പപ്പായ

പപ്പായയിലെ പഴയീച്ച

Toxotrypana curvicauda

പ്രാണി

ചുരുക്കത്തിൽ

  • ഫലങ്ങൾ മഞ്ഞനിറമായി പാകമാകുന്നതിനുമുൻപ് മരത്തിൽ നിന്നും പൊഴിയുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

പെൺവർഗ്ഗം വളരെ ചെറിയ ഫലങ്ങളിലോ ഇളം ഫലങ്ങളിലോ നിരവധി മുട്ടകൾ നിക്ഷേപിക്കുന്നു. ഫലങ്ങളുടെ തൊലിപ്പുറത്ത് ഉണ്ടായ ദ്വാരങ്ങളിൽ നിന്ന് ഇരുണ്ട പച്ചനിറത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ നിറത്തിൽ കറ സ്രവിക്കുന്നു. ലാർവകൾ വിത്തുകളടങ്ങിയിരിക്കുന്ന പൊള്ളയായ ഉൾഭാഗത്തെത്താൻ കാമ്പിലൂടെ തുരങ്കങ്ങൾ തുരക്കുന്നു കൂടാതെ അവ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിത്തുകൾ ആഹരിക്കുന്നു. ഫലങ്ങളുടെ ഉപരിതലത്തിൽ നിർഗമന ദ്വാരങ്ങൾ വ്യക്തമായി കാണാൻ സാധിക്കും. കാര്യമായ കേടുപാടുകൾ ഫലങ്ങളുടെ കാമ്പ് അഴുകുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇവ ക്രമേണ അഴുകുമ്പോൾ തവിട്ടുനിറത്തിലും ചിലപ്പോൾ കറുത്തനിറത്തിലും ക്ഷതങ്ങൾ കണ്ടേക്കാം. അതിനെത്തുടർന്ന് ഫലങ്ങളിൽ നിന്നും ചീഞ്ഞ മണം വമിക്കുകയും പഴച്ചാറുപോലെയുള്ള പദാർത്ഥങ്ങൾ ഒലിക്കുകയും ചെയ്യും. തൊലി മഞ്ഞനിറമായി മാറുന്നു മാത്രമല്ല അവ ചീഞ്ഞതോ കുഴികളോടുകൂടിയോ ദൃശ്യമാകും. ഫലങ്ങൾ പാകമാകുന്നതിനുമുൻപ് പഴുക്കുകയോ പൊഴിയുകയോ ചെയ്തേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ടൊറിക്ടോബ്രാക്കോൻ റ്റോക്സൊട്രൈപനെ എന്ന പരാന്നഭോജി കടന്നലിന് ഈ കീടങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഈ ഈച്ചകൾക്കെതിരെ യാതൊരു കീടനാശിനികളും ഫലപ്രദമാണെന്ന് കാണുന്നില്ല. കീടനാശിനികൾ (ഉദാ: മാലത്തിയോൺ അല്ലെങ്കിൽ ഡെൽറ്റമെത്രിൻ) പ്രത്യേക ഇരയോടൊപ്പം (ആൺവർഗ്ഗങ്ങൾക്കും പെൺവർഗ്ഗങ്ങൾക്കും) കൂട്ടി ചേർത്ത കെണികൾ പരീക്ഷിച്ചുവരുന്നു. പപ്പായയിലെ പഴയീച്ചകളെ നശിപ്പിക്കാൻ, കീടനാശിനികളുടെ ചൂടുള്ള ബാഷ്പത്താൽ ഫലങ്ങൾ പരിചരിക്കാൻ കഴിയും.

അതിന് എന്താണ് കാരണം

ചെറിയ പച്ച പപ്പായ ഫലങ്ങളിൽ മുട്ടകളിടുന്ന ടോക്സോട്രൈപന കുർവികൗഡ എന്ന ഈച്ചയാണ് ലക്ഷണങ്ങൾക്ക് കാരണം. മുതിർന്നവയുടെ വലിപ്പവും, നിറവും, സ്വഭാവവും സാധാരണയായി ഇവ കടന്നലുകളാണെന്ന് തെറ്റിദ്ധരിക്കാൻ ഇടവരുത്തുന്നു. ഇവയ്ക്ക് നെഞ്ച് ഭാഗത്ത് സമാനരീതിയിൽ കാണപ്പെടുന്ന കറുത്ത അടയാളങ്ങളോടുകൂടിയ മഞ്ഞനിറം കലർന്ന ശരീരമാണ്. പെൺവർഗ്ഗത്തിന് അവയുടെ ശരീരത്തെക്കാൾ നീളത്തിൽ വലുതാകുന്ന മുട്ടകൾ നിക്ഷേപിക്കുന്ന അവയവത്തോടു കൂടി, നീണ്ട് വീതി കുറഞ്ഞ ഉദരഭാഗവും ഉണ്ട്. ലാർവകൾ ഏകദേശം 13-15 മില്ലിമീറ്റർ നീളത്തോടുകൂടി വെളുത്തതും മെലിഞ്ഞതുമാണ്. ഫലങ്ങൾ ചിലപ്പോൾ വിവിധ ഘട്ടത്തിലുള്ള ലാർവകളാൽ ബാധിക്കപ്പെട്ടവയായിരിക്കും മാത്രമല്ല അവയുടെ ലക്ഷണങ്ങൾ വിളവെടുപ്പിനുശേഷം ദൃശ്യമായേക്കും. മഴക്കാലം കഴിഞ്ഞതിനുശേഷം ഫലങ്ങളിലുണ്ടാകുന്ന കേടുപാടുകൾ ഏറ്റവും ഉയർന്നതായിരിക്കും. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖല, മിതോഷ്ണമേഖലാ പ്രദേശങ്ങളിലെ ഒരു പ്രധാന കീടമാണ് പപ്പായയിലെ പഴയീച്ച.


പ്രതിരോധ നടപടികൾ

  • കേടുപാടുകൾ നിരീക്ഷിക്കുക അല്ലെങ്കിൽ ഒരു ഫിറമോൺ കെണി സ്ഥാപിച്ച് ഈച്ചകളുടെ പെരുപ്പം നിരീക്ഷിക്കുക.
  • പേപ്പർ ബാഗുകൾ ഉപയോഗിച്ച് ഫലങ്ങൾ പൊതിഞ്ഞ് മുട്ടകൾ നിക്ഷേപിക്കുന്നത് തടയുക (പൊതിയുക).
  • പകമാകാതെ പഴുത്ത ഫലങ്ങളും പൊഴിഞ്ഞുവീണ ഫലങ്ങളും കൃഷിയിടത്തിൽ നിന്നും നീക്കംചെയ്യുക.
  • ബാധിക്കപ്പെട്ട ഇളം ഫലങ്ങൾ പറിച്ചെടുത്ത് നശിപ്പിക്കുക.
  • ഈച്ചകളെ ആകർഷിക്കുന്നതിന് കൃഷിയിടത്തിനുചുറ്റും കെണിവിളകൾ ഉപയോഗിക്കുക.
  • മോശമായ കേടുപാടുകൾ ഒഴിവാക്കുന്നതിന് നേരത്തെ വിളവെടുക്കുക.
  • 13 നും 16°C നും ഇടയിലുള്ള താപനിലയിൽ ഫലങ്ങൾ സംഭരിക്കുക.
  • മരങ്ങളുടെ ചുറ്റും കിളച്ച് മറിക്കുന്നതിലൂടെ ഈച്ചകൾ ആവിർഭവിക്കുന്നതിനുമുൻപ് നിലത്തുള്ള കീടങ്ങളെ നശിപ്പിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക