Citripestis eutraphera
പ്രാണി
പയറിൻ്റെയോ നാരങ്ങയുടെയോ വലിപ്പത്തിലുള്ള കായകളുടെ ഏറ്റവും താഴ്ഭാഗത്ത് സാധാരണ നിറം മങ്ങിയ വൃത്താകൃതിയിലുള്ള പാടോടെ കറുത്ത പ്രവേശന ദ്വാരങ്ങള്‍ ദൃശ്യമാക്കുന്നു. ഫലങ്ങള്‍ വലുതാകവേ, കീടങ്ങൾ ചവച്ച പഴച്ചാറും കറയും പ്രവേശന ദ്വാരത്തില്‍ നിന്നും പൊട്ടിയൊലിക്കുന്നു. തുരപ്പൻ്റെ വ്യാപകമായ തുരക്കൽ പ്രവർത്തനം മൂലം കായകള്‍ വിണ്ടു കീറിയേക്കാം. ലാര്‍വകള്‍ ചിലപ്പോൾ മറ്റു കായകളിലേക്ക് കുടിയേറും. പുതിയതായി വിരിഞ്ഞ ലാര്‍വകള്‍ തവിട്ടു മുതല്‍ കറുപ്പ് നിറം വരെയുള്ള തലയോടെ വിളറിയ പിങ്ക് നിറമുള്ളവയാണ്. പിന്നീട്, അവ ചുവപ്പ് കലര്‍ന്ന തവിട്ടു നിറമാകും. തുടക്കത്തില്‍ അവ കായയുടെ തൊലി മാന്തും, അങ്ങനെ തൊലിയില്‍ പൊറ്റ പോലെ പാടുകള്‍ ഉണ്ടാകും, പിന്നീട് അവ കായകളിലേക്ക് തുരന്നു കയറി, ഫലങ്ങൾ പാകമാകുന്നതിനുമുമ്പ് പൊഴിഞ്ഞു പോകുന്നതിന് കാരണമാകുന്നു. ഗുരുതരമായി രോഗം ബാധിച്ച മരങ്ങളുടെ താഴെ നൂറുകണക്കിന് കണ്ണിമാങ്ങകള്‍ കാണാന്‍ കഴിയും. ബാധിക്കപ്പെട്ട മാങ്ങകള്‍ പാകമാകാതെ കൊഴിയും.
വേപ്പിന്‍ സത്ത് (അസാഡിറച്ടിന്‍) ഒരാഴ്ച ഇടവേളകളില്‍ മാങ്ങ പൂവായിരിക്കുന്ന ഘട്ടം മുതല്‍ 2 മാസം വരെ തുടരെ പ്രയോഗിക്കുക. മാങ്ങ തുരപ്പൻ്റെ സ്വാഭാവിക ശത്രുക്കളെ പരിപാലിക്കാന്‍ ശ്രമികുക. ഉദാ: റൈചയം ആട്രിസിമം (ലാര്‍വകളെ തിന്നുന്നു) ട്രൈക്കോഗ്രാമ ഷിനോലിസ്, ട്രൈക്കോഗ്രാമ ഷിലോട്രേ എന്നീ പരഭോജി കടന്നലുകള്‍ മുട്ടയും ഭക്ഷിക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. തയക്ലോപ്രിഡ് അടങ്ങിയ സ്പ്രേകള്‍ മാങ്ങ തുരപ്പനെ ഫലപ്രദമായി നിയന്ത്രിക്കും. ഗോട്ടിയുടെ വലിപ്പമുള്ള മാങ്ങകളില്‍ കീടനാശിനികള്‍ തളിക്കുന്നത് തൃപ്തികരമായ ഫലങ്ങള്‍ നല്‍കും. ക്ലോറിപൈറിഫോസ് (2.5 മി.ലി/1 ലി. വെള്ളം) അടങ്ങിയ ലായനികൾ തളിക്കുന്നതും മാങ്ങ തുരപ്പനെ ഫലപ്രദമായി കുറയ്ക്കും.
മുതിര്‍ന്ന നിശാശലഭങ്ങള്‍ക്ക് ഇരുണ്ട തവിട്ടു നിറമുള്ള മുന്‍ ചിറകുകളും വിളറിയ വെളുപ്പ് കലര്‍ന്ന ചാര നിറമുള്ള പിന്‍ചിറകുകളുമുണ്ട്. ശരാശരി വലിപ്പമുള്ള മുതിര്‍ന്ന നിശാശലഭത്തിൻ്റെ ചിറകുകള്‍ തമ്മില്‍ 20 മി.മി. അകലമുണ്ട്. മുതിര്‍ന്ന ശലഭങ്ങള്‍ ഏകദേശം ഒരു ആഴ്ച ജീവിക്കും, കായകളുടെ പരുപരുത്ത ഭാഗത്തും പൂവിൻ്റെ തണ്ടിലും 125-450 മുട്ടകളിടും. ലാര്‍വകള്‍ കായകളില്‍ പ്രവേശിച്ചു കാമ്പും വിത്തും തിന്നു തീര്‍ക്കും. പൂര്‍ണ്ണമായും വളര്‍ന്ന ഒരു പുഴുവിനു ഏകദേശം 20 മി.മി. നീളം കാണും. അടര്‍ന്നു വീണ ഫലങ്ങകള്‍ക്കടുത്തായി മണ്ണില്‍, മുറുകാതെ നെയ്ത പട്ടു കൊക്കൂണിൻ്റെ ഉള്ളിലാണ് ഇവ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നത്. വളര്‍ച്ചയ്ക്ക് ഏകദേശം 30 ദിവസമെടുക്കും. രോഗം ബാധിച്ച കായകളുടെ കൈമാറ്റത്തിലൂടെയാണ് കീടങ്ങൾ വ്യാപിക്കുന്നത്. എന്തിനധികം, മുതിര്‍ന്ന ശലഭങ്ങള്‍ വിവിധ തോട്ടങ്ങളിലേക്ക് പറക്കാന്‍ കഴിവുള്ളവയാണ്.