Pericallia ricini
പ്രാണി
ലാര്‍വയാണ് കേടുപാടുകള്‍ക്ക് ഹേതുവാകുന്നത്. ലാര്‍വകള്‍ ഇലകളിലെ കോശങ്ങളുടെ ഹരിതകം തിന്നു തീര്‍ക്കുന്നത് മൂലമുള്ള, ചുരണ്ടിയ കേടുപാടുകളായാണ് ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കുറെ കഴിഞ്ഞ്, വലിയ ഇളം തവിട്ടുനിറമുള്ള, അര്‍ദ്ധ സുതാര്യമായ ഭാഗമായി ഒരു ജനാല പോലെയുള്ള മാതൃക ഇലകളിൽ ദൃശ്യമാക്കുന്നു. ഗുരുതരമായി ബാധിക്കപ്പെട്ടാൽ ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ ഇലപൊഴിയലിലേക്ക് നയിക്കും.
ലാര്‍വ വികസിക്കുന്ന പ്രാരംഭഘട്ടത്തില്‍ രോഗബാധ നിയന്ത്രിക്കുന്നതിന് വേപ്പിന്‍ കുരു സത്ത് സഹായിക്കും. അതിനാല്‍, 5% വേപ്പിന്‍ കുരു സത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കീടനാശിനികള്‍ ആവശ്യമെങ്കില്‍, ക്ലോറോപൈറിഫോസ് അടങ്ങിയ ഉത്പന്നങ്ങള്‍ ഇലകളില്‍ തളിക്കാന്‍ ഉപയോഗിക്കാം. ഈ പറയുന്ന രാസവസ്തുക്കള്‍ മനുഷ്യൻ്റെ ആരോഗ്യത്തിലും അതുപോലെതന്നെ മറ്റു സസ്തനികള്‍, തേനീച്ചകള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവയ്ക്കും വിഷകരമായ ആഘാതമേല്‍പ്പിക്കും.
കാസ്റ്റര്‍ കമ്പിളിപ്പുഴു, രാത്രിനേരത്ത് ഇരതേടുന്ന ശലഭ ഇനമാണ്. അങ്ങനെ, മുതിര്‍ന്നവയെ വളരെ വൈകി വൈകുന്നേരങ്ങളിലും രാത്രിയിലും മാത്രമാണ് കാണാന്‍ കഴിയുന്നത്. തടിച്ച മുതിര്‍ന്ന ശലഭങ്ങളുടെ മുന്‍ചിറകുകള്‍ക്ക് ഇരുണ്ട പുള്ളികളോടെ ചാരനിറവും, പിന്‍ചിറകുകള്‍ക്ക് പിങ്ക് കലര്‍ന്ന നിറവുമാണ്. ലാര്‍വകള്‍ തവിട്ടുനിറമുള്ള തലയോടെ കറുത്ത ശരീരം ഉള്ളവയാണ്, അവയുടെ ശരീരം മുഴുവനും രോമങ്ങള്‍ കാണപ്പെടും.