നെല്ല്

നെല്ലിലെ പുഴുകൂട്ടം

Spodoptera mauritia

പ്രാണി

ചുരുക്കത്തിൽ

  • ഇലകളില്‍ വെടിയുണ്ട കയറിയപോലെയുള്ള ദ്വാരങ്ങള്‍, സിരകൾ മാത്രം ദൃശ്യമാകുന്ന ഇലകൾ കൂടാതെ അഗ്രഭാഗം മുതല്‍ ഉണങ്ങിതുടങ്ങുന്ന തണ്ടുകൾ.
  • പുഴുക്കൂട്ടങ്ങളുടെ കൃഷിയിടങ്ങളിലേക്കുള്ള കുടിയേറ്റം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

പുഴുക്കള്‍ ചെടികള്‍ തിന്നുതീര്‍ക്കുകയും ഇലകളില്‍ വെടിയുണ്ടയേറ്റ പോലെയുള്ള ദ്വാരങ്ങള്‍, സിരകൾ മാത്രം ദൃശ്യമാകുന്ന ഇലകൾ, തണ്ടുകള്‍ അഗ്രഭാഗം മുതല്‍ ഉണങ്ങുക എന്നിങ്ങനെയുള്ള രൂപത്തില്‍ കേടുപാടുകൾ ഉണ്ടാക്കുന്നു. ഗുരുതരമായ സംഭവങ്ങളില്‍, വലിയ എണ്ണത്തിലുള്ള പുഴുകൂട്ടം പറിച്ചുനട്ട കൃഷിയിടങ്ങളില്‍ ആക്രമിച്ച് ഒരു രാത്രി കൊണ്ട് വിള മുഴുവന്‍ കന്നുകാലികള്‍ ചെയ്യുന്നതുപോലെ നശിപ്പിക്കും. ഇലകളുടെ അഗ്രം, ഇലകളുടെ അരികുകള്‍, ചെടികളുടെ ചുവട് എന്നിവ മുറിച്ച് പുഴുക്കള്‍ ചെടികള്‍ കേടുവരുത്തുന്നു. ഞാറ്റടികളിലെ തൈകളിലും നേരിട്ട് വിത്തുപാകിയ വിളകളിലും നെല്ലുകളിലും നാമ്പിടല്‍ ഘട്ടത്തില്‍ കേടുപാടുകള്‍ കൂടുതല്‍ ഗുരുതരമായിരിക്കും. ഒരു പാടത്തെ വിള നശിപ്പിച്ചതിന് ശേഷം, സാധാരണ ഒരു സൈനിക വിന്യാസം പോലെ, പുഴുകൂട്ടം മറ്റൊരു പാടത്തേക്ക് കുടിയേറും. കഴിഞ്ഞ ഒരു ദശാബ്ദമായി ഇത് ഒരു നെല്‍ച്ചെടികള്‍ക്ക് 10 മുതല്‍ 20% വരെ നഷ്ടമുണ്ടാക്കുന്ന ഒരു ഗുരുതരമായ ഒരു കീടമായി മാറിയിരിക്കുകയാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചെറിയ പ്രദേശങ്ങളില്‍, ലാര്‍വകളെ ഭക്ഷിക്കാന്‍ താറാവുകളെ ഇറക്കാം. പെണ്‍ശലഭങ്ങളുടെ ഫെറോമോണിന് സമാനമായ ഫെറോമോൺ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ബോലാസ് ചിലന്തികളെ അവതരിപ്പിച്ചും മുതര്‍ന്നവയെ ഇല്ലാതെയാക്കാം. ഇത് ആണ്‍ശലഭങ്ങളെ ആകര്‍ഷിക്കും, തത്ഫലമായി ഇണചേരല്‍ കുറയും. സ്റ്റൈനര്‍നെമ കാര്‍പോകാപ്സെ വിരകളും ന്യൂക്ലിയോപോളിഹൈഡ്രോവൈറസ് അടങ്ങിയ ലായനികളും നെല്‍പ്പാടങ്ങളിലെ പുഴുക്കൂട്ടങ്ങൾക്കെതിരെ ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പുഴുക്കളുടെ കുടിയേറ്റം ഒഴിവാക്കാന്‍ രോഗബാധയുടെ ആരംഭത്തില്‍ കൃഷിടത്തിൻ്റെ അതിരുകളില്‍ കീടനാശിനിപ്പൊടി വിതറാം. ക്ലോറോപൈറിഫോസ് അടിസ്ഥാനമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതും പുഴുക്കളെ ഫലപ്രദമായി നിയന്ത്രിക്കും.

അതിന് എന്താണ് കാരണം

നെല്‍പ്പാടങ്ങളിലെ പുഴുക്കൂട്ടമായ സ്പോഡോപ്റ്റെറ മൌറീഷ്യയാണ് കേടുപാടുകള്‍ ഉണ്ടാക്കുന്നത്‌. ഈ പോളിഫാഗസ് ഇനം ഇടയ്ക്കിടെ നെല്‍ വിളകള്‍ക്ക് ഗുരുതരമായ നഷ്ടം വരുത്താറുണ്ട്. ശലഭങ്ങള്‍ക്ക് ചാരനിറവും ചിറകറ്റങ്ങൾ തമ്മിലുള്ള അകലം ഏകദേശം 40 മി.മി ആണ്. പെണ്‍പ്രാണികൾ രാത്രിനേരത്ത് സജീവമാകുന്നവയും, ആവിര്‍ഭവിച്ച് 24 മണിക്കൂറിനുള്ളിൽ ഇണചേരുന്നവയുമാണ്. ഇണചേര്‍ന്ന് ഒരു ദിവസത്തിന് ശേഷം ഇവ കൂട്ടങ്ങളായി ഏകദേശം 200-300 മുട്ടകള്‍ വിവിധ ഇനം പുല്ലുകളിലും കളകളിലും നെൽച്ചെടിയുടെ ഇലകളിലും നിക്ഷേപിക്കും. ലാര്‍വകള്‍ ഇലകളിലെ കലകൾ തിന്നുതീര്‍ക്കും, കൂടാതെ പുഴുക്കൾക്ക് ആറ് ലാർവ ഘട്ടങ്ങൾ ഉണ്ട്, അവസാനം ലാർവകൾക്ക് 3.8 സെ.മി. നീളം ഉണ്ടാകും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ലാര്‍വകള്‍ക്ക്, പിന്‍ഭാഗത്ത്‌ വരകളോടു കൂടിയ മിനുസമായ, കുഴല്‍ രൂപത്തിലുള്ള, മങ്ങിയ നിറമുള്ള ശരീരമാണ്. C-ആകൃതിയിലുള്ള കറുത്ത പുള്ളികള്‍ രണ്ടു നിരകളായി അവയുടെ പിന്‍ഭാഗത്ത്‌ ദൃശ്യമാണ്. ഇവ രാത്രിയില്‍ ഭക്ഷിച്ച് പകല്‍ മണ്ണില്‍ ഒളിഞ്ഞിരിക്കും. മണ്ണിലെ കൊക്കൂണ്‍ കുഴിയിലാണ് പ്യൂപ്പ ഘട്ടം നടക്കുന്നത്.


പ്രതിരോധ നടപടികൾ

  • രോഗബാധയുടെ ലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • വല ഉപയോഗിച്ചും തൂത്തുവാരുന്ന കൊട്ട ഉപയോഗിച്ചും കൈകളാല്‍ പുഴുക്കളെ ശേഖരിച്ച് പെരുപ്പം കുറയ്ക്കുക.
  • വേനലില്‍ ആഴത്തില്‍ ഉഴുതുമറിച്ച് പ്യൂപ്പകളെ കൊല്ലുക.
  • കൃഷിയിടത്തിലും സമീപത്തും നിന്ന് കളകളും അധികമുള്ള നഴ്‌സറി ചെടികളും നീക്കം ചെയ്യണം.
  • കീടങ്ങളുടെ ജീവിതചക്രം നശിപ്പിക്കുന്നതിന് കൃഷിയിടങ്ങളിൽ ഇടവിട്ട് വെള്ളം കെട്ടിനിർത്തുകയും വാർത്തുകളയുകയും വേണം.
  • നൈട്രജൻ്റെ അധിക ഉപയോഗം ഒഴിവാക്കുക.
  • ആതിഥ്യമേകാത്ത ചെടികളുമായുള്ള വിളപരിക്രമം ഈ രോഗം ഇല്ലാതെയാക്കാന്‍ സഹായിക്കാം.
  • മുതിർന്ന കീടങ്ങളെ ശേഖരിക്കാന്‍ ശലഭക്കെണികളും ഉപയോഗിക്കാം.
  • ഗുരുതരമായ ആക്രമണത്തില്‍, കിടങ്ങുകള്‍ നിര്‍മ്മിച്ചും വിള അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതുമറിച്ച് നശിപ്പിച്ചും കൃഷിയിടം ഒറ്റപ്പെടുത്തുക.
  • പുഴുക്കളെയും പ്യൂപ്പകളെയും ഇരപിടിയന്‍ പക്ഷികള്‍ക്ക് കൊത്തിയെടുക്കാന്‍ സാധിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക