നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ പച്ച മുഞ്ഞ

Aphis spiraecola

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇളം ഇലകള്‍ അമിതമായി അകത്തേക്ക് ചുരുളുകയും കൊമ്പുകള്‍ വികൃതമാവുകയും ചെയ്യും.
  • വലിയ അളവില്‍ കാണപ്പെടുന്ന മധുര സ്രവം താഴെയുള്ള ഇലകളിലേക്ക് വീണ് കരിമ്പൂപ്പ് കൂട്ടങ്ങള്‍ രൂപപ്പെടും.
  • പ്രത്യേകിച്ച് ഇളം മരങ്ങള്‍ ഈ കീടങ്ങള്‍ക്ക് വശം വദമായി വളര്‍ച്ചാമുരടിപ്പ് ദൃശ്യമാക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇളം ഇലകള്‍ അമിതമായി അകത്തേക്ക് ചുരുളുകയും കൊമ്പുകള്‍ വികൃതമാവുകയും ചെയ്യുന്നതാണ് ലക്ഷണങ്ങള്‍. രോഗം ബാധിച്ച പൂക്കളും ഇളം കായകളും കാലമെത്തും മുന്‍പേ കൊഴിഞ്ഞു വീഴും. പ്രത്യേകിച്ച് രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മൃദുവായ തോടുള്ളവ. ഇതിനു പുറമേ കീടങ്ങള്‍ അമിതമായി മധുരസ്രവം പുറപ്പെടുവിക്കുകയും അത് താഴെയുള്ള ഇലകളില്‍ വീഴുകയും ചെയ്യും. ഇതിന്‍റെ മധുരം കാരണം അവയില്‍ കരിമ്പൂപ്പിന്റെ കൂട്ടങ്ങള്‍ രൂപപ്പെടും. ഉറുമ്പുകള്‍ മധുരസ്രവം ഭക്ഷിക്കുകയും മുഞ്ഞകളെ സംരക്ഷിക്കുകയും ചെയ്യും. മുഞ്ഞകള്‍ നിരന്തരമായി ഭക്ഷിക്കുന്നതു മൂലവും കരിമ്പൂപ്പിന്റെ ആവരണം മൂലവും പ്രകാശസംശ്ലേഷണ നിരക്ക് കുറയുന്നതിനാല്‍ മരങ്ങള്‍ ക്ഷയിക്കും. ഇളം മരങ്ങളില്‍ കീടബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ അവയുടെ വളര്‍ച്ച മുരടിച്ചു കാണാം. വിളകള്‍ എത്ര നേരത്തെ ആക്രമിക്കപ്പെടുന്നുവോ ലക്ഷണങ്ങള്‍ അത്രയും ഗുരുതരമായിരിക്കും. പഴങ്ങളുടെ ഗുണമേന്മയേയും ബാധിക്കും.

Recommendations

ജൈവ നിയന്ത്രണം

ചില ഗണങ്ങളില്‍പ്പെട്ട ഈച്ചകള്‍,റേന്തച്ചിറകന്‍, ലേഡിബേര്‍ഡുകള്‍, ഹോവര്‍ഫ്ലൈകള്‍ എന്നിവ സ്പിറെ എഫിഡിന്‍റെ ഇരപ്പിടിയന്‍മാരാണ്. എഫിഡിഡെ കുടുംബത്തില്‍ പെട്ട ചില പാരാസിറ്റോയിഡ് വാസ്പുകളും A. സ്പിറെയെ ആക്രമിക്കുമെങ്കിലും അവ ലാര്‍വയില്‍ നിന്ന് തങ്ങളുടെ ജീവചക്രം പൊതുവേ പൂര്‍ത്തിയാക്കാത്തതിനാല്‍ വിശ്വസിക്കാന്‍ കഴിയില്ല. പല രോഗാണു കുമിളുകളും എഫിഡുകളെ ആക്രമിക്കുമെങ്കിലും ഒന്നും തന്നെ കീടങ്ങള്‍ വരുത്തുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായകമായിട്ടില്ല.

രാസ നിയന്ത്രണം

എപ്പോഴും നിവാരണനടപടികളും ജൈവ ചികിത്സാരീതികളും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കണം. ഇളം മരങ്ങളെ കീടം ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കേടുപാടുകള്‍ കുറയ്ക്കാനുള്ള ചികിത്സ അവയിലേക്ക് പരിമിതപ്പെടുത്താം. ഉയര്‍ന്ന താപനിലയും കുറഞ്ഞ ഈര്‍പ്പവുമുള്ള അവസരങ്ങളില്‍ സ്പ്രേ പ്രയോഗിക്കരുത്. കാര്‍ബമേറ്റ്, ചില ഓര്‍ഗാനോഫോസ്ഫേറ്റുകള്‍, അസറ്റമിപ്രിഡ്, പിറിമികാര്‍ബ്, ഇമിഡോക്ലോറിഡ് തുടങ്ങിയവ ഉപയോഗിച്ച് സ്പിറെ എഫിഡിനെ നിയന്ത്രിക്കാം.

അതിന് എന്താണ് കാരണം

പോളിഫാഗസ് എഫിഡ് ആയ എഫിസ് സ്പിറെകോള അഥവാ സ്പിറെ എഫിഡ് ഭക്ഷിക്കുന്നത് വഴിയാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ആപ്പിള്‍, നാരകവര്‍ഗ്ഗം, പപ്പായ എന്നിവയ്ക്ക് പുറമേ മറ്റു ചെടികളെയും ഇവ ബാധിക്കാം. ജീനസ് ക്രാടെഗസ് (ഹോതോന്‍), സ്പിറെ (പേര് ലഭിക്കാന്‍ കാരണം) തുടങ്ങിയ വന്യമായ ചെടികളിലും ഇവ ബാധിക്കാം. ഇതിന്‍റെ ശരീരം മഞ്ഞയും ഇളം പച്ചയും കലര്‍ന്നതും നീളം ഏതാണ്ട് 2 മി.മി. ആണ്. ഇവയുടെ ഉദരഭാഗത്തിന് അടിയില്‍ നിന്ന് മൂന്ന് കറുത്ത മുഴകള്‍ കാണാം. മുതിര്‍ന്നവയും ഇളം പുഴുക്കളും കൂട്ടം കൂട്ടമായി ഇലകളിലും ശിഖരങ്ങളിലും ഭക്ഷണം തേടുകയും ചെടിയുടെ നീര് ഊറ്റികുടിക്കുകയും മധുരസ്രവം അമിതമായി പുറപ്പെടുവിക്കുകയും ചെയ്യും. ഈ മധുരസ്രവം പിന്നീട് കരിമ്പൂപ്പ് കൂട്ടമായിത്തീരും. താപനിലയ്ക്ക് അവയുടെ ജീവചക്രത്തില്‍ പ്രധാന പങ്കുണ്ട്. ഉദാഹരണത്തിന് 25ºC ചൂടില്‍ കീടത്തിനു 7-10 ദിവസ സമയത്തിനുള്ളില്‍ ഒരു തലമുറയെ പൂര്‍ത്തിയാക്കാം. എന്നാല്‍, ഉയര്‍ന്ന താപനിലയും കുറഞ്ഞ ഈര്‍പ്പവും കീടത്തിനു പ്രതികൂലമാണ്. വളരെ തണുത്ത കാലാവസ്ഥ ഇവ സഹിക്കും . വസന്തത്തിന്‍റെ തുടക്കത്തില്‍ മഞ്ഞുകാലം കഴിഞ്ഞ ഉടനെയായിട്ടും ഇവ നാരകവര്‍ഗ്ഗ തോട്ടങ്ങളെ പെട്ടെന്ന് ബാധിക്കാന്‍ കാരണം അതാണ്‌. ഇവ ട്രിസ്ടെസ വൈറസിന്‍റെയും മറ്റു ചെടി വൈറസുകളെയും ആതിഥ്യമേകുന്ന വിളകള്‍ക്കിടയില്‍ പരത്തുന്ന രോഗാണുവാഹിയാണ്.


പ്രതിരോധ നടപടികൾ

  • മുഞ്ഞകളുടെ സാന്നിധ്യം അറിയാന്‍ തോട്ടങ്ങള്‍ നിരീക്ഷിക്കുക.
  • ഉറുമ്പുകളുടെ നീക്കം തടയാന്‍ തടസ്സങ്ങള്‍ ഉപയോഗിക്കുക.
  • വെള്ളം വീണാല്‍ തിരിച്ചറിയുന്ന തരം പേപ്പറുകള്‍ പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ മധുരസ്രവങ്ങളുടെ സാന്നിധ്യമറിയാന്‍ ഉപയോഗിക്കുക.
  • ഉറുമ്പുകളെ തടയാന്‍ ഒട്ടിപ്പിടിക്കുന്ന കെണികള്‍ ഒരുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക