നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ ഇലതുരപ്പന്‍

Phyllocnistis citrella

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇല വൈരൂപ്യം- വളഞ്ഞതോ അല്ലെങ്കിൽ ചുരുണ്ടതോ ആയ രൂപം.
  • ഇലകളുടെ പ്രതലത്തിൽ, വെളുത്തതോ അല്ലെങ്കിൽ ചാരനിറമുള്ളതോ ആയ തുരങ്കങ്ങൾ.
  • വളർച്ച മുരടിപ്പ്, കായ്കളുടെ വലിപ്പം കുറവ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ചെടി വളർച്ചയുടെ ഏത് ഘട്ടത്തിൽ വേണമെങ്കിലും ബാധിക്കപ്പെടാം, പ്രധാനമായും ലക്ഷണങ്ങൾ കാണപ്പെടുന്നത് ഇളം ഇലകളിലാണ്. ഇലകളുടെ നിറം പച്ചയായി തന്നെ നിൽക്കുമെങ്കിലും അവ ചുരുളുകയും, വളയുകയും, വിരൂപമാകുകയും ചെയ്യുന്നതാണ് ആദ്യ ലക്ഷണങ്ങൾ. സൂക്ഷ്മമായി നോക്കിയാല്‍ ഇലകളുടെ ഇരു പുറംതൊലികള്‍ക്കും ഇടയിൽ വെളുത്ത അല്ലെങ്കിൽ ചാര നിറമുള്ള വളഞ്ഞുപുളഞ്ഞ തുരങ്കങ്ങൾ കാണാം. തുരങ്കങ്ങൾക്കുള്ളിൽ, ലാർവകളുടെ വിസർജ്യങ്ങൾ ഇരുണ്ട കനം കുറഞ്ഞ വരകളായോ അല്ലെങ്കിൽ കുത്തുകളോടെയുള്ള വരകളായോ കാണാൻ സാധിക്കും, ഇലകളുടെ അടിവശത്തു നിന്നും ഇത് കൂടുതൽ വ്യക്തമാകുന്നു. ഈ തുരങ്കങ്ങളുടെ അറ്റത്ത് പലപ്പോഴും ലാർവകളെ കാണാം, മാത്രമല്ല ഓരോ ഇലകളിലും നിരവധി ലാർവകൾ ഉണ്ടാകും. ഇലകളിലെ കേടുപാടുകള്‍ അവസരം കാത്തിരിക്കുന്ന കുമിളുകള്‍ക്കോ ബാക്ടീരിയകള്‍ക്കോ ബാധിക്കാനുള്ള സ്രോതസായി മാറിയേക്കാം. ഗുരുതരമായ ബാധിപ്പ് പ്രകാശ സംശ്ലേഷണത്തിൻ്റെ അളവ് കുറയ്ക്കുകയും അതുവഴി വളർച്ച മുരടിച്ച്, ഫലങ്ങളുടെ വലിപ്പവും ഗുണമേന്മയും കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. സാരമായ സാഹചര്യങ്ങളിൽ, നാരകവര്‍ഗ്ഗങ്ങളിലെ ഇലതുരപ്പൻ്റെ ബാധിപ്പ് മരത്തിൻ്റെ ഇല മുഴുവൻ പൊഴിയുന്നതിനും തത്‌ഫലമായി ഇളം മരങ്ങളുടെ നാശത്തിനും കാരണമാകുന്നു.

Recommendations

ജൈവ നിയന്ത്രണം

ന്യുറോപ്റ്റോറ ജീനസിലെ ഗ്രീൻ ലേസ്വിങ്‌സ് ഇവയുടെ ഇരപിടിയന്മാരാണ്. നാരകവര്‍ഗ്ഗങ്ങളിലെ ഇലതുരപ്പൻ്റെ ലാർവകളെ ആക്രമിക്കുന്ന നിരവധി പരാന്നഭോജി കടന്നലുകളുമുണ്ട്, മറ്റുള്ളവയ്‌ക്കൊപ്പം ടെട്രസ്റ്റിക്കസുകളുടെ ഇനങ്ങൾ. കീടങ്ങളുടെ ബാധിപ്പ് തടയുന്നതിനായി സ്പൈനോസാഡ്, മീനെണ്ണ റെസിൻ സോപ്പ്, പൊങ്ങാമിയ എണ്ണ എന്നിവ അടങ്ങിയ പ്രകൃതിദത്തമായ കീടനശിനികൾ തളിക്കാം. ശലഭങ്ങള്‍ ഇലകളില്‍ മുട്ടയിടുന്നത്‌ തടയാന്‍ വേപ്പെണ്ണയും പ്രയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ലാർവകൾ ഇലകളുടെ പുറംതൊലിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് കൊണ്ടുതന്നെ അവയ്‌ക്കെതിരെ കീടനാശിനികൾ ഫലപ്രദമല്ല. കീടനാശിനികൾ ആവശ്യമെങ്കിൽ, സ്പർശകവും അന്തർവ്യാപന ശേഷിയുള്ളതുമായ ഉത്പന്നങ്ങൾ മുതിർന്നവ സജീവമായിരിക്കുന്ന സമയത്ത് ഉപയോഗിക്കുക. അബാമെക്ടിൻ, ടെബുഫെനോസൈഡ്, അസെറ്റമൈപ്രിട്, ഡൈഫ്ലൂബെൻസുറോൺ അല്ലെങ്കിൽ സ്പിനെറ്റോറം എന്നിവയടങ്ങിയ തയ്യാറിപ്പുകളും മറ്റുള്ളവയ്‌ക്കൊപ്പം, തളിപ്രയോഗത്തിനുള്ള നിരവധി ഉത്പന്നങ്ങൾ ലഭ്യമാണ്. കൃത്രിമമായ പൈറേത്രോയിഡ് കുടുംബങ്ങളിലെ കീടനാശിനികളും ഈ കീടങ്ങൾക്കെതിരെ ഉപയോഗിക്കുന്നുണ്ട്.

അതിന് എന്താണ് കാരണം

ഫൈലോക്നിസ്റ്റിസ് സിട്രല്ലാ എന്ന നാരകവര്‍ഗ്ഗങ്ങളിലെ ഇലതുരപ്പൻ്റെ ലാർവകളാണ് ലക്ഷണങ്ങൾക്ക് കാരണം. മുതിർന്ന ശലഭങ്ങൾ വലിപ്പം കുറഞ്ഞ് തവിട്ട് അല്ലെങ്കിൽ ചാര നിറത്തിലുള്ളവയാണ്, മുൻചിറകുകളുടെ മുകളിൽ ഇരുണ്ട കുത്തുകളോടുകൂടി കൂടുതൽ ചുരുണ്ട ചിറകുകൾ കാണപ്പെടുന്നു. അവ പ്രധാനമായും രാത്രിയിലെയും പ്രഭാതത്തിലെയും തണുത്ത താപനിലയിലാണ് സജീവമാകുന്നത്. വസന്തകാലത്ത് പെണ്‍വർഗ്ഗം ഇലകളുടെ അടിഭാഗത്ത് മുട്ടകളിടുന്നു. മുട്ടവിരിഞ്ഞു പുറത്തു വരുന്ന ലാർവകൾ അർദ്ധസുതാര്യമായ പച്ച നിറത്തിലോ മഞ്ഞ നിറത്തിലോ കാണപ്പെടും മാത്രമല്ല അവ പ്രധാനമായും ഇലകളിൽ ആഹരിക്കുന്നു, ഫലങ്ങളും ആക്രമിക്കപ്പെട്ടേക്കാം. അവ ഇലകളുടെ ഇരു പുറംതൊലികൾക്കുമിടയിൽ തുരന്ന്, സവിശേഷമായ വെള്ളിനിറത്തിലുള്ള വളഞ്ഞുപുളഞ്ഞ തുരങ്കങ്ങൾക്ക് കാരണമാകുന്നു. ലാർവ ഘട്ടത്തിൻ്റെ അവസാനം, ഇലതുരപ്പന്മാർ തുരങ്കങ്ങളിൽ നിന്ന് പുറത്തുവരികയും ഇലകളെ തങ്ങള്‍ക്കു ചുറ്റും ചുരുട്ടി പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഇവ പ്രധാന നരകം ഉത്പാദക പ്രദേശങ്ങളിൽ കണ്ടുവരുന്നവയും, നാരകത്തിലെ ഒരു പ്രധാന ഉപദ്രവകാരിയുമാണ്. കൂടുതലായി, ബാക്ടീരിയ മൂലമുള്ള അഴുകൽ പോലെയുള്ള മറ്റ് രോഗങ്ങൾ ബാധിക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു.


പ്രതിരോധ നടപടികൾ

  • നരകത്തിലെ ഇല തുരപ്പനെ ഭാഗികമായി പ്രതിരോധിക്കുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • മരങ്ങൾക്കിടയിൽ മണ്ണിന് ആവരണമായി അപ്പ (അഗേരാറ്റം കോണിസോൾഡ്സ്) എന്ന കള നടുക.
  • രോഗലക്ഷണങ്ങൾക്കായി തോട്ടങ്ങൾ പതിവായി നിരീക്ഷിക്കുക, പ്രധാനമായും ഇലകളുടെ അടിഭാഗം.
  • പ്രാണികളുടെ ഒളിയിടങ്ങൾ നശിപ്പിക്കുന്നതിനായി ശൈത്യകാലത്ത് പൊഴിയുന്ന ഇലകൾ നശിപ്പിക്കുക.
  • പ്രാണികളെ അകർഷിക്കുവാനും പെരുപ്പം നിരീക്ഷിക്കാനും ഫെറോമോൺ കെണികൾ ഉപയോഗിക്കുക.
  • ബാധിപ്പിൻ്റെ മൂർധന്യാവസ്ഥയിൽ പുതിയ വളർച്ചകൾ പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനായി മരങ്ങൾ വെട്ടിയൊതുക്കുക.
  • മിത്രകീടങ്ങള്‍ക്ക് ഹാനികരമാകുന്ന, കീടനാശിനികളുടെ അമിത ഉപയോഗം ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക