Toxoptera aurantii
പ്രാണി
നാരകവര്‍ഗ്ഗ മരങ്ങള്‍ക്ക് വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും രോഗബാധയുണ്ടായേക്കാം. മുഞ്ഞകള്‍ക്ക് തങ്ങളുടെ വായഭാഗത്ത് നീണ്ട തുളച്ചു കയറുന്ന ഭാഗങ്ങളുണ്ട് അവ ഉപയോഗിച്ച് കൂമ്പുകളുടെ അഗ്രഭാഗത്തെയും ഇളം ഇലകളിലെയും സത്ത് അവ വലിച്ചെടുക്കുന്നു. അങ്ങനെ തളിരുകളും പൂങ്കുലകളും വികൃതമാകുന്നു, ഇലകള്‍ ചുരുളുകയും ചുരുങ്ങുകയും മടങ്ങുകയും ചെയ്യുന്നു. അവ മാധുര്യമുള്ള കോശങ്ങള്‍ ഭക്ഷിക്കുന്നത് മൂലം അവ അധികമുള്ള പഞ്ചസാര മധുരസ്രവ രൂപത്തില്‍ പുറന്തള്ളുന്നു. അവ ഇലകളില്‍ വീഴവെ, കരിമ്പൂപ്പുകള്‍ അവയില്‍ കൂട്ടംകൂടി ഇലകളെ കറുപ്പ് നിറമാക്കുന്നു. ഇത് പ്രകാശസംശ്ലേഷണ നിരക്ക് കുറച്ച് മരത്തിന്റെ ഓജസിലും കായകളുടെ ഗുണമേന്മയിലും അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നു. നാരക വര്‍ഗ്ഗ മരങ്ങളിലെ കേടുപാടുകള്‍ മുഞ്ഞകള്‍ വഹിച്ചു കൊണ്ട് വരുന്ന ട്രിസ്റ്റെസ വൈറസുകള്‍ മൂലമുണ്ടാകുന്ന അണുബാധയാലും ഉണ്ടാകാം.
ഹോവര്‍ ഈച്ചകളുടെ നിരവധി ഇനങ്ങള്‍, റേന്തചിറകന്‍, ലേഡി ബേര്‍ഡ്സ് എന്നിവ മുഞ്ഞകളുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും അവയെ ആക്രമിക്കുന്ന ഇരപിടിയന്മാരില്‍ ഉള്‍പ്പെടുന്നു. ഈ കീടങ്ങള്‍ക്കെതിരെ വ്യാപകമായി ഉപയോഗിച്ച് വരുന്ന രണ്ടു ലേഡി ബേര്‍ഡ് വണ്ടുകള്‍ സൈക്ലോനെഡ സാന്ഗ്വിനിയ, ഹിപ്പോഡേമിയ കണ്‍വേര്‍ജന്‍സ് എന്നിവയുടെ മുതിര്‍ന്നവയും ലാര്‍വകളുമാണ്. ചില ഭാഗങ്ങളിലെ നാരകവര്‍ഗ്ഗ തോട്ടങ്ങളില്‍ ആ സംസ്ക്കാരത്തിനു അനുയോജ്യമായ പരഭോജി കടന്നലുകളും ലഭ്യമാണ്. ആര്‍ദ്രതയുള്ള കാലാവസ്ഥയില്‍ നിയോസൈഗിറ്റ്സ് ഫ്രീസേന്സി കുമിള്‍ മുഞ്ഞ പെരുപ്പത്തിന് ഉപയോഗിക്കാം. ഉറുമ്പുകളെ തിളച്ച വെള്ളമോ സ്വാഭാവിക ഉറുമ്പ് നാശിനികള്‍ അടങ്ങിയ സംയുക്തങ്ങള്‍ ഉപയോഗിച്ചോ നശിപ്പിക്കാം. മുഞ്ഞകള്‍ക്കെതിരായി കീടനാശിനി സംയുക്തങ്ങളും ഉപയോഗിക്കാം, ഉദാഹരണത്തിന് സോപ്പ്, ഡിറ്റര്‍ജന്റ് സോപ്പ്, വേപ്പിന്റെയോ മുളകിന്റെയോ സത്ത് മുതലായവ.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. മുഞ്ഞകളെ നിയന്ത്രിക്കാന്‍ അനേകം കുമിള്‍ നാശിനികളുണ്ട്, പക്ഷേ അവയുടെ ഫലപ്രാപ്തി സമയ ബന്ധിതമായ പ്രയോഗത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഇലകള്‍ ചുരുളുന്നതിനു മുമ്പോ പെരുപ്പം അധികരിക്കുന്നതിനു മുമ്പോ ആയിരിക്കണം. പെട്രോളിയം എണ്ണ അടങ്ങിയ വ്യാവസായിക ഉത്പന്നങ്ങള്‍ ഇലകളുടെ അടിഭാഗത്ത് തളിക്കാം, അങ്ങനെ അവയ്ക്ക് മുഞ്ഞകളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകും. മുഞ്ഞകള്‍ക്കും ഉറുമ്പുകള്‍ക്കുമെതിരെ സിന്തറ്റിക് പൈറത്രോയ്ഡ്സും ഫലപ്രദമാണ്, പക്ഷേ അവ സ്വാഭാവിക ശത്രുക്കള്‍ക്കും വിപരീത ഫലമായിരിക്കും ഉണ്ടാക്കുന്നത്.
