Stephanitis typica
പ്രാണി
ഇലകളിലെ രോഗബാധ ദൂരെ നിന്നു പോലും ദൃശ്യമാകും. മുതിര്‍ന്നവയും ഇളം പുഴുക്കളും ഇലയുടെ അടിഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്, അവിടെ കൂട്ടമായി താമസിച്ചാണ് അവ ഇലകള്‍ തിന്നു തീര്‍ക്കുന്നത്. ഏറ്റവും കൂടുതലായി കീടങ്ങള്‍ ഇലയുടെ നടുഞരമ്പിന് ചുറ്റുമുള്ള ഇല സത്ത് ആണ് തിന്നുന്നത്. ഇലയുടെ മുകള്‍ ഭാഗത്ത് ചെറിയ, വെളുത്ത വിളറിയ പുള്ളികളുടെ രൂപത്തിലാണ് തീറ്റമൂലമുള്ള കേടുപാടുകള്‍ കാണപ്പെടുന്നത്. കീടങ്ങളുടെ ഇരുണ്ട വിസര്‍ജ്ജ്യങ്ങള്‍ ഇലകളുടെ അടിഭാഗത്ത് അവശേഷിക്കുന്നു. ഇവ കൂട്ടം കൂടിയ ഭാഗങ്ങള്‍ മഞ്ഞ മുതല്‍ തവിട്ടു നിറം വരെയായി ഉണങ്ങുന്നു. ചെടികളില്‍ വളര്‍ച്ചാ മുരടിപ്പും അനാരോഗ്യവും ദൃശ്യമാകുന്നു.
സ്റ്റെതോകൊനസ് പ്രേഫെക്ടസ് പോലെയുള്ള ഇരപിടിയന്‍ കീട ഇനങ്ങളെ ഒരു ഏകീകൃത സമീപനത്തിലൂടെ ഉപയോഗിച്ചാല്‍ രോഗബാധ കുറച്ചേക്കാം. വേപ്പെണ്ണയും വെളുത്തുള്ളിയും (2%) കുഴമ്പായി ഇലകളില്‍ തളിപ്രയോഗം നടത്തുന്നത് ആക്രമണം നിയന്ത്രിക്കും.
എപ്പോഴും ലഭ്യമായ ജീവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. ഈ രോഗത്തിനെതിരെ പൊരുതാനുള്ള ഏറ്റവും സാധാരണ മാര്‍ഗ്ഗം കീടനാശിനികള്‍ ഉപയോഗിക്കുക എന്നതാണ്. ഡൈമതോയെറ്റ് അടങ്ങിയ ഉത്പന്നങ്ങള്‍ ഇലകളില്‍ തളിപ്രയോഗം നടത്താം. താഴ്ഭാഗത്തെ ഇലകളില്‍ ഈ ഉത്പന്നം ആവരണം ചെയ്തിരിക്കുംവിധം ആയിരിക്കണം ഇവ പ്രയോഗിക്കേണ്ടത്.
മുതിര്‍ന്നവ മഞ്ഞ മുതല്‍ വെള്ള വരെ നിറവും 4 മി.മി. വരെ വലിപ്പവും അര്‍ദ്ധസുതാര്യമായ റേന്ത പോലെയുള്ള ഞൊറിവുകളോട് കൂടിയ ചിറകുകളും ഉള്ളവയാണ്. പെണ്‍വണ്ടുകള്‍ ഏകദേശം 30 മുട്ടകള്‍ ഇലയുടെ അടിഭാഗത്തിടുന്നു. ഏകദേശം 12 ദിവസങ്ങള്‍ക്കു ശേഷം മഞ്ഞപ്പുഴുക്കള്‍ വിരിഞ്ഞു വരും. വളര്‍ച്ചാ ഘട്ടം ഏകദേശം 13 ദിവസം നീണ്ടുനില്‍ക്കും. നിലവില്‍ വാഴയിലെ റേന്തച്ചിറകന്‍ വണ്ടുകള്‍ വിളവ് നഷ്ടമുണ്ടാക്കുന്നതായി വിശദമായ വിവരങ്ങള്‍ ലഭ്യമല്ല. ഇതുവരെ ഈ കീടം വാഴച്ചെടികള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.