ഉരുളക്കിഴങ്ങ്

വെളുത്ത മണ്ണട്ട

Scarabaeidae sp.

പ്രാണി

ചുരുക്കത്തിൽ

  • മണ്ണട്ടകൾ വേരുകളും ചെറുവേരുകളും ആഹരിച്ച്, ഇലപ്പടർപ്പുകളുടെ മഞ്ഞപ്പിനും വാട്ടത്തിനും കാരണമാകുന്നു.
  • ഗുരുതരമായ സാഹചര്യങ്ങളിൽ, ചെടികള്‍ അന്തിമമായി നശിക്കും, അവയെ അനായാസം മണ്ണില്‍ നിന്നും പിഴുതെടുക്കാന്‍ സാധിക്കും.
  • ദീര്‍ഘകാലം തുടര്‍ന്നാല്‍ അവയുടെ ജീവിത ദൈർഘ്യവും വിളവും സ്ഥിരമായി കുറയുന്നു.
  • ബാധിക്കപ്പെട്ട ചെടികള്‍ക്ക് മഞ്ഞപ്പും വാട്ടവുമുണ്ടായി പല ഭാഗങ്ങളിലായി നശിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

മുതിര്‍ന്നവയും ലാര്‍വകളും വേരുകള്‍ ആഹരിച്ച് ചെടികള്‍ക്കും മരങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നു. മണ്ണട്ടകള്‍ ചെറുവേരുകൾ കേടുവരുത്തി ചെടികളിൽ വാട്ടത്തിനും ഇലപ്പടർപ്പുകളിലെ മഞ്ഞപ്പിനും കാരണമാകുന്നു. നിലക്കടലയുടെ കാര്യത്തില്‍, വിത്തറകളും ആക്രമിച്ച് കേടുപാടുകൾ ഉണ്ടാക്കും. ഗുരുതരമായ സാഹചര്യങ്ങളില്‍, ചെടികള്‍ അന്തിമമായി നശിക്കും, അവയെ അനായാസം മണ്ണില്‍ നിന്നും പിഴുതെടുക്കാന്‍ സാധിക്കും. ആക്രമണമുണ്ടായാല്‍ പോലും, വിളകളിൽ പലപ്പോഴും കേടുപാടിൻ്റെ ലക്ഷണങ്ങള്‍ ഉടനടി ദൃശ്യമാകുന്നില്ല. എന്നിരുന്നാലും, ദീര്‍ഘകാലം തുടര്‍ന്നാല്‍ അവയുടെ ജീവിത ദൈർഘ്യവും വിളവും സ്ഥിരമായി കുറയുന്നു. വാര്‍ഷിക വിളകളില്‍, ചെടികളില്‍ പെട്ടന്നുണ്ടാകുന്ന വാട്ടമാണ് പ്രാരംഭ ലക്ഷണം, അതിനെത്തുടര്‍ന്ന് അകാലത്തില്‍ ഇലപൊഴിച്ചിലും ഉണ്ടാകും. ബന്ധിക്കപ്പെട്ട ചെടികളിൽ മഞ്ഞപ്പും വാട്ടവും ഉണ്ടായി പല ഭാഗങ്ങളിലായി നശിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിത്ത് പരിചരണത്തിന് സൊളാനം സുരറ്റെൻസിൻ്റെ സത്ത് അല്ലെങ്കില്‍ വേപ്പിലയുടെ സത്ത് ഉപയോഗിക്കുക. ഉപകാരികളായ വിരകളുടെ ഒരു ദ്രാവക സസ്പെന്‍ഷന്‍ (ഉദാ: ഹേറ്ററോര്‍ഹബ്ടിറ്റിസ് ഇനങ്ങൾ) ഒരു ഹെക്ടറിന് 1.5 ലക്ഷം കോടി വിരകൾ എന്ന നിരക്കില്‍ സീസണിൻ്റെ തുടക്കത്തില്‍ തളിക്കുക. ന്യൂക്ലിയര്‍ പൊളിഹെഡ്രോസിസ് വൈറസ് അല്ലെങ്കില്‍ ഗ്രീന്‍ മസ്ക്കാര്‍ഡിന്‍ കുമിള്‍ ഡിസിസ്താനംക്കിയ ജൈവ കീടനാശിനികൾ നന്നായി പ്രവര്‍ത്തിക്കും. വിതയ്ക്കുന്നതിനു മുന്നോടിയായി ധാന്യമണികള്‍ മണ്ണെണ്ണ (75 കിലോഗ്രാം വിത്തുകള്‍ക്ക് 1 ലിറ്റർ ) ഉപയോഗിച്ചു പരിചരിക്കുക. ബ്രാകോനിഡ്സ്, തുമ്പികള്‍, ട്രൈക്കോഗ്രമ്മാറ്റിഡ്സ് കുടുംബത്തിലെ കീടങ്ങളെ പരിപാലിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മണ്ണില്‍ നിന്നും ഉയര്‍ന്നു വന്നതിനു ശേഷം, മുതിര്‍ന്നവ സമീപത്തുള്ള ചില ചെടികളുടെ ഇലപ്പടർപ്പുകൾ ആഹരിക്കും. സ്ഥായിയായ കീടനാശിനികൾ ചെടികളില്‍ രാത്രികാലങ്ങളില്‍ തളിക്കുന്നത്, മുതിര്‍ന്നവ മുട്ടയിടുന്നതിന് മുമ്പായി അവയുടെ പെരുപ്പം നിയന്ത്രിക്കും. ക്ലോറോപൈറിഫോസ് 20%EC @1125 മില്ലിലിറ്റർ/ഹെക്ടര്‍ ഈ കാര്യത്തിനായി ഉപയോഗിക്കാം. ക്ലോര്‍പൈറിഫോസ് @ മില്ലിലിറ്റർ/കിലോഗ്രാം ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതും ഈ കീടങ്ങളുടെ വികസനം തടയാന്‍ മികച്ച മാര്‍ഗ്ഗമാണ്.

അതിന് എന്താണ് കാരണം

ഹോളോട്രൈക്കിയ ജനുസിലെ ഒരു കൂട്ടം വെളുത്ത മണ്ണട്ടകളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. മുതിര്‍ന്നവയ്ക്ക് ഇരുണ്ട തവിട്ടു നിറവും ഏകദേശം 20 മില്ലിമീറ്റർ നീളവും 8 മില്ലിമീറ്റർ വണ്ണവും ഉണ്ടായിരിക്കും. മഴതുടങ്ങി മൂന്നു നാല് ദിവസങ്ങള്‍ക്കകം ഇവ മണ്ണില്‍ നിന്ന് ഉയര്‍ന്നു വരും, ഹൃസ്വ ദൂരം പറന്ന് ഇവ സമീപത്തെ ചെടികളിൽ ആഹരിക്കുന്നു. ആഹരിപ്പിനു ശേഷം മറഞ്ഞിരുന്ന് മുട്ടയിടുന്നതിനായി, അവ വീണ്ടും മണ്ണിലേക്ക് പ്രവേശിക്കും. പെണ്‍കീടങ്ങൾ 5-8 സെന്റിമീറ്റർ താഴ്ചയില്‍ 20-80 വരെ വെളുത്തുരുണ്ട മുട്ടകളിടും. ലാര്‍വകള്‍ വെളുപ്പുകലര്‍ന്ന മഞ്ഞ നിറമുള്ളവയും അര്‍ദ്ധസുതാര്യവും ഏകദേശം 5 മില്ലിമീറ്റർ നീളമുള്ളതുമാണ്. പൂര്‍ണ്ണമായി വളര്‍ന്ന മണ്ണട്ടകള്‍ ബലമുള്ള താടിയെല്ലുകളോടെ തടിച്ചു കൊഴുത്തവയാണ്. അവയുടെ തല ഇളം മഞ്ഞ നിറവും, വെളുത്ത നിറമുള്ള ശരീരം മാംസളവും 'C' ആകൃതിയുമാണ്‌. ഇവ കുറച്ച് ആഴ്‌ചകൾ മണ്ണിലെ ജൈവവസ്തുക്കൾ ആഹരിക്കുന്നു, പിന്നീട് ചെടികളുടെ ചെറുവേരുകളും വിത്തറകളും ആഹാരമാക്കും. കരിമ്പ്, മുളക്, അരിച്ചോളം, ചോളം, തുവര, ബജ്‌റ മുതലായ ചെടികളുടെ വേരുകളും വെള്ള മണ്ണട്ടകൾ ആഹരിക്കും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയില്‍ ലഭ്യമെങ്കിൽ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.
  • നേരത്തേ വിതയ്ക്കുന്നത് മണ്ണട്ടയുടെ പെരുപ്പം ഒഴിവാക്കാന്‍ സഹായകമായേക്കും.
  • കെണി വിളകളായ അരിച്ചോളം, ചോളം, സവാള എന്നിവ നിലക്കടലക്കിടയില്‍ വിതയ്ക്കുക.
  • മഴസമയത്ത് പ്രകാശക്കെണികള്‍ സ്ഥാപിച്ച് ഓരോ ദിവസത്തെയും വണ്ടുകളുടെ എണ്ണം നിരീക്ഷിക്കുക.
  • കൃഷിയിടത്തിനു ചുറ്റുമുള്ള വെള്ള മണ്ണട്ടകളെ ശേഖരിച്ച് നശിപ്പിക്കുക, പ്രത്യേകിച്ചും പുലര്‍ച്ചെ.
  • ഇവയുടെ സ്വാഭാവിക ശത്രുക്കളെ സംരക്ഷിക്കാന്‍, ഇറ്റാലിയന്‍ റൈഗ്രാസ് അല്ലെങ്കില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ പോലെയുള്ള ഹരിത വളങ്ങള്‍ ഉപയോഗിക്കുക.
  • വേരുപടലം ശക്തിപ്പെടുത്താനും മണ്ണട്ടകൾ മൂലമുള്ള കേടുപാടുകള്‍ക്കെതിരെ സഹനശക്തി കൂട്ടാനും പൊട്ടാസ്യം അടിസ്ഥാനമായ രാസവളം പ്രയോഗിക്കുക.
  • ശരത്കാലത്തിൻ്റെ അവസാനവും വസന്തത്തിലും ചെടികള്‍ നടുന്നതിന് മുമ്പായി ആഴത്തില്‍ ഉഴുതു മറിക്കുക.
  • രണ്ടുവർഷം കൃഷിയിടം തരിശിടുക.
  • ആതിഥ്യമേകാത്ത വിളകളുമായി വിളപരിക്രമം നടത്തുക (നെല്ല്).

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക