നെല്ല്

നെല്ലിലെ കതിര്‍വെട്ടിപ്പുഴു

Mythimna separata

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പുഴുക്കള്‍ ഇലകളുടെ അഗ്രഭാഗം, അരികുകള്‍, കൂടാതെ ചിലപ്പോള്‍ ഇല മുഴുവനും തിന്നു തീര്‍ക്കുന്നു.
  • കതിരുകള്‍ ചുവട്ടില്‍ നിന്ന് മുറിക്കുന്നു.
  • പുല്ലിൻ്റെ പച്ച നിറവും പിന്‍ ഭാഗത്ത്‌ വരകളും ഉള്ള ഇളം പുഴുക്കള്‍ ചെടികളില്‍ കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ചിലപ്പോള്‍ മധ്യസിര മാത്രം അവശേഷിപ്പിച്ച് (ഇലയുടെ അസ്ഥിപഞ്ജരം) അഗ്രങ്ങളിലോ അല്ലെങ്കിൽ അരികുകളില്‍ നീളത്തിലോ കാണപ്പെടുന്ന തീറ്റമൂലമുള്ള കേടുപാടുകള്‍ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഗുരുതരമായ ബാധിപ്പിൽ, മുതിര്‍ന്ന ലാര്‍വകള്‍ക്ക് ഇലകളെ മുഴുവനായോ ചിലപ്പോൾ തൈച്ചെടികളെ തന്നെ ചുവടോടെ മുഴുവനായോ നീക്കം ചെയ്യാന്‍ കഴിയും. കതിരുകള്‍ ചുവടോടെ വെട്ടിക്കളയുന്നതാണ് എം.സെപറേറ്റയുടെ സവിശേഷ ലക്ഷണം, അങ്ങനെ വെട്ടിക്കളയുന്ന കതിരുകള്‍ വളയുകയോ ഒടിഞ്ഞു വീഴുകയോ ചെയ്യും. പുല്ലിൻ്റെ പച്ച നിറവും പിന്‍ഭാഗത്ത്‌ വരകളും ഉള്ള ഇളം പുഴുക്കള്‍ ചെടികളില്‍ കാണപ്പെടുന്നു. കേടുപാടുകള്‍ സാധാരണയായി കൃഷിഭൂമിയുടെ ഒരു ഭാഗത്ത്‌ മാത്രമായിരിക്കും. ലാര്‍വ കൂട്ടമായി മറ്റിടങ്ങളിലേക്ക് ചേക്കേറുന്നതിനാല്‍ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് നിരവധി കൃഷിയിടങ്ങളില്‍ ഒരേ സമയം ബാധിക്കപ്പെട്ടേക്കാം.

Recommendations

ജൈവ നിയന്ത്രണം

കൊട്ടീസിയ റുഫീക്രസ്, യൂപ്റ്ററോമാലസ് പാര്‍നാറെ കടന്നലുകളുടെ ചില ആക്രമണസ്വഭാവമുള്ള ഇനങ്ങള്‍ കൃഷിയിടങ്ങളില്‍ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ കീടങ്ങള്‍ എം. സെപറേറ്റയുടെ ലാര്‍വയിലാണ് മുട്ടയിടുന്നത്‌, അങ്ങനെ അവയെ സാവധാനം നശിപ്പിക്കുന്നു. ഇവ പ്യൂപ്പ ഘട്ടത്തിലായിരിക്കുന്ന അവസ്ഥയില്‍ ജലവിതാനം ഉയര്‍ത്തി ഇവയെ മുക്കിക്കൊല്ലുന്നത് ഒരു പ്രധാന നിയന്ത്രണ രീതിയാണ്. ജലവിതാനം ഉയര്‍ത്തുന്നത് മൂലം ചെടിയില്‍ നിന്ന് ചെടിയിലേയ്ക്കുള്ള എം. സെപററ്റയുടെ വ്യാപനം നിയന്ത്രിക്കാം. നെല്‍പ്പാടങ്ങളിലെ താറാവുകളും ഇവയുടെ പെരുപ്പം കുറയ്ക്കാന്‍ സഹായിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മറ്റു കൃഷിയിടങ്ങളിലേക്ക് പുഴുക്കള്‍ നീങ്ങുന്നത്‌ തടയാന്‍ ബാധിക്കപ്പെട്ട കൃഷിയിടത്തിൻ്റെ അതിരുകളില്‍ സൈപ്പര്‍മെത്രിന്‍ തളി പ്രയോഗിക്കാം. പട്ടാളപ്പുഴുവിൻ്റെ ആക്രമണം ഗുരുതരമാണെങ്കില്‍ രാസവസ്തുക്കളുടെ തളി അനിവാര്യമാണ്. സൈപ്പര്‍മെത്രിന്‍ ഒരു ലിറ്റർ വെള്ളത്തിൽ 1 മില്ലിലിറ്റർ എന്ന കണക്കില്‍ തളിക്കാൻ ശുപാര്‍ശ ചെയ്യുന്നു. വൈകുന്നേരങ്ങളാണ് തളിക്കാന്‍ ഏറ്റവും മികച്ച സമയം.

അതിന് എന്താണ് കാരണം

നെല്ലിലെ കതിര്‍വെട്ടിപ്പുഴുവായ മിഥിമ്നാ സെപറേറ്റയുടെ ലാര്‍വയാണ് കേടുപാടുകള്‍ക്ക് കാരണം. മുതിര്‍ന്നവയ്ക്ക് നിരവധി കറുത്ത പുള്ളികളോടുകൂടി, ഇരുണ്ട ചാരനിറം അല്ലെങ്കിൽ ചുവപ്പു കലർന്ന മഞ്ഞ നിറം ചാലിച്ച, ചാരനിറം കലർന്ന മഞ്ഞ നിറത്തിലുള്ള മുൻചിറകുകളുണ്ട്. പെണ്‍ശലഭങ്ങള്‍ ഉരുണ്ട, പച്ച കലര്‍ന്ന വെള്ള മുതല്‍ വെള്ള വരെ നിറമുള്ള മുട്ടകള്‍ ഇലകളില്‍ നിക്ഷേപിക്കുന്നു, ഇവ അനാവൃതമോ അല്ലെങ്കിൽ കറുപ്പ് കലര്‍ന്ന നേര്‍ത്ത രോമങ്ങളാല്‍ ആവൃതമോ ആയിരിക്കും. പുല്ലിൻ്റെ പച്ച നിറവും പിന്‍ഭാഗത്ത്‌ വരകളും ഉള്ള ഇളം പുഴുക്കള്‍ ചെടികളില്‍ പ്രത്യക്ഷപ്പെടുകയും കേടുപാടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. വരള്‍ച്ചയെ തുടര്‍ന്നുണ്ടാകുന്ന കനത്ത മഴ മുതിര്‍ന്നവയുടെ ദീര്‍ഘായുസ്, മുട്ടയിടല്‍ കാലദൈര്‍ഘ്യം, മുട്ടവിരിയല്‍ എന്നിവയ്ക്ക് അനുകൂലമാണ്. നൈട്രജന്‍ വളങ്ങള്‍ ചെടിയുടെ വളര്‍ച്ചയെ അഭിവൃദ്ധിപ്പെടുത്തുകയും ലാര്‍വയുടെ ആഹരിപ്പും അതിജീവനവും കൂടുന്നതിന് കാരണമാകുന്നു. ആതിഥേയരാകുന്ന മറ്റിതര ചെടികള്‍ക്കൊപ്പം ബാര്‍ലി, ഗോതമ്പ്, ചോളം, ഓട്ട്സ്, അരിച്ചോളം, കരിമ്പ്, മുള, പരുത്തി, മധുരക്കിഴങ്ങ്, പുകയില, കാബേജിൻ്റെ ഇനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ ഉയര്‍ന്ന തോതില്‍ മുളപൊട്ടുന്ന ഇനങ്ങള്‍ നടുക.
  • എം.സെപറേറ്റയുടെ സാന്നിധ്യത്തിനായി നെല്‍പ്പാടം പതിവായി നിരീക്ഷിക്കുക.
  • മുട്ടയുടെ കൂട്ടങ്ങളും ലാര്‍വകളും കാണുമ്പോള്‍ കരകൃതമായി നീക്കംചെയ്യുക.
  • കീടങ്ങള്‍ക്ക് അനുകൂലമായതിനാല്‍ വളങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുക.
  • മറ്റ് കൃഷിയിടങ്ങളിൽ നിന്നും കയറിവരുന്ന ലാര്‍വകളെ തടയാൻ തടസങ്ങള്‍ നിര്‍മ്മിക്കുക (ഉദാ: കിടങ്ങുകള്‍).
  • കുഴികളോ കിടങ്ങുകളോ നിർമ്മിച്ച്, ഇലകളോ അല്ലെങ്കിൽ ചാരമോ കൊണ്ട് മൂടുക, ഇതിനാൽ പുഴുക്കൾ ഇവിടെത്തന്നെ കാണപ്പെടും.
  • ലാർവകളെ അവിടെത്തന്നെ തടയാൻ കൃഷിയിടത്തിനുചുറ്റും ശിഖരങ്ങൾ സ്ഥാപിക്കുക.
  • ഞാറ്റടികളിൽ വെള്ളം കെട്ടിനിർത്തുന്നത്, ലാർവകളെ വെള്ളത്തിൽ മുക്കുന്നതിനോ അല്ലെങ്കിൽ കീടനാശിനികൾ ഉപയോഗിച്ച് നശിപ്പിക്കാം എന്നതിനാൽ ചെടികളുടെ മുകളിലേക്ക് നീക്കുന്നതിനോ സഹായിക്കും.
  • കീടങ്ങളാൽ ബാധിക്കപ്പെടും എന്ന സംശയിക്കാത്ത വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക, എന്നാൽ ഗോതമ്പ് അല്ലെങ്കിൽ ചോളം ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക