Zeugodacus cucurbitae
പ്രാണി
Z. കുകുർബിറ്റേ ഇനത്തിൽ പെട്ട പെൺപ്രാണികൾ അവയുടെ മുട്ടകൾ നിക്ഷേപിക്കുമ്പോൾ ഫലത്തിൻ്റെ തൊലിയുടെ മേൽ കുത്തിത്തുളയ്ക്കുന്നു. ലാർവകൾ ഫലങ്ങളിൽ ദ്വാരങ്ങൾ തുരക്കുന്നു. ഫലത്തിൻ്റെ മാംസളഭാഗത്തിന് ഗണ്യമായ നാശം സംഭവിക്കാം (പുഴുക്കളുടെ വിസർജ്യം കൊണ്ടുള്ള മലിനീകരണം, ചീഞ്ഞുപോകൽ). മുട്ടയിട്ട ഭാഗത്ത് ഫലത്തിൻ്റെ തൊലിപ്പുറത്ത് ചെറിയ നിറംമാറ്റം വന്ന അടയാളങ്ങൾ ഉണ്ടാകാം. മുട്ടയിടുന്നത് മൂലമുണ്ടാകുന്ന മുറിവുകൾ, അവസരവാദികളായ കുമിൾ, ബാക്ടീരിയ എന്നിവ മുഖേനയുള്ള ദ്വിതീയ അണുബാധയ്ക്ക് കാരണമായേക്കാം. ബാധിച്ച ഫലങ്ങൾ കേടുവരുന്നതിനും പാകം ആകുന്നതിനുമുമ്പ് വീഴുന്നതിനും കാരണമാകുന്നു. ഇളം തൈച്ചെടികൾ, തണ്ണിമത്തൻ്റെ നീരുള്ള വേരുകൾ, കുമ്പളങ്ങ, വെള്ളരി കൂടാതെ മറ്റുള്ളവ പോലെയുള്ള ആതിഥേയ ചെടികളുടെ കാണ്ഡം, മുകുളങ്ങൾ എന്നിവയും കൃമികളാൽ ആക്രമിക്കപ്പെടാവുന്നതാണ്.
വിളവെടുപ്പിനു ശേഷമുള്ള ചൂട് പരിചരണം (ചൂട് നീരാവി അല്ലെങ്കിൽ ചൂടുവെള്ളം) അല്ലെങ്കിൽ തണുത്ത പരിചരണം, ഗതാഗതത്തിനിടയിലും ഗതാഗതത്തിനു ശേഷവും ഉണ്ടാകാനിടയുള്ള കേടുപാടുകളുടെ സാധ്യത ഒഴിവാക്കുന്നു. ഒരു സംരക്ഷക കവർ ഉപയോഗിച്ച് വളർന്നുവരുന്ന പഴങ്ങൾ പൊതിയുക, അല്ലെങ്കിൽ ഫെറോമോണുകളോ, പ്രോട്ടീനോ (ഉദാ: ആൺ ഈച്ചകളെ ആകർഷിക്കുന്ന മീതൈൽ ഇഗേനോൾ) ഉപയോഗിച്ചുള്ള കെണികൾ ഉപയോഗിക്കുക. ഇഗേനോൾ, ബീറ്റ - കാര്യോഫൈല്ലെൻ, ബീറ്റ- എലിമിൻ എന്നിവ അടങ്ങിയിട്ടുള്ള ഓസിമം സാൻക്ടം (ഹോളി ബേസിൽ) ഇലയുടെ സത്തുകൾ കോട്ടൺ പാടുകളിൽ വെച്ചാൽ അത് 0.8 കിലോമീറ്റർ ദൂരത്തിൽ നിന്ന് ഈച്ചകളെ ആകർഷിക്കുന്നു. ഈ ഘടകങ്ങളെ സ്പൈനോസേഡുമായി കലർത്തി ഒരു വിഷമായി തളിക്കുന്നത് തോട്ടത്തിലെ ഈച്ചകളെ കൃത്യമായി കൊല്ലുന്നു. വേപ്പ് വിത്തിൻ്റെ സത്ത് മുട്ടയിടുന്നത് തടയാൻ ഉപയോഗിക്കാവുന്നതാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മാലത്തിയോൺ അടങ്ങിയിട്ടുള്ള കീടനാശിനികൾ കായീച്ചയുടെ കാര്യത്തിൽ മിതമായ രീതിയിൽ ഫലപ്രദമാണ്. തളിക്കാൻ ഉള്ള ദ്രാവകം പ്രോട്ടീൻ കെണികളുമായി കലർത്തണം, ഇത് ഈച്ചകളെ ഒരു പ്രത്യേക സ്ഥാനത്തേക്ക് ആകർഷിക്കുന്നു.
ഇളം പഴങ്ങളുടെ തൊലിയുടെ അടിയിലായി ഒരു കൂട്ടമായിട്ടാണ് മുട്ടകൾ നിക്ഷേപിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ കൃമികൾ 10-12 മില്ലീമീറ്റർ നീളമുണ്ടാകും, അവ പഴങ്ങളുടെ കാമ്പിലേക്ക് തുരന്നുകൊണ്ട് പഴങ്ങൾക്ക് ക്ഷതം ഉണ്ടാക്കുകയും ചെയ്യുന്നു. പ്യൂപ്പ ഘട്ടം 10 ദിവസം നീണ്ടുനിൽക്കുന്നു, അവ സാധാരണയായി മണ്ണിൽ സംഭവിക്കുന്നു പക്ഷേ വല്ലപ്പോഴും പഴങ്ങളിലും സംഭവിക്കാറുണ്ട്. പ്യൂപ്പ ദീര്‍ഘവൃത്താകൃതിയിൽ തവിട്ട് നിറത്തിലുള്ള , 6-8 മില്ലിമീറ്റർ നീളമുള്ള കൂടിൽ വികസിക്കുന്നു. വളരെ വരണ്ട പ്രദേശങ്ങളിൽ പ്യൂപ്പ വളർച്ച തടസ്സപ്പെട്ട അവസ്ഥയിൽ പ്രവേശിക്കാം. മുതിർന്നവയ്ക്ക് 8-10 മില്ലീമീറ്റർ നീളവും ഇരുണ്ട തവിട്ട് നിറത്തിലുള്ള തലയും പിന്നിൽ മൂന്ന് തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള വരകളും ഉണ്ട്. അവ പൂന്തേൻ, കേടായ ഫലത്തിൻ്റെ ചാറ്, ചെടിയുടെ സത്ത് എന്നിവ ഭക്ഷിക്കുന്നു. ചിറകുകൾ സുതാര്യവും അവയുടെ അറ്റത്ത് ഇരുണ്ട തവിട്ടുനിറത്തിലുള്ള വരകളും, 12-15 മില്ലീമീറ്ററിൽ നീളമുള്ളതും പ്രകാശം കടക്കുന്ന തരത്തിലും ആണ്. ജീവിതചക്രം 3-4 ആഴ്ച എടുക്കുകയും വർഷത്തിൽ പല പ്രാവശ്യം ആവർത്തിക്കുകയും ചെയ്യുന്നു.