നാരക വിളകൾ

കറുത്ത പാര്‍ലറ്റോറിയ ശൽക്കങ്ങൾ

Parlatoria ziziphi

പ്രാണി

ചുരുക്കത്തിൽ

  • ഇലകള്‍, കായകള്‍, തളിരുകള്‍ എന്നിവയെ പൊതിയുന്ന ചെറിയ കറുത്ത ശൽക്കങ്ങൾ കാണപ്പെടുന്നു.
  • ഇലവിതാനങ്ങളിലും കായകളിലും മഞ്ഞ വരകളും പൊട്ടുകളും.
  • ഗുരുതരമായ സംഭവങ്ങളില്‍ പാകമെത്താതെ ഇലകള്‍ പൊഴിയുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

തളിരുകളിലും ഇലച്ചാര്‍ത്തുകളിലും കായകളിലും ആഹരിക്കുന്നതായി കാണപ്പെടുന്ന കറുത്ത ചെറിയ കീടങ്ങളാണ് പി.സിസിഫൈ ബാധിപ്പിൻ്റെ സവിശേഷത. ഗുരുതരമായി ബാധിക്കുമ്പോൾ, ഇവ യഥാര്‍ത്ഥത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല, ഉരുണ്ട അരികുകളോടെ ദീര്‍ഘചതുരാകൃതിയിലുള്ള കറുത്ത ശൽക്കങ്ങളും അവയുടെ വെളുത്ത അടിഭാഗവും അക്ഷരാര്‍ത്ഥത്തില്‍ കായകളെയും ഇലകളെയും തളിരുകളെയും ആവരണം ചെയ്യും. ചെടിയുടെ സത്തിലുണ്ടാകുന്ന കുറവ് ചെടിയുടെ ഓജസ് കുറവിലേക്കും ഇവ ആഹരിക്കുന്ന ഭാഗത്ത് മഞ്ഞ പുള്ളികളോ വരകളോ വികസിക്കുന്നതും കണ്ടേക്കാം. ആഹരിക്കുന്നത് മൂലം ശിഖരങ്ങള്‍ നശിച്ച് കായകളുടെ വളര്‍ച്ച ഗുരുതരമായി കുറയുകയും മിക്കപ്പോഴും രൂപവൈകൃതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് മൂപ്പെത്താതെ ജീര്‍ണ്ണിക്കല്‍, ഇലകളുടെയും കായകളുടെയും പൊഴിയൽ, കായകളുടെ ഗുണമേന്മയും അളവും കുറയുക എന്നിവയ്ക്ക് കാരണമാകുന്നു. ഈ ഇനം നാരകവര്‍ഗ്ഗങ്ങളിലെ ഏറ്റവും പ്രാധാന്യമുള്ള ഉപദ്രവകാരിയായ കീടമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്ക്യൂട്ടലിസ്റ്റ കാരുലിയ, ഡൈവര്‍സിനേര്‍വസ് എലെഗന്‍സ്, മെറ്റഫൈക്കസ് ഹെല്‍വോലസ് എന്നിവയും ആസ്പിഡിയോതിഫാഗസ്, അഫിതിസ് എന്നിവയും ഉള്‍പ്പെടുന്ന പരാന്നഭോജി കടന്നലുകൾ പി. സിസിഫൈയെ നിയന്ത്രിക്കാന്‍ സഹായിക്കും. ലേഡിബേര്‍ഡ് പോലെയുള്ള ഇരപിടിയന്മാര്‍ (ചിലോകോറസ് ബിപിസ്റ്റുലേറ്റസ് അല്ലെങ്കില്‍ സി. നിഗ്രിറ്റ, ലിന്‍ഡോറസ് ലോഫാന്തെ, ഓര്‍ക്കസ് ചാലിബ്യൂസ്) എന്നിവയും ശരിയായി ഉപയോഗിച്ചാല്‍ കറുത്ത ശൽക്കങ്ങളുടെ പെരുപ്പം കുറയ്ക്കും. കനോല എണ്ണ അല്ലെങ്കില്‍ കുമിള്‍ഉത്ഭവമായ ജൈവ കീടനാശിനികളും കറുത്ത ശൽക്കങ്ങളെ നിയന്ത്രിക്കാന്‍ പ്രയോഗിക്കാം. വെളുത്ത എണ്ണ സംയുക്തങ്ങള്‍ (ഉദാ: 4 ഭാഗം സസ്യ എണ്ണയും ഒരു ഭാഗം പാത്രങ്ങള്‍ കഴുകുന്ന ഡിറ്റര്‍ജന്റും) കറുത്ത ശൽക്കങ്ങക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാം, ഇവ മറ്റു പാരിസ്ഥിതിക പ്രാധാന്യമുള്ള കീടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ആഘാതമേ ഉണ്ടാക്കുന്നുള്ളൂ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കറുത്ത ശൽക്കങ്ങളുടെ പരിചരണം പൂക്കള്‍ വിരിഞ്ഞതിനു ശേഷം വേനല്‍ മഴയ്ക്ക്‌ മുമ്പായി ആദ്യ തലമുറ ഇഴജീവികളെ നിയന്ത്രിക്കുനതിനുള്ള സമയം അനുസരിച്ചായിരിക്കണം. ക്ലോറോപൈറിഫോസ്, കാർബറിൽ, മലാതിയോന്‍, ഡൈമതോയെറ്റ് അടങ്ങിയ ഉത്പന്നങ്ങൾ തളിക്കുന്നത് ശുപാര്‍ശ ചെയ്യുന്നു, പക്ഷേ ഇരപിടിയന്‍ പ്രാണികളെയും ബാധിച്ചേക്കാം എന്നതിനാല്‍ ഉപയോഗം വളരെ ശ്രദ്ധാപൂര്‍വ്വം വേണം.

അതിന് എന്താണ് കാരണം

പ്രധാനമായും നാരകവര്‍ഗ്ഗ ഇനങ്ങളെ ആക്രമിക്കുന്ന പര്‍ലതോറിയ സിസിഫൈ എന്ന ശൽക്കങ്ങൾ മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇലകളാണ് പ്രധാനമായും ഇവയുടെ വാസസ്ഥാനം എങ്കിലും കായകളിലും ശിഖരങ്ങളിലും ഇവ ആഹരിക്കും. ഇവയുടെ എല്ലാ വളര്‍ച്ചാ ഘട്ടങ്ങളും വര്‍ഷം മുഴുവനും കാണും, ഇത് സൂചിപ്പിക്കുന്നത് ഈ കീടങ്ങളുടെ രണ്ട് മുതല്‍ ഏഴു വരെ തലമുറകൾ വര്‍ഷം തോറും ഉണ്ടാകുന്നു എന്നതാണ്. നാരകവര്‍ഗ്ഗം വളരുന്ന പ്രദേശങ്ങളെയാണ് ഇത് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. കീടത്തിൻ്റെ പൂര്‍ണ്ണ ജീവചക്രത്തിന് സിസിലിയിലെ അനുകൂല സാഹചര്യങ്ങളില്‍ 30-40 ദിവസം എടുത്തേക്കാം, അതെ സമയം ടുണീഷ്യയില്‍ താരതമ്യേന ഊഷ്മളമായ അവസ്ഥയില്‍ 70-80 ദിവസവും തണുത്ത അവസ്ഥയില്‍ 160 ദിവസവും എടുത്തേക്കാം.


പ്രതിരോധ നടപടികൾ

  • ശൽക്കങ്ങളുടെ ആക്രമണം ഉണ്ടോ എന്ന് മരങ്ങളിൽ പതിവായി പരിശോധിക്കുക.
  • നേരിയതോതിൽ ബാധിക്കപ്പെട്ട സംഭവങ്ങളിൽ, ചെടിയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ കീടങ്ങളെ ഞെരിച്ചു കളയുകയോ ചെയ്യുന്നത് ഫലപ്രദമാണ്.
  • രോഗം ബാധിച്ച മരത്തിൻ്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത് കത്തിക്കുകയോ തോട്ടത്തില്‍ നിന്നും ദൂരെ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം.
  • ചെടികള്‍ക്കിടയില്‍ സമ്പര്‍ക്കം ഉണ്ടാകാതിരിക്കാനും ഇലച്ചാര്‍ത്തുകളില്‍ ശരിയായ രീതിയില്‍ വായൂ സഞ്ചാരം ലഭ്യമാകാനും ശരിയായ രീതിയില്‍ കൊമ്പു കോതണം.
  • ബാധിക്കപ്പെട്ട ചെടിഭാഗങ്ങൾ വേറൊരിടത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.
  • പ്രകൃത്യാലുള്ള മിത്ര കീടങ്ങളെ സംരക്ഷിക്കുന്നതിന്, വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക