Scirtothrips dorsalis
പ്രാണി
ഇളം കീടങ്ങളും മുതിർന്നവയും ഇളം ഇലകളുടെ അടിഭാഗം തിന്നു തീര്‍ക്കുന്നു. അവ ഇലകളിലെ കലകൾ ഉരച്ചു തുളച്ച് അതിനുള്ളിലെ ദ്രാവകങ്ങൾ വലിച്ചു കുടിക്കുന്നു. ബാധിക്കപ്പെട്ട ഇലകളിൽ നേരിയ തവിട്ടുനിറം മുതൽ വെള്ളിനിറം വരെയുള്ള പുള്ളിക്കുത്തുകൾ വികസിക്കുന്നു കൂടാതെ അവ രൂപവൈകൃത (ചുരുളൽ) ലക്ഷണങ്ങളും കാണിക്കുന്നു. സാരമായ സംഭവങ്ങളിൽ ഇലകളിൽ പൂർണമായ രൂപമാറ്റം വരികയും പിന്നീട് പൊഴിയുകയും ചെയ്യും. പൂക്കള്‍ ഭക്ഷിക്കുന്നത് മൂലം ഇതളുകളിൽ പുള്ളികൾ വീഴുന്നത് കൂടാതെ ഉണങ്ങി പൊഴിയുന്നതിലേക്കും നയിച്ചേക്കാം. ഫലങ്ങളിലെ അഴുകൽ, പുള്ളികൾ, രൂപവൈകൃതം എന്നിവ അവയുടെ വിപണി വില കുറയ്ക്കും. ബാധിപ്പ് വർഷം മുഴുവൻ ഉണ്ടാകാമെങ്കിലും, വരള്‍ച്ചയുള്ള മാസങ്ങളിൽ നൈട്രജൻ്റെ അമിത വളപ്രയോഗമുള്ള മണ്ണിൽ അവയുടെ മൂര്‍ധന്യത്തിലെത്തും.
ഓറിയസ് ജനുസ്സിൽപ്പെട്ട ചെറിയ പൈറേറ്റ് വണ്ടുകൾ, ഫൈറ്റോസിഡ് മൈറ്റ് നിയോസിയൂലസ് കുക്കുമെറിസ് കൂടാതെ അംബ്ലിസിയുസ് സ്വിർസ്കി പോലുള്ള വിവിധ ജൈവ നിയന്ത്രണ പ്രതിനിധികൾ മാതളനാരങ്ങയില്‍ ഇലപ്പേനുകൾക്കെതിരെ ഫലപ്രദമായ നിയന്ത്രണം തരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. ഇയൂസിയസ്, സൊജായെൻസിസ്, ഇ.ഹിബിസ്കി, ഇ.ടുലാറെൻസിസ് പോലുളള ഇരപിടിയൻ ചാഴികളും മുളക്, മുന്തിരി പോലുള്ള ഇതര ആതിഥേയ വിളകളിൽ കീടങ്ങളുടെ പെരുപ്പം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഡിയാറ്റോമാസിയസ് മണ്ണ് ചെടിയുടെ ഇലകളിലും ചുവട്ടിലും വിതറുന്നത് ഇലപ്പേനുകളെയും അവയുടെ ലാർവകളെയും നശിപ്പിക്കും (വൈകുന്നേരങ്ങളിൽ), വേപ്പെണ്ണ, സ്പിനെറ്റോറം, സ്പിനോസാഡ് എന്നിവ ഇലകളുടെ ഇരുപുറത്തും ചെടിയുടെ ചുവട്ടിലും പ്രയോഗിക്കുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. ഇലപ്പേൻ നിയന്ത്രണത്തിന് മലാത്തിയോന്‍ അടങ്ങിയ ഇലകളിൽ തളിക്കുന്ന സ്പ്രേകള്‍ ശുപാർശ ചെയ്യുന്നു. എസ്.ഡോർസാലിസിൻ്റെ പെരുപ്പം കുറയ്ക്കാൻ മറ്റു കീടനാശിനികളും ഫലപ്രദമാണ്. ഉദാഹരണത്തിന് അബാമെക്റ്റിൻ, ഡൈമെത്തോയേറ്റ് എന്നിവയുടെ ഉപയോഗം പൊതുവെ വെള്ളരിയിലെ ഇലപ്പേനുകൾക്കെതിരെ ഫലപ്രദമാണ്.
സ്‌കിർട്ടോത്രിപ്പ്സ് ഡോർസാലിസ്, റിഫിഫോറോത്രിപ്പ്സ് ക്രൂവെന്റെറ്റസ് എന്നീ രണ്ട് വർഗ്ഗങ്ങളാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. സ്‌കിർട്ടോത്രിപ്പ്സ് ഡോർസാലിസ് വർഗ്ഗത്തിലെ മുതിർന്നവ വൈക്കോലിന്‍റെ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. സാധാരണയായി മുകുളങ്ങളുടേയും തളിരിലകളുടേയും ഉള്ളിൽ പെൺകീടങ്ങൾ തവിട്ട് കലര്‍ന്ന വെള്ള നിറത്തില്‍ പയര്‍മണിയുടെ ആകൃതിയുള്ള ഏകദേശം 50 മുട്ടകൾ ഇടുന്നു. പെരുപ്പം വർദ്ധിക്കുമ്പോൾ അവ മുതിര്‍ന്ന ഇലകളുടെ മുകള്‍ഭാഗങ്ങളും തിരഞ്ഞെടുക്കും. 3 - 8 ദിവസങ്ങൾ വരെയാണ് മുട്ടവിരിയൽ സമയം. പുതുതായി വിരിഞ്ഞ ഇളം കീടങ്ങൾ വളരെ സൂക്ഷ്മമാണ്, അവയുടെ ചുവന്ന ശരീരം പിന്നീട് മഞ്ഞകലർന്ന തവിട്ടുനിറമായി മാറും. രൂപാന്തര കർമ്മത്തിലേക്ക് പ്രവേശിക്കുന്ന ഇളം കീടങ്ങൾ ചെടിയിൽ നിന്ന് താഴെ വീണ് ഇളകിയ മണ്ണിലോ ആതിഥേയ സസ്യത്തിന്‍റെ ചുവട്ടിലെ കരിയിലകളിലോ അവയുടെ വികാസം പൂർത്തിയാക്കുന്നു. പ്യൂപ്പ ഘട്ടം 2-5 ദിവസം വരെ നീളുന്നു. മുതിർന്ന ആർ. ക്രൂവെന്റെറ്റസ് സൂക്ഷമമായ മെലിഞ്ഞ മൃദുശരീരത്തോട് കൂടിയ കീടമാണ്, അവയുടെ വലിയ തോതിൽ ചുരുളുകളുള്ള ചിറകുകൾ, കറുപ്പ് കലർന്ന തവിട്ട് മുതൽ മഞ്ഞ നിറത്തിലുള്ള ചിറകുകളുടെ നീളം 1.4 മില്ലിമീറ്റർ വരെ വരും.