വാഴ

വാഴയിലെ ചെമ്പൂപ്പ് ഇലപ്പേൻ

Chaetanaphothrips signipennis

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളിലും, വാഴത്തടയിലും, കായകളിലും മുതിര്‍ന്നവയുടെയും ഇളം പുഴുക്കളുടെയും കൂട്ടങ്ങളെ കാണാനാകും.
  • കായകളില്‍ വെള്ളം നിറഞ്ഞ ഭാഗങ്ങളായാണ് തീറ്റ മൂലമുള്ള കേടുപാടുകള്‍ ദൃശ്യമാകുന്നത്.
  • ഈ പുള്ളികള്‍ തുരുമ്പ് നിറത്തിൽ പരുപരുത്ത ഭാഗങ്ങളായി മാറി ഇരുണ്ട ചുവപ്പ് - ഇരുണ്ട തവിട്ട് നിറത്തിൽ തൊലി മുഴുവനും ആവരണം ചെയ്യും.
  • വളര്‍ന്ന കായകളില്‍ വിണ്ടുകീറലും പിളര്‍പ്പും ദൃശ്യമായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

കീടബാധ വളർച്ചയുടെ ഏത് ഘട്ടത്തിലും ഉണ്ടാകാം. ഇലകളിലും, വാഴത്തടയിലും , കായകളിലും അത് ദൃശ്യമാകുന്നു. മുതിര്‍ന്നവയും ലാർവകളും സാധാരണയായി ഇലപ്പോളയുടെ ചുവട്ടില്‍ താമസമുറപ്പിക്കുന്നു. ഇളം പുഴുക്കള്‍ കൂട്ടത്തോടെ വസിക്കുകയും, തങ്ങളുടെ വായുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഇലകളുടെ നീര് ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. കായകളില്‍ വെള്ളം നിറഞ്ഞ ഭാഗങ്ങളായാണ് പ്രാഥമിക ലക്ഷണങ്ങൾ കാണപ്പെടുക. പിന്നീട്, ഈ ഭാഗങ്ങൾക്ക് സവിശേഷമായ തുരുമ്പ് നിറം കൈവരുകയും കടും ചുവപ്പ് - കടും തവിട്ട് നിറത്തിൽ തൊലി മുഴുവനും മാറുകയും ചെയ്യുന്നു. സാധാരണയായി, തൊലിയിലാണ് നാശം കാണപ്പെടുക. എന്നാൽ, കീടബാധ ഗുരുതരമാണെങ്കിൽ കായയുടെ മുഴുവൻ ഭാഗങ്ങളിലും കേടുപാടുകളുടെ ലക്ഷണങ്ങൾ കാണാനാകും. പലപ്പോഴും കായകള്‍ പിളര്‍ന്നു തുറക്കും. വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ ബാധിച്ചാല്‍ രോഗബാധ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് പടലകളെയായിരിക്കും.

Recommendations

ജൈവ നിയന്ത്രണം

ക്രിസോപ്പിഡെ കുടുംബത്തിലുള്ള പരാദകീടങ്ങളെയും ലേഡിബഗ് വണ്ടുകളുടെ ഇനങ്ങളും കീടത്തെ നിയന്ത്രിക്കാനായി ഉപയോഗിക്കാം. ചില ഉറുമ്പ് ഇനങ്ങളും ഫലപ്രദമാണ്. അവ മണ്ണിലെ പ്യൂപ്പയെ ആക്രമിക്കുന്നു. നടീല്‍ വസ്തു ആരോഗ്യകരമായ സ്രോതസ്സിൽ നിന്നാണോയെന്നത് ഉറപ്പില്ലെങ്കിൽ ചൂട് വെള്ളമുപയോഗിച്ചുള്ള ചികിത്സ കീടബാധ തടയാൻ സഹായകരമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. കീടനാശിനികൾ ആവശ്യമെങ്കിൽ, അവ പ്യൂപ്പയെ കൊല്ലാനായി മണ്ണിലും അതുപോലെ വളർച്ചയെത്തിയവയെ കൊല്ലാനായി ചെടികളിലും കായകളിലും പ്രയോഗിക്കുക. വീണ്ടുമുള്ള കീടബാധ തടയാനുള്ള ഒരേയൊരു മാർഗ്ഗം ഇതായിരിക്കും.

അതിന് എന്താണ് കാരണം

പ്രധാനമായും ചേതനഫോത്രിപ്സ് സിഗ്നിപെന്നിസ് എന്ന ഇലപ്പേനാണ് ലക്ഷണങ്ങള്‍ക്ക് കാരണം, പക്ഷേ മറ്റു ഇനങ്ങളും (ഹെലിയോനോത്രിപ്സ് കടലിഫിലിസ്) ഉള്‍പ്പെട്ടേക്കാം. കീടം സാധാരണയായി രോഗം ബാധിച്ച നടീല്‍ വസ്തുക്കള്‍ വഴിയാണ് വ്യാപിക്കാറ്‌. ചിലപ്പോൾ, സസ്യങ്ങൾക്കിടയിലൂടെ പറക്കുന്ന പ്രാണികൾ വഴിയും രോഗം പകരാം. മുതിര്‍ന്നവ മെലിഞ്ഞ്, മഞ്ഞയും തവിട്ട് നിറവും കലർന്ന്, 1.3 മില്ലിമീറ്റർ വലിപ്പത്തിൽ ഇടുങ്ങിയ ചിറകുകളോടും, കറുത്ത ഭാഗങ്ങളുള്ള മുൻചിറകുകളോടും കൂടി കാണപ്പെടുന്നു. പെൺ കീടങ്ങൾ ഇലപ്പോലകളുടെ അടിയിൽ കായകൾ ചെടിയെ തൊടുന്ന ഭാഗത്ത് ചെറിയ മുട്ടകളിടുന്നു (നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്തവ). 7 ദിവസങ്ങൾ കഴിയുമ്പോൾ, ചിറകുകളില്ലാത്ത, വെളുപ്പ്‌ മുതല്‍-ക്രീം വരെ നിറത്തിലുളള ലാർവകളുണ്ടാവുന്നു. 7 ദിവസങ്ങൾ കൊണ്ട് അവ പ്രായപൂർത്തിയായവയുടെ വലിപ്പത്തിലേക്ക് എത്തുന്നു. പിന്നീടവ നിലത്തേക്ക് നീങ്ങി ചെടിയുടെ ചുവട്ടിലെ മണ്ണില്‍ പ്യൂപ്പയാകുന്നു. 7-10 ദിവസങ്ങൾ കഴിയുമ്പോൾ, വളർച്ചയെത്തിയ ഇലപ്പേനുകളുടെ ഒരു പുതിയ തലമുറ പുറത്തെത്തുന്നു. വർഷത്തിൽ അനേകം തലമുറകളുണ്ടാവാം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിൽ ഇവയുടെ പെരുപ്പം മൂർദ്ധന്യത്തിലെത്തുന്നു.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസുകളില്‍ നിന്നുള്ള ആരോഗ്യമുള്ള നടീൽവസ്തുക്കൾ ഉപയോഗിക്കുക.
  • സ്വയം മുളച്ചുപൊങ്ങുന്ന ചെടികൾ നീക്കം ചെയ്യുകയും ആതിഥ്യമേകുന്ന ഇതര ചെടികള്‍ പ്രധാന കൃഷിയിടത്തിനു സമീപം നടുന്നത് ഒഴിവാക്കുകയും ചെയ്യുക.
  • താങ്കളുടെ ചെടികളും കൃഷിയിടവും കീടസാന്നിധ്യത്തിനായി സ്ഥിരമായി പരിശോധിക്കുക.
  • ചെടികളെ സംരക്ഷിക്കാനായി വളർച്ചാഘട്ടങ്ങളുടെ ആരംഭത്തില്‍ തന്നെ കുലയ്ക്ക് ആവരണങ്ങള്‍ ഉപയോഗിക്കുക.
  • കീടബാധയുള്ള ചെടികൾ നീക്കം ചെയ്ത് തീയിട്ട് നശിപ്പിക്കുക.
  • കൃഷിസ്ഥലത്തെ ഉപേക്ഷിച്ച ഭാഗങ്ങൾ നീക്കം ചെയ്യുക.
  • കാരണം, അവ കീടം വ്യാപിക്കാനിടയാക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക