വാഴ

വാഴയിലെ ശല്ക്കപ്പുഴു

Nacoleia octasema

പ്രാണി

ചുരുക്കത്തിൽ

  • തുടക്കത്തില്‍ ലാര്‍വകള്‍ പൂങ്കുലയിലും വളര്‍ന്നു വരുന്ന കായകളുടെ പുറമേയും ആഹാരം തേടും.
  • ചില സന്ദര്‍ഭങ്ങളില്‍ ആണ്‍പൂക്കളും പാകമാകുന്ന കായകളും ആക്രമിക്കപ്പെടും.
  • കായകള്‍ക്ക് മീതെ കാണുന്ന പാടുകള്‍ അവയുടെ വിപണി മൂല്യത്തെ പ്രതികൂലമായി ബാധിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

വാഴയിലെ ശല്ക്കപ്പുഴു മൂലണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പ്രധാന കാരണം ലാര്‍വകളാണ്. സഹപത്രങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന പടലകളിലാണ് ലാര്‍വകള്‍ തങ്ങളുടെ ആക്രമം അഴിച്ചുവിടുക. തുടക്കത്തില്‍ അവ പൂങ്കുലയിലും വളര്‍ന്നു വരുന്ന കായകളുടെ പ്രതലത്തിലും ആഹാരം തേടും. അവ ഉണ്ടാക്കുന്ന കേടുകള്‍ തൊലിപ്പുറത്ത് മാത്രമേ കാണൂ. ആ പാടുകള്‍ പെട്ടെന്ന് തന്നെ കറുപ്പ് നിറമായി മാറും. കാലക്രമേണ സഹപത്രങ്ങള്‍ ഉയരുകയും വീഴുകയും ചെയ്യുമ്പോള്‍ അവ കുലകളില്‍ നിന്ന് താഴേക്ക് ആവരണമുള്ള ഇളം കായകളിലേക്ക് ചെല്ലും. വേറെ മാര്‍ഗമില്ലെങ്കില്‍ ലാര്‍വകള്‍ കുലയുടെ അടിഭാഗത്ത്‌ കഴിയുകയും ആണ്‍ വര്‍ഗത്തില്‍ പെട്ട പൂക്കളും വളര്‍ന്നു വരുന്ന പഴങ്ങളും ഭക്ഷിക്കും. സാധാരണ വാഴയിലെ ശല്ക്കപ്പുഴുവുമായി ബന്ധപ്പെട്ടു മാത്രം ദൃശ്യമാകുന്ന വഴി ഒരു ജെല്ലി പോലുള്ള വസ്തു കാണപ്പെടും. കായകള്‍ക്ക് പുറമേ കാണപ്പെടുന്ന പാടുകള്‍ അവയെ വിപണിയില്‍ അയോഗ്യമാക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ കീടാണുവിനു എതിരായി ഒരു പരോപജീവിയെയോ ഇരപിടിയനെയോ കണ്ടിട്ടില്ല. ചില വണ്ടുകള്‍, ചിലന്തികള്‍ തുടങ്ങിയ ഇരപിടിയന്മാര്‍ ചെറിയ തോതില്‍ ഇവ നിയന്ത്രിക്കുന്നു. പൊതുവേ ചെടികളിലും കുലകളിലും കാണപ്പെടുന്ന ടെട്രാമോറിയം ബൈകാറിനേറ്റം എന്ന ഉറുമ്പ് ബനാന സ്കാബ് പ്രാണിയെ കുറച്ചൊക്കെ നിയന്ത്രിക്കുന്നു. സ്പൈനോസാഡ്, ബ്യൂവേറിയ ബാസിയാന എന്ന ഫംഗസ്, മെറ്റാര്‍ഹിസിയം അനിസോപ്ലിയെ, ബാസിലസ് തുറിന്‍ജിന്‍സിസ് തുടങ്ങിയവ അടങ്ങിയ മിശ്രിതം ജീവശാസ്ത്രപരമായ കീടനാശിനികളായി ഉപയോഗിക്കാം.

രാസ നിയന്ത്രണം

എപ്പോഴും നിവാരണനടപടികളും ജൈവ ചികിത്സാരീതികളും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കണം. കുലകളില്‍ കുത്തിവയ്ക്കാന്‍ ക്ലോര്‍പിറോഫോസ്, ബൈഫെന്‍ത്രിന്‍, അസിഫേറ്റ്, ബെന്‍ഡിയോകാര്‍ബ് തുടങ്ങിയവ അടങ്ങിയ മിശ്രണമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ചികിത്സകള്‍ വാഴക്കുല വാഴയില്‍ നില്‍ക്കുമ്പോള്‍ തന്നെ തുടങ്ങണം. 20 മുതല്‍ 40 മില്ലി വരെ കീടനാശിനികള്‍ ശരിയായ അളവില്‍ മുകളില്‍ നിന്ന് താഴേക്ക് മൂന്നിലൊന്നു ഉയരത്തില്‍ കുതിവയ്ക്കണം. ഇതിനു മുകളിലോ താഴെയോ വയ്ക്കുന്ന കുത്തിവയ്പ്പ് കായകളെ കേടുവരുത്താണോ ഫലം നല്കാതിരിക്കാണോ സാധ്യതയുണ്ട്.

അതിന് എന്താണ് കാരണം

നാകോലെയ ഒക്ടാസെമ എന്ന വാഴയിലെ ശല്ക്കപ്പുഴുവാണ് കേടുപാടുകള്‍ക്ക് കാരണം. മുതിര്‍ന്ന പ്രാണികള്‍ക്ക് ഇളം തവിട്ടോ മഞ്ഞ കലര്‍ന്ന തവിട്ടു നിറമോ ആയിരിക്കും. ചിറകില്‍ കറുത്ത അടയാളങ്ങള്‍ ഉണ്ടാകും. ഈ ചുരുങ്ങിയ ദിവസങ്ങള്‍ ജീവിക്കുന്ന (4-5 ദിവസങ്ങള്‍) പ്രാണികള്‍ സൂര്യാസ്തമയത്തോട് അടുത്താണ് സജീവമാവുക. സന്ധ്യ തുടങ്ങുന്ന നേരത്താണ് ഇണ ചേരുക. പകല്‍ സമയത്ത് ഇവ ചവറുകള്‍ക്കിടയിലും പഴയ ഇലകളുടെ തണ്ടുകള്‍ക്കടിയിലും ഒളിക്കും. പെണ്‍ വര്‍ഗ്ഗം പുതിയ കുലകളിലോ ചുറ്റുമുള്ള ഇലകളിലോ സഹപത്രങ്ങളിലോ മുട്ടകള്‍ ഇടും. മുട്ടകള്‍ വിരിഞ്ഞ ശേഷം ലാര്‍വകള്‍ കുലകളില്‍ എത്തി അവ ഭക്ഷിക്കാന്‍ തുടങ്ങും. മുട്ട വിരിയുന്നത് മുതല്‍ മുട്ടയിടുന്നത് വരെയുള്ള ജീവചക്രം 28 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ണ്ണമാകുന്നത്. വാഴയിലെ ശല്ക്കപ്പുഴുവിന് ഈര്‍പ്പമുള്ളതും ഊഷ്മളവുമായ അവസ്ഥയാണ് വേണ്ടത്. അതിനാല്‍ തന്നെ നനവുള്ള സമയത്ത് ഇവ വരുത്തുന്ന നാശങ്ങള്‍ കൂടുതലാണ്. തണുപ്പുള്ള വരണ്ട മഞ്ഞുകാലത്ത് ഈ പ്രാണിയെ കാണാറില്ല. അല്ലെങ്കില്‍ കാലം തെറ്റിയുള്ള മഴ ലഭിച്ചാലേ അപ്പോള്‍ ഇവയെ കാണുകയുള്ളൂ. ഈര്‍പ്പം കുറവുള്ളപ്പോഴും വരണ്ട അവസ്ഥകളിലും മുതിര്‍ന്ന പ്രാണികള്‍ ഇണ ചേരുകയോ മുട്ടയിടുകയോ ഇല്ല എന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി വാഴയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രാണിയാണ് ഇത്. നിയന്ത്രിച്ചില്ലെങ്കില്‍ കുലകള്‍ 100% കേടുവരും.


പ്രതിരോധ നടപടികൾ

  • സാധ്യമെങ്കില്‍ രോഗമുക്തി നേടാന്‍ പ്രാപ്തിയുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • പുതിയതായി ആവിര്‍ഭവിക്കുന്ന പടലകളില്‍ കേടുപാടുകളോ ലാര്‍വകളോ ഉണ്ടോയെന്നു പരിശോധിക്കുക.
  • പടലയുടെ അടിത്തണ്ടില്‍ ജെല്ലി പോലെയുള്ള വസ്തുവിന്റെ സാന്നിധ്യമുണ്ടോ എന്നും ശ്രദ്ധിച്ചു പരിശോധിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക