നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ ഇലപ്പേന്‍

Scirtothrips citri

പ്രാണി

ചുരുക്കത്തിൽ

  • പൊറ്റ മൂടിയ, നരച്ചതോ വെള്ളിനിറമോ ഉള്ള മുറിപ്പാടുകള്‍ കായകളുടെ പുറം തൊലിയില്‍ കാണപ്പെടുന്നു.
  • കായകള്‍ വളരുന്നതിനൊപ്പം കേടുവന്ന കോശങ്ങളും വളരുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

നാരകവര്‍ഗ്ഗ ഇലപ്പേനുകളുടെ മുതിര്‍ന്നവയും പുഴുക്കളും പാകമാകാത്ത ഇളം കായകളില്‍ പൊറ്റ മൂടിയ, നരച്ചതോ വെള്ളിനിറമോ ഉള്ള മുറിപ്പാടുകള്‍ അവശേഷിപ്പിച്ച് പുറം തൊലി തുളയ്ക്കുന്നു. മുതിര്‍ന്ന പുഴുക്കളാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നത്, കാരണം അവ പ്രധാനമായും ഇളം കായകളുടെ പുഷ്പദളങ്ങളുടെ അടിഭാഗമാണ് ഭക്ഷിക്കുന്നത്. കായകള്‍ വളരവേ, കേടുവന്ന തൊലി പുഷ്പദളങ്ങളുടെ പുറകില്‍ നിന്നും പുറത്തേക്ക് ദീര്‍ഘിച്ചു സ്പഷ്ടമായ വ്രണമായ കോശങ്ങളുണ്ടാകുന്നു. കായകള്‍ ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ക്ക് വശംവദമാകുന്നത് അവയുടെ ഇതളുകള്‍ അടര്‍ന്ന ഉടനെ ഏകദേശം 3.7 സെ.മി. വ്യാസമുള്ളപ്പോഴാണ്. ഇലച്ചാര്‍ത്തുകള്‍ക്ക് പുറത്തായി സ്ഥിതിചെയ്യുന്ന കായകളിലാണ് ഇലപ്പേനുകളുടെ ആക്രമണം കൂടുതലായി ഉണ്ടാകുന്നത്, അവിടെ അവ കാറ്റ് മൂലമുള്ള കേടുപാടിനും സൂര്യാഘാതത്തിനും വശംവദരാകും. പള്‍പ്പിന്റെ ഗുണത്തേയും സത്തിന്റെ നൈസര്‍ഗ്ഗികതയേയും ബാധിക്കാതിരിക്കാം, പക്ഷേ ഫലങ്ങള്‍ വിപണനയോഗ്യമായിരിക്കില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇരപിടിയന്‍ പുഴു യൂസിയസ് തുലാരെന്‍സിസ്, ചിലന്തികള്‍, റേന്തചിറകുകള്‍, മൈന്യൂട്ട് പൈറേറ്റ് ബഗ്സ് എന്നിവ നാരകവര്‍ഗ്ഗ ഇലപ്പേനുകളെ ആക്രമിക്കുന്നു. ഇ. തുലാരെന്‍സിസ് കീടത്തെ നിയന്ത്രിക്കുകയും "സൂചക" ഇനം ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, അതായത് തോട്ടത്തില്‍ സന്നിഹിതരായിരിക്കുന്ന സ്വാഭാവിക ശത്രുക്കളുടെ ഏകദേശം ഊഹം നല്‍കുന്നു. കീടനാശിനികളുടെ അധിക പ്രയോഗം ഈ ഇരപിടിയന്‍ ഇനങ്ങളെ ശല്യപ്പെടുത്തുന്നില്ല എന്ന് ഉറപ്പു വരുത്തണം. സ്പൈനോസാഡ് നൈസര്‍ഗ്ഗിക എണ്ണയുമായി ചേര്‍ത്ത് തളിക്കുന്നതും , കവോലിന്‍, സബഡില ക്ഷാരകല്‍പ്പങ്ങള്‍ എന്നിവയുമായി ചേര്‍ത്ത ലായനികള്‍ ശര്‍ക്കരപ്പാനി അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്ത് പ്രലോഭിപ്പിക്കുന്നതും ജൈവരീതിയില്‍ തോട്ടങ്ങളെ പരിപാലിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ഇലച്ചാര്‍ത്തുകളിലും ആക്രമണം ഉണ്ടായേക്കാം, സാധാരണ ആരോഗ്യമുള്ള ചെടികള്‍ ഇലപ്പേനുകളുടെ ചെറിയ പെരുപ്പം മൂലമുള്ള ആക്രമണത്തെ അതിജീവിക്കും. പതിവായ കീടനാശിനി പ്രയോഗം കായകളില്ലാത്ത മരങ്ങളില്‍ ശുപാര്‍ശ ചെയ്യുന്നില്ല, കാരണം അതിനോടുള്ള പ്രതിരോധം വളര്‍ന്നേക്കാം, അങ്ങനെ വരും വര്‍ഷങ്ങളില്‍ അവയുടെ നിയന്ത്രണം കൂടുതല്‍ പ്രയാസകരമായേക്കും. അബമെക്ടിന്‍, സ്പൈന്‍തൊരം, ഡൈമെതോയെറ്റ്, സൈഫ്ലുത്രിന്‍ എന്നിവ അടങ്ങിയ സംയുക്തങ്ങള്‍ നാരകവര്‍ഗ്ഗങ്ങളിലെ ഇലപ്പേനുകള്‍ക്കെതിരെ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

സൈര്‍ട്ടോത്രിപ്സ് സിട്രി എന്ന നാരകവര്‍ഗ്ഗ ഇലപ്പേന്‍ മൂലമാണ് കേടുപാടുകള്‍ ഉണ്ടാകുന്നത്. മുതിര്‍ന്നവ ചെറിയ ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമുള്ള ഞൊറിവുള്ള ചിറകുള്ളവയാണ്. വസന്തത്തിലും വേനലിലും പെണ്‍പേനുകള്‍ ഒരു പുതിയ ഇലയുടെ കോശങ്ങളിലോ, ഇളം കായകളിലോ, പച്ച കൊമ്പുകളിലോ ഏകദേശം 250 മുട്ടകള്‍ ഇടും. തണുപ്പിനെ അതിജീവിച്ചു മുട്ടകള്‍ ഇടുന്നത് സീസണിന്റെ അവസാനമായിരിക്കും. ഈ മുട്ടകള്‍ അടുത്ത വസന്തത്തില്‍ മരത്തിന്റെ പുതിയ വളര്‍ച്ചാ സമയത്ത് ആയിരിക്കും വിരിയുന്നത്. ഇളം ലാര്‍വകള്‍ വളരെ ചെറുതാണ്, അതെ സമയം പ്രായമായ ലാര്‍വകള്‍ക്ക് മുതിര്‍ന്നവയുടെ വലിപ്പവും നൂലു ചുറ്റുന്ന തണ്ടിന്റെ ആകൃതിയോടെ ചിറകില്ലാത്തവയും ആയിരിക്കും. അവസാന ലാര്‍വ ഘട്ടങ്ങളില്‍(പ്യൂപ്പ) ഇലപ്പേനുകള്‍ ആഹാരം കഴിക്കാതെ മരങ്ങളുടെ പൊത്തുകളിലോ തറയിലോ ആണ് തങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത്. മുതിര്‍ന്നവ പുറത്തു വരുമ്പോള്‍, അവ സജീവമായി മരത്തിന്റെ ഇലച്ചാര്‍ത്തുകളിലേക്ക് നീങ്ങും. നാരകവര്‍ഗ്ഗ ഇലപ്പേന്‍ 14°C -ല്‍ താഴെ വളരില്ല, കാലാവസ്ഥ അനുകൂലമെങ്കില്‍ അവ 8 മുതല്‍ 12 വരെ തലമുറകളെ ഒരു വര്‍ഷം ഉത്പാദിപ്പിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • കീടങ്ങളുടെ ലക്ഷണങ്ങള്‍ക്കായി തോട്ടങ്ങള്‍ പതിവായി നിരീക്ഷിക്കണം.
  • കൂട്ടമായി പിടികൂടുന്നതിന് ഒരു വലിയ മേഖലയില്‍ പശിമയുള്ള കെണികള്‍ ഉപയോഗിക്കുക.
  • കീടനാശിനികള്‍ വലിയ അളവില്‍ ഉപയോഗിച്ച് ഇരപിടിയന്മാരായ ഇനങ്ങളെ ഉപദ്രവിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.
  • രോഗ സാധ്യതയുള്ള ചെടികള്‍ അടുത്ത കൃഷിയിടങ്ങളില്‍ നടുന്നത് ഒഴിവാക്കുകയും കൃഷിയിടത്തിലും സമീപത്തും കളനിയന്ത്രണം നടത്തുകയും ചെയ്യണം.
  • ചെടികള്‍ക്ക് മതിയായ ജലസേചനം നല്‍കണം, അധിക നൈട്രജന്‍ വളപ്രയോഗം ഒഴിവാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക