മാമ്പഴം

മാമ്പഴത്തിലെ വിത്ത് തുരപ്പൻ

Deanolis albizonalis

പ്രാണി

ചുരുക്കത്തിൽ

  • ഇളം ഫലങ്ങളിൽ കറുത്ത ആഗമന ദ്വാരങ്ങൾ.
  • ഫലങ്ങൾ പൊട്ടുകയും പാകമാകുന്നതിനുമുൻപ് പൊഴിയുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

പയറിൻ്റെ അല്ലെങ്കിൽ ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള ഫലങ്ങളിൽ താഴെയുള്ള അഗ്രഭാഗത്ത് പലപ്പോഴും വൃത്താകൃതിയിലുള്ള, വർണ്ണനാശം സംഭവിച്ച ഭാഗങ്ങളാൽ ചുറ്റപ്പെട്ട്, കറുത്ത പ്രവേശന ദ്വാരങ്ങൾ കാണപ്പെടുന്നു. ഫലങ്ങൾ ഒരു ചെറുനാരങ്ങയെക്കാൾ വലുതാകുമ്പോൾ പ്രവേശന ദ്വാരത്തിൽ നിന്നും ചവക്കപ്പെട്ട പഴച്ചാറും, സത്തിൻ്റെ പദാർത്ഥങ്ങളും പൊട്ടിയൊലിക്കപ്പെടുന്നു. തുരപ്പൻ്റെ പ്രവർത്തനം കാരണം പഴങ്ങൾ പിളരാൻ സാധ്യത ഉണ്ട്. ലാർവകൾ അതിന് ശേഷം മറ്റ് പഴങ്ങളിലേക്ക് ചേക്കേറുന്നു. ലാർവ ചുവപ്പും വെള്ളയും നിറമുള്ള വളയങ്ങളാൽ നിരയായി ആവരണം ചെയ്യപ്പെട്ടതും, കറുത്ത നിറത്തിലുള്ള കഴുത്തുപട്ടയും തലയും ഉള്ളവയാണ്. പ്രായമാകുമ്പോൾ, അവ പച്ച-നീല നിറം ആയി മാറുകയും ചെയ്യുന്നു. തുടക്കത്തിൽ, അവ പഴച്ചാറുകൾ ആഹരിക്കുന്നു, പിന്നീട് വിത്തുകളും. ഇത് പഴങ്ങൾ പാകമാകുന്നതിന് മുമ്പ് തന്നെ കൊഴിഞ്ഞുവീഴാൻ കാരണമാകുന്നു, പ്രത്യേകിച്ച് ഇളം പഴങ്ങൾ. ഗുരുതരമായി ബാധിക്കപ്പെട്ട മരങ്ങളുടെ താഴെ നൂറുകണക്കിന് ഇളം പഴങ്ങൾ കൂടി കിടക്കുന്നത് കാണാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

മാമ്പഴം പൂവിൻ്റെ രൂപത്തിൽ ഉള്ളപ്പോൾ മുതൽ തുടങ്ങി തുടർച്ചയായി 2 മാസം വരെ ആഴ്‌ചതോറും ഉള്ള ഇടവേളകളിൽ പ്രയോഗിച്ച് കൊണ്ട് നിങ്ങൾക്ക് ഡി.ആൽബിസോണലിസിനെതിരെ വേപ്പ് സത്തിൻ്റെ (അസാഡിറാക്റ്റിന് ) സംയുക്തങ്ങൾ ഉപയോഗിക്കാവുന്നതാണ്. മാമ്പഴത്തിലെ വിത്ത് തുരപ്പൻ്റെ പ്രകൃതിദത്ത ശത്രുക്കളുടെ എണ്ണം നിലനിർത്താൻ ശ്രമിക്കുക, ഉദാ. റിച്ചിയും അട്രീസിമം എന്ന കടന്നൽ (ലാർവകളിൽ ഭക്ഷിക്കുന്നു), പിന്നെ മാമ്പഴത്തിലെ വിത്ത് തുരപ്പൻ്റെ മുട്ടകളെ ഭക്ഷണമാകുന്ന ട്രൈക്കോഗ്രാമ്മ ചിലോണിസ് കൂടാതെ ട്രൈക്കോഗ്രാമ്മ ചിലോട്രീയ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മാമ്പഴത്തിലെ വിത്ത് തുരപ്പനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ തയാക്ലോപ്രിഡ് അടങ്ങുന്ന തളികൾ പ്രയോഗിക്കുക. മറ്റ് സജീവ ചേരുവകൾ അടിസ്ഥാനമാക്കിയുള്ള കീടനാശിനികളും ഫലപ്രദമായിരിക്കും.

അതിന് എന്താണ് കാരണം

പൂർണ്ണ വളർച്ച എത്തിയ ശലഭത്തിന് ലളിതമായ ചാര നിറവും, അവയുടെ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം 13 മില്ലീമീറ്ററും ആയിരിക്കും. അവ ഒരു ആഴ്‌ചക്കാലം ജീവിക്കുകയും, ഫലത്തിൻ്റെ ഞെട്ടുകളുടെ ചുവട്ടിൽ ജോഡികളായി മുട്ടകൾ ഇടുകയും ചെയ്യുന്നു. ലാർവകൾ പഴങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കുകയും പഴച്ചാറും വിത്തും ഭക്ഷിക്കുകയും ചെയ്യുന്നു. മരത്തൊലിയിൽ 1-2 സെ.മീ ആഴത്തിലുള്ള ദ്വാരങ്ങളിൽ ആണ് പ്യൂപ്പ ഘട്ടം നടക്കുന്നത്, ഈ ദ്വാരങ്ങൾ മരത്തൊലിയുടെ ചവച്ചരച്ച കണികകൾ ഉപയോഗിച്ച് ലാർവകൾ മൂടുന്നു, അത് അവയെ അദൃശ്യമാക്കി വെക്കുന്നു. മുതിർന്നവ 10-14 ദിവസം കഴിയുമ്പോൾ വിരിയുന്നു, മാത്രമല്ല അവ രാത്രിനേരത്ത്‌ ഇരതേടുന്നവയാണ്. രോഗബാധിതമായ ഫലങ്ങള്‍ കൊണ്ടുപോകുന്നതിലൂടെ ഈ കീടങ്ങള്‍ വ്യാപിക്കുന്നു, കൂടാതെ പൂർണ്ണ വളർച്ച എത്തിയ ശലഭങ്ങള്‍ മറ്റ് തോട്ടങ്ങളിലേക്ക് പറക്കാൻ കഴിവുള്ളവയാണ്.


പ്രതിരോധ നടപടികൾ

  • ശുദ്ധിയുള്ള, അംഗീകൃത വിതരണക്കാരിൽ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കുക.
  • കീടങ്ങളുടെയും അസാധാരണമായ ലക്ഷണങ്ങളുടെയും സാന്നിദ്ധ്യത്തിനായി നിങ്ങളുടെ തോട്ടം പതിവായി പരിശോധിക്കുക, പ്രത്യേകിച്ച് ഫലങ്ങൾ രൂപപ്പെടുന്ന സമയത്ത്.
  • മരത്തിലെ ബാധിക്കപ്പെട്ട ഫലങ്ങളും മരത്തൊലിയും നശിപ്പിക്കുക.
  • കാറ്റ് താങ്ങി (വിൻഡ്ബ്രേക്ക്) ഉപയോഗിക്കുന്നത് വഴി, മറ്റ് തോട്ടങ്ങളിൽ നിന്നും ശലഭങ്ങൾ ആക്രമിച്ചു കടക്കുന്നത് തടയാൻ കഴിയും.
  • ആക്രമിക്കപ്പെട്ട ഫലങ്ങൾ മറ്റ് കൃഷിയിടങ്ങളിലേക്കോ മേഖലകളിലേക്കോ കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക