ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലെ ട്യൂബര്‍ ശലഭം

Phthorimaea operculella

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഉരുളക്കിഴങ്ങ് ഇലകള്‍, തണ്ടുകള്‍, ഇലത്തണ്ടുകള്‍, ഏറ്റവും പ്രധാനമായി കിഴങ്ങുകള്‍ എന്നിവയെ ലാര്‍വകള്‍ ആക്രമിക്കും.
  • ആന്തരിക കോശങ്ങളും ഭക്ഷിക്കും പക്ഷേ പുറം തൊലി ഭക്ഷിക്കില്ല പക്ഷെ, അതൊരു സുതാര്യമായ പൊള്ളലായി കാണപ്പെടുന്നു.
  • കിഴങ്ങിന്‍റെ പുറമേ ചെറിയ തുരങ്കങ്ങള്‍ ദൃശ്യമാകും.
  • ആഴമുള്ള ക്രമരഹിതമായ തട്ടുകള്‍ കാമ്പില്‍ കാണാന്‍ കഴിയും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ

ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ഈ പ്രാണി വഴുതന വര്‍ഗത്തില്‍പ്പെട്ട നിരവധി വിളകള്‍ തിന്നു തീര്‍ക്കുമെങ്കിലും ഉരുളക്കിഴങ്ങാണ് അവയ്ക്ക് കൂടുതല്‍ പ്രിയം. ഉരുളക്കിഴങ്ങ് ഇലകള്‍, തണ്ടുകള്‍, ഇലത്തണ്ടുകള്‍, കിഴങ്ങുകള്‍ (കൃഷിയിടത്തിലും സംഭരണ സ്ഥലത്തും) എന്നിവയെ പുഴു ആക്രമിക്കുന്നു. അവ പുറംതൊലിയെ തൊടാതെ തന്നെ സുതാര്യമായ കുമിളകള്‍ നിര്‍മ്മിച്ച്‌ ആന്തരിക കോശങ്ങള്‍ തിന്നു തീര്‍ക്കും. ചെടി തളരുകയും ഒടിഞ്ഞു പോകുകയും ചെയ്യും,ക്രമേണ ചെടി നശിക്കുന്നു. പുഴുക്കള്‍ കിഴങ്ങിന്‍റെ കണ്ണിലൂടെ ഉള്ളിൽ പ്രവേശിച്ച് ലോലമായ തുരങ്കങ്ങള്‍ പ്രതലത്തില്‍ നെടുനീളെ നിര്‍മ്മിക്കുകയോ, ആഴമേറിയ ക്രമരഹിതമായ തട്ടുതട്ടുകള്‍ കാമ്പില്‍ കുഴിക്കുകയോ ചെയ്യും. പ്രവേശന ദ്വാരത്തില്‍ പുഴുവിന്റെ വിസര്‍ജ്ജ്യം ദൃശ്യമാണ്, ഇത് കുമിള്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് കാരണമാകാം.

Recommendations

ജൈവ നിയന്ത്രണം

ഓറഞ്ചു തൊലിയുടെ സത്ത്, പിത്തുരാന്തോസ് ടോർടോസസ്‌ അല്ലെങ്കില്‍ ഇഫിയോന സ്കബ്ര എന്നിവയുടെ സത്തും ശലഭ പെരുപ്പത്തെ നിയന്ത്രിക്കും. ബ്രക്കോന്‍ ജെലിച്ചിയ , കോപ്പിഡോസോമ കൊഹ്ലെരി, അല്ലെങ്കില്‍ ട്രൈക്കോഗ്രാമ എന്നീ പരാന്നഭോജി കടന്നലുകളും കീടങ്ങളുടെ എണ്ണം സാരമായി കുറയ്ക്കും. ഇരപിടിയന്‍മാരില്‍ ഉറുമ്പും ലേഡി ബെര്‍ഡും ഉള്‍പ്പെടുന്നു. ഗ്രാന്യുലോവൈറസ് അല്ലെങ്കില്‍ ബാസിലസ് തുറിഞ്ജിയൻസിസ് രണ്ടാഴ്ചക്കകം 80% മരണം ഉറപ്പാക്കുന്നു. ചില രാജ്യങ്ങളില്‍ ചാക്കുകള്‍ യൂക്കാലിപ്റ്റസ് അല്ലെങ്കില്‍ കൊങ്ങിണിച്ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് മൂടി സംഭരണ സമയത്തെ കേടുപാടുകള്‍ കുറയ്ക്കാറുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. ഓര്‍ഗനോഫോസ്ഫേറ്റ്സ് ഗണത്തില്‍പ്പെട്ട കീടനാശിനികള്‍ ഇലകളില്‍ തളിക്കാം. പുഴുക്കളുടെ ആക്രമണത്തിന് പ്രതിരോധമായി പിരിത്രോയ്ഡ്സ് വിത്തുകളില്‍ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

മുതിര്‍ന്നവയ്ക്ക് നീണ്ട ഒരു ആന്റ്റിനയോടെ വിസ്‌തൃതമായ ശരീരത്തിൽ, കുറിയ തവിട്ടു നിറമുള്ള ചിതറിയ ഇരുണ്ട പുള്ളികളോടെ മുന്‍ ചിറകുകള്‍, നീണ്ട തൊങ്ങലുകളോടു കൂടിയ പിന്‍ ചിറകുകള്‍ എന്നിവയുണ്ട്. ഇവ കൂടുതലും രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവയും പ്രകാശത്തിലേക്ക് ആകൃഷ്ടരാകുന്നവരുമാണ്. മുട്ടകള്‍ ഒറ്റയായോ കൂട്ടമായോ ഇലകളിലോ ഉണങ്ങിയ മണ്ണിലെ കിഴങ്ങ് മുകുളങ്ങളിലോ ആണ് കാണപ്പെടുന്നത്. 4 °C -ലും താഴ്ന്ന ഊഷ്മാവില്‍ വളരെക്കാലം സൂക്ഷിച്ചാല്‍ മുട്ടകള്‍ വിരിയില്ല. പുഴുക്കള്‍ക്ക് ഇരുണ്ട തവിട്ടു നിറമുള്ള തലയും ഇളം തവിട്ടു മുതല്‍ പിങ്ക് വരെ നിറമുള്ള ശരീരവുമാണ്. അവ ഇലഞെടുപ്പുകള്‍, ഇളം തളിരുകള്‍, ഇലയുടെ സിരകള്‍ എന്നിവ തുരക്കുന്നു, പിന്നീട് കിഴങ്ങുകളില്‍ ക്രമരഹിതമായ തട്ടുകള്‍ ഉണ്ടാക്കുന്നു. 25°C ആണ് ഇവയുടെ ജീവിത ചക്രത്തിന് അനുകൂല കാലാവസ്ഥ, പക്ഷേ 15 മുതൽ 40°C വരെയും സഹിക്കാനുള്ള കഴിവുണ്ട്. ഉണങ്ങിയ മണ്ണിലെ വിണ്ടു കീറലുകള്‍ പുഴുവിന്‍റെ അതിജീവനത്തെ സഹായിക്കുന്നു.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നുള്ള വിത്തുകിഴങ്ങുകള്‍ നടുക.
  • പ്രതിരോധ ശക്തിയും സഹിഷ്ണുതയുമുള്ള ഇനങ്ങള്‍ തിരയുക.
  • ഉരുളക്കിഴങ്ങ് വിത്തുകള്‍ മണ്ണില്‍ 5 സെന്റി മീറ്ററോ അതില്‍ കൂടുതലോ ആഴത്തില്‍ നടുക.
  • കീടത്തിന്‍റെ സാന്നിധ്യം നിരീക്ഷിക്കുകയും പ്രകാശക്കെണി അല്ലെങ്കില്‍ ഫെറമോന്‍ കെണി വെച്ച് ശലഭങ്ങളെ കൂട്ടമായി പിടികൂടുകയും ചെയ്യുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള പാഴ്ചെടികളും സ്വമേധയ മുളച്ചു വരുന്ന ചെടികളും നിയന്ത്രിക്കുക.
  • മണ്ണ് വിണ്ടു കീറുന്നത് ഒഴിവാക്കാന്‍ പതിവായി ജലസേചനം നടത്തുക.
  • പാകമെത്തിക്കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് തന്നെ വിളവെടുക്കണം.
  • തിരസ്ക്കരിച്ച കിഴങ്ങുകള്‍ കുഴിച്ചുമൂടുകയോ നശിപ്പിച്ചു കളയുകയോ ചെയ്യണം.
  • ചെടിയുടെ അവശിഷ്ടങ്ങളും കമ്പോസ്റ്റും നീക്കം ചെയ്തു കൃഷിയിടം വൃത്തിയാക്കണം.
  • സംഭരണ ചാക്കുകളും മറ്റ് സൗകര്യങ്ങളും കീടങ്ങളില്ലാതെ സൂക്ഷിക്കണം.
  • ഉരുളക്കിഴങ്ങ് 7 മുതല്‍ 10°C വരെ ഊഷ്മാവിലാണ് സംഭരിക്കേണ്ടത്‌.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക