Brassicogethes aeneus
പ്രാണി
ആതിഥേയ ചെടിയുടെ പൂക്കൾക്ക് ചുറ്റും ഇഴയുന്ന തിളങ്ങുന്ന കറുത്ത വണ്ടുകളുടെ സാന്നിധ്യമാണ് ആക്രമണത്തിന്റെ ഏറ്റവും വ്യക്തമായ സൂചന. മുകുളങ്ങളിലെ ദ്വാരങ്ങൾ മുതിർന്ന കീടങ്ങൾ എവിടെയാണ് ആഹരിച്ചതെന്നോ അല്ലെങ്കിൽ മുകുളങ്ങളിൽ മുട്ടയിട്ട സ്ഥലത്തെയോ സൂചിപ്പിക്കുന്നു. മുകുളങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നത്, വിത്തുരഹിതമായ തണ്ടുകൾ മാത്രം നിർത്തി മുകുളങ്ങൾ പൊഴിഞ്ഞു വീഴാൻ ഇടയാക്കും. പൂക്കളിൽ ആഹരിക്കുന്നത് പൂമ്പൊടി വഹിക്കുന്ന കേസരങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു, കൂടാതെ ദൃശ്യമായ ചില ലക്ഷണങ്ങളും പ്രകടമാണ്.
ബാസിലസ് തുറിൻജിയെൻസിസിന്റെ തയ്യാരിപ്പുകൾ ബി. എന്യൂസിന്റെ നിയന്ത്രണത്തിനായി കുറെയൊക്കെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ബ്രോക്കോളി, കോളിഫ്ലവർ ചെടികൾ, സാധാരണയായി ഡെൽറ്റാമെത്രിൻ എന്ന കീടനാശിനി ഉപയോഗിച്ച് തളിച്ചതിനുശേഷം കെണി വിളകളായി ഉപയോഗിക്കാം. ഏതാണ്ട് പൂർണ്ണമായ സംരക്ഷണം സാധ്യമാണെന്ന് ചില പരീക്ഷണങ്ങൾ തെളിയിക്കുന്നു, പക്ഷേ ഇത് പ്രധാന വിളയ്ക്ക് മുൻപ് കെണി വിളകൾ പൂവിടുന്ന സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു, ഇത് പ്രായോഗികമായി ബുദ്ധിമുട്ടാണ്. രാസവസ്തുവിനെ പ്രതിരോധിക്കുന്നതായി അറിയപ്പെടുന്ന കേസുകൾ ഇല്ലെങ്കിൽ, ബി. എന്യൂസിന്റെ നിയന്ത്രണത്തിനായി പൈറെത്രോയിഡ് കീടനാശിനികളും ഉപയോഗിക്കാം. എന്നിരുന്നാലും, പൈറെത്രോയിഡ് കീടനാശിനികൾ ഈ കീടങ്ങളെ വേട്ടയാടുന്ന ജീവികളെയും ബാധിക്കുന്നു. പൈറെത്രോയിഡുകൾക്ക് പകരമായി നിയോനിക്കോട്ടിനോയിഡുകൾ, ഇൻഡോക്സകാർബ് അല്ലെങ്കിൽ പൈമെട്രോസിൻ എന്നിവ പരിഗണിക്കുക. പൂവിടലിനുശേഷം കീടനാശിനികൾ തളിക്കരുത്.
വനപ്രദേശങ്ങളിലും കൃഷി ചെയ്യാത്ത മറ്റ് സ്ഥലങ്ങളിലും ശൈത്യകാലം അതിജീവിക്കുന്ന മുതിർന്ന കീടങ്ങൾ വസന്തകാലത്ത് പ്രത്യക്ഷപ്പെടുന്നു. താപനില 12-15°C -ൽ കൂടുമ്പോൾ അവ സജീവമായി പറക്കുന്നു, അവയുടെ പ്രജനനത്തിനായുള്ള ആതിഥേയ വിളയെ കണ്ടെത്തുന്നതിന് മുൻപ് ലഭ്യമായ ഏതെങ്കിലും പൂക്കളുടെ പരാഗരേണുക്കൾ അവ ആഹരിക്കുന്നു. കുറഞ്ഞത് 3 മില്ലിമീറ്റർ നീളമുള്ള മുകുളങ്ങളിലാണ് മുട്ടകൾ ഇടുന്നത്. ലാർവകൾ പൂക്കളിലെ പരാഗരേണുക്കൾ ആഹരിക്കുന്നു, രണ്ട് ലാർവ ഘട്ടങ്ങൾ പൂർത്തിയാക്കാൻ 9-13 ദിവസമെടുക്കും. പൂർണ്ണവളർച്ചയെത്തിയ ലാർവ പിന്നീട് നിലത്തു വീഴുകയും, മണ്ണിനടിയിലേക്ക് പോകുകയും ചെയ്യുന്നു. പുതിയ മുതിർന്ന കീടങ്ങൾ പിന്നീട് ഉയർന്നുവരുകയും, സുഷുപ്തഘട്ടം അതിജീവിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതുവരെ, ലഭ്യമായ പൂക്കളുടെ പൂമ്പൊടിയിൽ ആഹരിക്കുകയും ചെയ്യുന്നു. വിളകളിൽ ബി. എന്യൂസിൻ്റെ സ്ഥലപരമായ വിതരണം സാധാരണയായി സങ്കീർണ്ണവും ക്രമരഹിതവുമാണ്.