Deois flavopicta
പ്രാണി
ഉമിനീര്‍ പിണ്‌ഡം (ജലമയമായ വിസര്‍ജ്ജ്യ വസ്തുവിലേക്ക് വായു പ്രവേശിക്കുന്നത് മൂലമുള്ള പതയുള്ള ദ്രാവകം) ആണ് ചെടികള്‍ കീടങ്ങള്‍ ഭക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവ്. ആതിഥ്യ വിളയുടെ സമീപമുള്ള മണ്ണിലാണ് പെണ്‍കീടങ്ങള്‍ മുട്ടയിടുന്നത്. മുട്ടകള്‍ വിരിഞ്ഞതിനു ശേഷം ഇളം കീടങ്ങള്‍ കൂട്ടമായി മണ്ണിനോട് ചേര്‍ന്നിരിക്കുന്ന വേരുകളും തണ്ടും ഭക്ഷിക്കും. ഇളം കീടങ്ങളും മുതിര്‍ന്നവയും ചെടികള്‍ക്ക് കേടുവരുത്തുകയും ചെടിയെ ഇറുക്കി അവയുടെ സത്തിന്റെ വ്യാപനം തടയുന്ന ഒരു വിഷ പദാര്‍ത്ഥം കടത്തിവിട്ട് ചെടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
രാത്രിയിലെ താപനില കുറയുന്നതനുസരിച്ചും മുട്ടകളെ ദീര്‍ഘകാലം തണുത്ത താപനിലയ്ക്ക് വിധേയമാക്കുന്നതും മുട്ടകള്‍ക്ക് വിരിയാനുള്ള സമയം ഗണ്യമായി കുറയ്ക്കുന്നു. ഇങ്ങനെ നേരത്തെയുള്ള വിരിയല്‍ കീടത്തിൻ്റെ പെരുപ്പം കുറയ്ക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത കീട നിയന്ത്രണ പദ്ധതി സ്വീകരിക്കുക. ദിപോയ്‌സ് ഫ്ലെവോപിക്ടയുടെ ആക്രമണം തടയുന്നതിന് വിളകളുടെ വിത്തുകള്‍, അന്തർ വ്യാപന ശേഷിയുള്ള കീടനാശിനികൾ ഉപയോഗിച്ച് പരിചരിക്കാം.
സ്പിറ്റില്‍ ബഗ് (ദിപൊയ്സ് ഫ്ലെവോപിക്ട) എന്നും അറിയപ്പെടുന്ന ഡെമറാറ ഫ്രോഗ്ഹോപ്പര്‍, നിരവധി വിളകള്‍ക്ക് കേടു വരുത്തുന്ന കീടമാണ്, ഇവയിൽ നെല്ലും ചോളവും ഉള്‍പ്പെടുന്നു. പെണ്‍കീടങ്ങള്‍ ആതിഥ്യമേകുന്ന ചെടിയോടു തൊട്ടു ചേര്‍ന്ന് മണ്ണിലാണ് മുട്ടയിടുന്നത്. വിരിഞ്ഞതിനു ശേഷം, ഇളം കീടങ്ങൾ വേരുകളും, മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന തണ്ടുകളും കൂട്ടമായി തിന്നു തീര്‍ക്കുന്നു. കീടങ്ങൾ അവയുടെ സ്രവങ്ങളില്‍ വായു കുമിളകള്‍ പ്രവേശിപ്പിച്ച് ഒരു വെളുത്ത നിറമുള്ള പതയുള്ള ദ്രാവകമായ "ഉമിനീര്‍ പിണ്ഡം" രൂപപ്പെടുത്തുന്നു. ആ പ്രദേശത്തെ ചെടികള്‍ ഇളം കീടങ്ങൾ ആഹരിക്കുന്നതിൻ്റെ തെളിവാണ് ഈ ഉമിനീര്‍ പിണ്ഡം. കൃഷിയിടത്തിലും സമീപത്തും ഇവയ്ക്ക് ആശ്രയമേകിയേക്കാവുന്ന പുല്ലുകളുടെ സാന്നിധ്യം (ബ്രാക്കേരിയ അല്ലെങ്കില്‍ കാളപ്പുല്ല്) കീടങ്ങളുടെ പെരുപ്പം കൂട്ടിയേക്കും. ഈ കീടം ഈ ചെടികളിലേക്ക് ആകര്‍ഷിക്കപ്പെടുകയും തങ്ങളുടെ ജീവിതചക്രം പൂര്‍ത്തീകരിക്കാന്‍ ഇവയെ ഇതര ആതിഥേയരായി ഉപയോഗിക്കുകയും ചെയ്യും.