ടോക്സോപ്തെര ഓറന്റ്റി എന്ന നാരകവര്‍ഗ്ഗത്തിലെ കറുത്ത മുഞ്ഞയുടെ മുതിര്‍ന്നവയും ലാര്‍വകളുമാണ് ലക്ഷണങ്ങള്‍ക്ക് കാരണം. നാരകവര്‍ഗ്ഗത്തിലെ തവിട്ടു മുഞ്ഞകള്‍ എന്ന് സാധാരണ അറിയപ്പെടുന്ന റ്റി. സിട്രിസൈഡ എന്ന മറ്റൊരു മുഞ്ഞയുമായി ചേര്‍ന്നാണ് ഇവ സാധാരണ നാരകവര്‍ഗ്ഗ മരങ്ങളെയും മറ്റു സങ്കര ഇനങ്ങളേയും ബാധിക്കുന്നത്. മുതിര്‍ന്നവ രണ്ടു രൂപത്തിലുണ്ട്, ചിറകുള്ളവയും ചിറകില്ലാത്തവയും. ചിറകുള്ളവയ്ക്ക് 30 കി.മി. വരെ ദൂരം പറക്കാന്‍ കഴിയും. ഇവയുടെ എണ്ണം അധികരിക്കുമ്പോഴും ഭക്ഷണ ദൌര്‍ലഭ്യം നേരിടുമ്പോഴുമാണ് ഇവയെ അങ്ങനെ കാണാന്‍ കഴിയുന്നത്. ഇവയ്ക്ക് മങ്ങിയ തവിട്ടു മുതല്‍ കറുപ്പ് വരെ നിറവും ഏകദേശം 1.5 മി.മി. വരെ നീളവുമുള്ള ശരീരമാണ്. നാരകവര്‍ഗ്ഗത്തിലെ കറുപ്പ് മുഞ്ഞകളുടെ ലളിതമായ ജീവിത ചക്രവും ഉയര്‍ന്ന പ്രത്യുത്പാദന ശേഷിയും ദ്രുതവും ഗുരുതരവുമായ കേടുപാടുകളിലേക്ക് നയിച്ചേക്കാം. വളര്‍ച്ച, അതിജീവനം, പ്രത്യുത്പാദനം എന്നിവയ്ക്ക് ഏറ്റവും അനുകൂലമായ താപനില 9.4 മുതല്‍ 30.4 °C വരെയാണ്. മധുരമുള്ള സ്രവങ്ങള്‍ ഉറുമ്പുകളെ ആകര്‍ഷിക്കും, ഇവ മുഞ്ഞകളെ സ്വാഭാവിക ഇരപിടിയന്മാരില്‍ നിന്ന് സംരക്ഷിക്കും. അവയെ നാരക വര്‍ഗ്ഗത്തിലെ ട്രിസ്റ്റെസ രോഗത്തിന്റെയും സുക്കിനിയിലെ മഞ്ഞ മൊസൈക് വൈറസിന്റെയും രോഗാണുവാഹിയായാണ് കണക്കാക്കുന്നത്.