Amsacta albistriga
പ്രാണി
മഴക്കാലത്ത് ഇളം പുഴുക്കള്‍ കൂട്ടമായി പ്രത്യക്ഷപ്പെടുകയും ഇലയുടെ അടിഭാഗം കാര്‍ന്നുതിന്നുകയും ചെയ്യും. പൂക്കള്‍, പൂമൊട്ടുകള്‍, ഇലകള്‍ എന്നിവ ഉള്‍പ്പെടെ ചെടിയുടെ എല്ലാ ഭാഗങ്ങളും മുതിര്‍ന്ന പുഴുക്കള്‍ അത്യാർത്തിയോടെ തിന്നുന്നു. മധ്യസിര, സിരകള്‍, ഇല ഞെടുപ്പ് എന്നിവ പോലയുള്ള കട്ടിയായ കലകൾ മാത്രമേ അവശേഷിക്കുകയുള്ളൂ. മുതിര്‍ന്ന ചുവന്ന കമ്പിളിപ്പുഴുക്കൾ ഒരു കൃഷിയിടത്തില്‍ നിന്നും മറ്റൊന്നിലേക്ക് കൂട്ടമായി നീങ്ങുന്നു, സാധാരണയായി ഒരു മേഖല മുഴുവന്‍ ഗുരുതരമായ ഇലപൊഴിയലിനും വിളവ് കുറയുന്നതിനും ഇത് കാരണമാകും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ലാര്‍വ മണ്ണ് തുരന്ന് പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു, സാധാരണ സ്വാഭാവിക ഘടനയുള്ള മണ്ണുകളില്‍.
ജൈവശാസ്ത്ര രീതികളില്‍ ട്രൈക്കൊഗ്രമ പരാന്നഭോജി കടന്നലുകളെ തുറന്നുവിടുന്നത് ഉൾപ്പെട്ടിരിക്കുന്നു. ഇവ ചുവന്ന കമ്പിളിപ്പുഴുക്കളുടെ മുട്ടകളിലും ഇളം ലാര്‍വകളിലും ആശ്രയിച്ച് അവയെ നശിപ്പിക്കുന്നു. പ്രാരംഭ ദശയില്‍ ന്യൂക്ലിയര്‍ പൊളിഹൈഡ്രോസിസ് വൈറസ് (NPV), ബാസിലസ് തുറിൻജിയൻസിസ് അടിസ്ഥാനമായ ജൈവ കീടനാശിനി തളിക്കുന്നത് ഫലപ്രദമായി കീടങ്ങളെ തുരത്തും.
ചുവന്ന കമ്പിളിപ്പുഴുക്കളുടെ വര്‍ധനവ് നിയന്ത്രിക്കാന്‍ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. രാസപരിചരണം ആവശ്യമായിവരുന്ന നിലയിൽ കീടങ്ങൾ പെരുകിയാൽ (100 മീ. നീളത്തില്‍ എട്ട് മുട്ടക്കൂട്ടം അല്ലെങ്കില്‍ 10% ഇലകളില്‍ കേടുപാട്), കീടനാശിനി പൊടി വിതറുന്നത് ഇളം ലാർവകളെ നിയന്ത്രിക്കും. മറ്റു കീടനാശിനികളും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.
മണ്‍സൂണ്‍ മഴയ്ക്ക് ശേഷം ഉടനെ തന്നെ മുതിര്‍ന്ന ശലഭം മണ്ണില്‍ നിന്ന് ഉയര്‍ന്നുവരുന്നു. അവയ്ക്ക് ഇളം തവിട്ടു ചിറകുകളും പാളികളില്‍ വെളുത്ത വരകളും മുന്‍ അരികുകളില്‍ മഞ്ഞപ്പട്ടയുമുണ്ട്. അവയുടെ വെളുത്ത പിന്‍ചിറകുകളില്‍ കറുത്ത പുള്ളിക്കുത്തുകളുണ്ട്. പെണ്‍പുഴുക്കള്‍ ഇലകളുടെ അടിഭാഗത്തോ മണ്ണിലെ അവശിഷ്ടങ്ങളിലോ ഏകദേശം 1000 കൊഴുത്ത മഞ്ഞ മുട്ടകള്‍ കൂട്ടമായിടും. രോമരഹിതരായ ഇളം തവിട്ടു നിറമുള്ള ചെറിയ ലാര്‍വകള്‍ ഇലകളെ കൂട്ടമായി തിന്നും. മുതിര്‍ന്ന ലാര്‍വകള്‍ക്ക് ചുവപ്പ് കലര്‍ന്ന തവിട്ടു നിറവും ശരീരത്തിൻ്റെ പാര്‍ശ്വഭാഗത്ത് കറുത്ത പട്ടയും ശരീരത്ത് ചുവന്ന രോമങ്ങളുമുണ്ട്. അവ വളരെ സജീവവും വിനാശകാരികളുമാണ്. അവ ചെടികള്‍ക്ക് താഴെ മണ്ണിലും വേലികളിലും, ഇരുണ്ട മൂലകളിലും 10 മുതല്‍ 20 സെ.മി. വരെയുള്ള മാളമുണ്ടാക്കുകയും, മുതിര്‍ന്നവയായി വീണ്ടും പുറത്തു വരുന്നതിന് മുമ്പ് , 10 മാസം വരെ പ്യൂപ്പ അവസ്ഥയില്‍ തുടരുകയും ചെയ്യും.