നിലക്കടല

ജ്യൂവല്‍ വണ്ട്‌

Sphenoptera indica

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പുഴു തണ്ടില്‍ മാളമുണ്ടാക്കി വേരുകളുടെയും തണ്ടിൻ്റെയും ആന്തരിക കോശങ്ങളെ തിന്നു തീര്‍ക്കുന്നു.
  • ചെടിയുടെ മുകള്‍ ഭാഗത്തേക്കുള്ള വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും നീക്കം അങ്ങനെ തടയപ്പെടുന്നു.
  • ഉപദ്രവമുണ്ടായ കൃഷിയിടങ്ങളില്‍ സാധാരണയായി, ചെടിയുടെ വാട്ടവും നാശവും കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നിലക്കടല

ലക്ഷണങ്ങൾ

പുഴു മണ്‍പ്രതലത്തോട്‌ ചേര്‍ന്നുള്ള തണ്ടില്‍ മാളമുണ്ടാക്കി തണ്ടിൻ്റെയും പ്രധാന വേരിൻ്റെയും ആന്തരിക കോശങ്ങള്‍ തിന്നു തീര്‍ക്കുന്നു. ചെടിയുടെ മുകള്‍ ഭാഗത്തേക്കുള്ള വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും നീക്കം അങ്ങനെ തടയപ്പെടുന്നതിനാല്‍, അവ വാടി നശിച്ചു പോകുന്നു. പുഴുവിൻ്റെ തീറ്റ മൂലവും അവയുടെ മണ്ണിലെ വ്യാപനരീതി മൂലവും ആക്രമണമുണ്ടായ കൃഷിയിടങ്ങളില്‍ സാധാരണയായി, ചെടികളുടെ വാട്ടവും നാശവും ഓരോ ഭാഗത്തായുണ്ടാകുന്നു. ചെടികളെ മണ്ണില്‍ നിന്നു പിഴുതെടുത്താല്‍ പൊള്ളയായ തണ്ടിനുള്ളില്‍ പുഴുവിനെ കാണാന്‍ കഴിയും.

Recommendations

ജൈവ നിയന്ത്രണം

ബ്രാകോനിഡ്സ്, ട്രൈക്കോഗ്രമാറ്റിഡ്സ് ഇരപിടിയന്‍ കടന്നലുകള്‍ മുട്ടകളിലും പുഴുക്കളിലും പരജീവിയായി പറ്റിക്കൂടും. തുമ്പികളും ജ്യൂവല്‍ വണ്ടിൻ്റെ ഇരപിടിയനാണ്. ന്യൂക്ലിയര്‍ പോളിഹെഡ്രോസിസ് വൈറസ് (NPV) അല്ലെങ്കില്‍ പച്ച മസ്കാര്‍ദിന്‍ കുമിള്‍ എന്നിവ അടിസ്ഥാനമായ ജൈവ കീടനാശിനികളും ഈ കീടത്തിനെതിരെ വിജയകരമായി ഉപയോഗിച്ചുവരുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കീടനാശിനിയുടെ തരികള്‍ ചെടിയുടെ വരികളില്‍ പ്രയോഗിക്കുന്നത് വണ്ടുകളുടെ പെരുപ്പം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ക്ലോര്‍പൈറിഫോസ് ചെടി വളര്‍ച്ചയുടെ അന്തിമഘട്ടങ്ങളില്‍ കടുത്ത കേടുപാടുകള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

മുതിര്‍ന്ന വണ്ട്‌ ഇരുണ്ട രത്നം പോലെ തിളങ്ങുന്ന ശരീരമുള്ള ഏകദേശം 10 മി.മി. നീളവും 3 മി.മി. വണ്ണവുമുള്ളതാണ്. പെണ്‍ വണ്ടുകള്‍ ചെടിയുടെ പ്രധാന തണ്ടിൻ്റെ ആരംഭത്തില്‍ തനിയെ മുട്ടയിടുന്നു. വളര്‍ച്ചാ ഘട്ടം അനുസരിച്ച് ലാര്‍വകള്‍ വലിപ്പതിലും നിറത്തിലും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ അവയുടെ നിറം തവിട്ടിനും മഞ്ഞയ്ക്കും ഇടയിലാണ്. കാഴ്ചയില്‍ കാലില്ലാത്തതായി തോന്നുമെങ്കിലും, 20 മി.മി. വരെ വളരാന്‍ അവയ്ക്ക് കഴിയും. നീണ്ടു കൂര്‍ത്ത മുന്‍ഭാഗവും പരന്ന ശരീരവും ഗോളാകൃതിയിലുള്ള തലയും നെഞ്ചുമാണ് ഇവയുടെ സവിശേഷതകൾ. വിളയുടെ വളര്‍ച്ചയുടെ അന്തിമ ഘട്ടത്തിലാണ് ഇവ നിലക്കടലയെ ആക്രമിക്കുന്നത്, അതായത് വിതച്ച് ഏകദേശം 50 ദിവസങ്ങള്‍ക്കു ശേഷം. പുഴു തണ്ടുകളിലോ വേരുകളിലോ മാളമുണ്ടാക്കി ആന്തരിക കോശങ്ങളെ തിന്നു തീര്‍ക്കുകയും വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും കൈമാറ്റം തടസപ്പെടുത്തുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • കൃഷിയിടം നിരീക്ഷിക്കുകയും ആക്രമണമുണ്ടായ ചെടികള്‍ നശിപ്പിക്കുകയും ചെയ്യുക.
  • നന്നായി അഴുകിയ ജൈവ വളം ഉപയോഗിച്ച് മണ്ണ് മൂടുക.
  • കൃഷിയിടത്തിലെയും സമീപത്തെയും ജൈവവൈവിദ്ധ്യം ശ്രദ്ധിക്കുക.
  • കീടങ്ങളെ അവയുടെ സ്വാഭാവിക ഇരപിടുത്തക്കാര്‍ക്ക് ദൃശ്യമാക്കുന്നതിനായി ആഴത്തില്‍ ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക