ്ക്വയറുകൾ ആഹാരമാക്കുകയും അവ പിന്നീട് വളർന്ന് പൂക്കളാകുയും ചെയ്യുന്നു. ബാധിക്കപ്പെട്ട പൂക്കളിൽ അവയുടെ ഇതളുകൾ ലാർവകളുടെ പട്ടുനൂലിനാൽ കൂട്ടിക്കെട്ടപ്പെടുന്നു. ലാർവയുടെ രണ്ടാമത്തെ തലമുറ നാരുകളിലൂടെ തുളച്ച് പരുത്തിഗോളങ്ങളിലെത്തുകയും വിത്തുകൾ ആഹരിക്കുകയും ചെയ്യുന്നു. നാരുകൾ മുറിയുകയും കറപിടിക്കുകയും അതുവഴി ഗുണനിലവാരം കുറയുകയും ചെയ്യുന്നു. പരുത്തിഗോളങ്ങളിൽ അവയുടെ ഉള്ളിൽ പാടുകളായി കേടുപാടുകൾ കാണാൻ സാധിക്കും. ഇത് കൂടാതെ, ബോൾവേമുകളെ പോലെ ലാർവകൾ പരുത്തിഗോളങ്ങൾ പൊള്ളയാക്കി വിസർജ്ജ്യങ്ങൾ പുറത്ത് അവശേഷിപ്പിക്കുന്നില്ല. ബോൾ റോട്ട് കുമിളുകളെ പോലെയുള്ള അവസരം കാത്തിരിക്കുന്ന സൂക്ഷ്മജീവികൾ, ലാർവകൾ ഉണ്ടാക്കിയ സുഷിരങ്ങളിലൂടെ അകത്ത് കയറി പരുത്തിഗോളങ്ങൾ അക്രമിക്കുന്നു.
ബാധിക്കപ്പെട്ട കൃഷിയിടങ്ങളിൽ പെക്റ്റിനോഫോറ ഗോസിപെല്ലയിൽ നിന്നും സത്തെടുത്ത ലൈംഗിക ഫെറോമോണുകൾ തളിക്കാവുന്നതാണ്. ഇത് ആൺ പുഴുക്കൾക്ക് പെൺ പുഴുക്കളെ കണ്ടു പിടിച്ച് ഇണ ചേരുവാനുള്ള കഴിവിനെ നശിപ്പിക്കുന്നു. സ്പൈനോസാഡ് അല്ലെങ്കിൽ ബാസില്ലസ് തുറിഞ്ചിയെൻസിസ് ഉപയോഗിച്ചുള്ള സമയോചിതമായ തളിക്കലും ഫലപ്രദമാണ്. വിതയ്‌ക്കലിന് 45 ദിവസത്തിന് ശേഷമോ അല്ലെങ്കിൽ പൂവിടുന്ന ഘട്ടത്തിലോ അതുമല്ലെങ്കിൽ കൃഷിയുടെ അവസാന ഘട്ടം വരെയോ ഫെറോമോൺ ട്രാപ്പുകൾ (ഏക്കറിൽ 8 എണ്ണം വീതം) സ്ഥാപിക്കാവുന്നതാണ്. ഓരോ 21 ദിവസങ്ങളുടെ ഇടവേളകളിലും കെണിയിലെ കീടങ്ങളെ ആകർഷിക്കാനുപയോഗിക്കുന്ന ലൂറുകൾ മാറ്റേണ്ടതാണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ക്ലോറോപൈറിഫോസ്, എസ്ഫെൻവലറേറ്റ് അല്ലെങ്കിൽ ഇൻഡോക്‌സകാർബ് എന്നിവ അടിസ്ഥാനമാക്കിയ കീടനാശിനി തയ്യാറിപ്പുകൾ ഇലകളിൽ പ്രയോഗിച്ച് പിങ്ക് ബോൾ വേമുകളുടെ ശലഭങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കാം. ഗാമ- ലാംഡ സൈഹലോത്രിനും ബൈഫെൻത്രിനും മറ്റൊരു ഫലപ്രദമായ രീതിയാണ്. ചെടികളുടെ കലകൾക്കുളിലുള്ള ലാർവകളെ നശിപ്പിക്കാൻ പരിചരണരീതികളൊന്നും ശുപാർശ ചെയ്യപ്പെട്ടിട്ടില്ല. വിതയ്‌ക്കലിന് 45 ദിവസത്തിന് ശേഷമോ അല്ലെങ്കിൽ പൂവിടുന്ന ഘട്ടത്തിലോ അതുമല്ലെങ്കിൽ കൃഷിയുടെ അവസാന ഘട്ടം വരെയോ ഫെറോമോൺ ട്രാപ്പുകൾ (ഏക്കറിൽ 8 എണ്ണം വീതം) സ്ഥാപിക്കാവുന്നതാണ്.
പെക്ടിനോഫോറ ഗോസ്സിപെല്ല, ബോൾവേമുകളുടെ ലാർവകളാണ് പരുത്തി സ്ക്വയറുകളിലെ കേടുപാടുകൾക്ക് കാരണം. മുതിർന്നവ നിറത്തിലും വലിപ്പത്തിലും വ്യത്യാസമാണെങ്കിലും അവയുടെ പുള്ളികൾ ചാര നിറത്തിലോ അല്ലെങ്കിൽ ചാരം കലർന്ന തവിട്ടുനിറത്തിലോ ആണ്. അവ കാഴ്ചയ്ക്ക് നീളമുള്ളവയും തവിട്ടുനിറത്തിലുള്ള, ദീര്‍ഘവൃത്താകൃതിയിലുള്ള ചിറകുകളോടും കരുത്തുള്ള അഗ്രങ്ങളോട് കൂടിയവയുമാണ്. പെൺകീടം സ്ക്വയറുകളുടെ ഇതളുകളുടെ ഉള്ളിൽ അല്ലെങ്കിൽ പച്ച പരുത്തിഗോളങ്ങളുടെ ഞെട്ടിനടിയിൽ മുട്ടകൾ ഓരോന്നായി നിക്ഷേപിക്കുന്നു. മുട്ടകൾ സാധാരണയായി 4 മുതൽ 5 ദിവസം കൊണ്ട് വിരിഞ്ഞ്, ഉടനെ സ്ക്വയറുകളുടെയും പരുത്തിഗോളങ്ങളുടെയും ഉള്ളിൽ കടക്കുന്നു. ഇളം ലാർവകൾ ഇരുണ്ട- തവിട്ടുനിറമുള്ള തലയും പിറകിൽ പിങ്ക് പുള്ളികളുള്ള വെളുത്ത ശരീരത്തോട് കൂടിയവയാണ്. പ്രായമാവുന്നതോടെ അവ പിങ്ക് നിറത്തിലാകുന്നു. പരുത്തിഗോളങ്ങൾ പൊട്ടി തുറക്കുമ്പോൾ അവയെ നമുക്ക് ഉള്ളില്‍ കാണാൻ സാധിക്കും. ലാർവകൾ സാധാരണയായി പരുത്തിഗോളങ്ങളിലല്ലാതെ മണ്ണിൽ, പ്യൂപ്പഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പ് 10 മുതൽ 14 ദിവസം വരെ ആഹരിക്കുന്നു. മിതമായതും ഉയർന്നതുമായ താപനില പിങ്ക് ബോൾവേമുകളുടെ വളർച്ചയ്ക്ക് അനുകൂലമാണ്. എന്നിരുന്നാലും 37.5°C -നുമുകളിലുള്ള താപനിലയിൽ അവയുടെ മരണ നിരക്ക് കൂടാൻ തുടങ്ങും.