വഴുതന

വഴുതനയിലെ ലേസ് മൂട്ടകൾ

Gargaphia solani

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇളം കീടങ്ങൾ ഇലകളുടെ അടിയിൽ ആഹരിച്ച്, അവയെ തവിട്ടുനിറത്തിലുള്ള വിസർജ്യങ്ങളുടെ പുള്ളികളാൽ പൊതിയുന്നു.
  • ഇലകൾ ചുരുണ്ട് വിളറുന്നു.
  • തീറ്റ മൂലം മൃതമായ (നിറം മങ്ങിയ) പുള്ളികള്‍, തുടര്‍ന്ന് വാട്ടവും ഇലകളുടെ നഷ്ടവും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


വഴുതന

ലക്ഷണങ്ങൾ

മുതിർന്നവയും ഇളം കീടങ്ങളും വഴുതന ചെടികളുടെ ഇലകള്‍ ഭക്ഷിക്കുന്നു. വസന്തകാലത്തിൻ്റെ തുടക്കത്തിൽ, വഴുതന തൈച്ചെടിയായിരിക്കുന്ന ഘട്ടമാണ് ഏറ്റവും നിർണായകം. സുഷുപ്താവസ്ഥയിലുള്ള മുതിർന്നവ ചെടികളെ ബാധിക്കാൻ ആരംഭിക്കുകയും പച്ചനിറത്തിലുള്ള മുട്ടകൾ ഇലകളുടെ അടിഭാഗത്ത് നിക്ഷേപിക്കുകയും ചെയ്യുന്നു, ഇവിടെ പിന്നീട് ഇളം കീടങ്ങളുടെ കൂട്ടം സ്ഥാപിക്കപ്പെടുന്നു. ഇളം കീടങ്ങൾ വിരിഞ്ഞ് കൂട്ടത്തോടെ ഇലകളുടെ അടിവശം ഭക്ഷിക്കാൻ തുടങ്ങി അവയെ തവിട്ടുനിറത്തിലുള്ള വിസർജ്യങ്ങളാൽ പൊതിയുന്നു. ഇലകളിൽ ചവയ്ക്കുന്നതിനാല്‍ വൃത്താകൃതിയിലുള്ള നിറംമാറ്റം സംഭവിച്ച ഭാഗങ്ങൾ ഇലപത്രങ്ങളുടെ മുകൾവശത്ത് വ്യക്തമായി കാണപ്പെടുന്നതിനു കാരണമാകുന്നു. അവ ആഹരിച്ച് പുറത്തേക്ക് നീങ്ങി കേടുപാടുകൾ വർദ്ധിക്കുന്നത്, ഇലകൾ മഞ്ഞ നിറമായി മാറുന്നതിനും തത്‌ഫലമായി ഇലകൾ ചുരുങ്ങി ചുരുളുന്നതിനും കാരണമാകുന്നു. ഗുരുതരമായ ബാധിപ്പ് ചെടി പൂർണമായും നശിപ്പിക്കുകയോ അല്ലെങ്കിൽ അവയെ ദുർബലമാക്കി ഫലങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

ലേഡിബഗ്ഗ്, ചിലന്തികൾ, പൈറേറ്റ് മൂട്ടകൾ എന്നിവ വഴുതനയിലെ ലേസ് മൂട്ടകളുടെ പ്രകൃത്യാലുള്ള ശത്രുക്കളാണ്, മാത്രമല്ല അവയെ പ്രതിരോധ നടപടികളിലൂടെ സംരക്ഷിക്കുകയും ചെയ്യണം. കീടനാശിനി സോപ്പ്, പൈറെത്രിൻ, വേപ്പെണ്ണ എന്നിവയും ഇലകളുടെ അടിവശത്ത് തളിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മാലത്തിയോൺ അല്ലെങ്കിൽ പൈറെത്രോയിഡ് അടിസ്ഥാനമാക്കിയ വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ ഇലകളിൽ തളിക്കുന്നതിനായി ഉപയോഗിക്കാം, പക്ഷേ അവ മിത്ര കീടങ്ങളേയും ബാധിക്കുമെന്നതിനാല്‍ സൂക്ഷിച്ചു ഉപയോഗിക്കണം.

അതിന് എന്താണ് കാരണം

വഴുതനയിലെ ലേസ് മൂട്ടകളുടെ മുതിർന്നവ നേരിയ തവിട്ടുനിറവും വെളുപ്പും നിറത്തിൽ, ചിറകുകളിൽ സുതാര്യമായ പച്ച നിറത്തിലുള്ള റേന്ത പോലെയുള്ള സിരകളോട് കൂടിയവയാണ്. അവയ്ക്ക് ഏകദേശം 4 മില്ലിമീറ്റർ നീളം ഉണ്ടാകും, മാത്രമല്ല അവ ചെടിയുടെ അവശിഷ്ടങ്ങളിൽ അതിജീവിക്കുകയും ആവിർഭവിച്ച് മുട്ടകൾ നിക്ഷേപിക്കുന്നതിനായി അനുകൂലമായ കാലാവസ്ഥ സാഹചര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. മുട്ടകൾ പച്ചകലർന്ന നിറവും ഇലകളുടെ അടിയിൽ കൂട്ടത്തോടെ ഒട്ടിപ്പിടിച്ചിരിക്കുന്നവയും ആണ്. ഇളം കീടങ്ങൾ ചിറകുകൾ ഇല്ലാതെ ഉദരത്തിൻ്റെ അഗ്രഭാഗത്ത് ഇരുണ്ട പുള്ളിയോടുകൂടി മഞ്ഞനിറത്തില്‍ കാണപ്പെടുന്നു. ഇളം കീടങ്ങളും മുതിർന്നവയും ഇലകളിൽ കേടുപാടുകൾ ഉണ്ടാക്കുന്നു, പക്ഷേ ഇളം കീടങ്ങൾ അവ വിരിയുന്ന ഭാഗത്ത് മാത്രം കേടുപാടുകൾ ഉണ്ടാക്കുന്നു, മുതിർന്നവ മറ്റു ചെടികളിലേക്ക് പറക്കുകയും കൃഷിയിടം മുഴുവനും കേടുപാടുകൾ വ്യാപിപ്പിക്കുകയും ചെയ്യുന്നു. പൊതുവേ ഈ കീടത്തെ വഴുതന ചെടികളിലെ പ്രത്യേക കീടമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. വിളവ് നഷ്ടം സാധാരണയായി കുറവാണ്, പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ പരിണതഫലമായി വിളവ് നഷ്ടം ഉണ്ടാകാം. വഴുതന ചെടികൾക്ക് പുറമെ, തക്കാളി, ഉരുളകിഴങ്ങ്, സൂര്യകാന്തി, പരുത്തി, കര്‍പ്പൂരത്തുളസി, ഹോർസ് നെറ്റൽ കള ഇനങ്ങൾ, നൈറ്റ്ഷേഡുകൾ എന്നിവ ഇതര ആതിഥേയ വിളകളാണ്.


പ്രതിരോധ നടപടികൾ

  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി ചെടികൾ സൂക്ഷ്മമായി നിരീക്ഷിക്കുക.
  • കീടങ്ങളോ അല്ലെങ്കിൽ അവ കൂട്ടത്തോടെ കാണപ്പെടുന്ന ഇലകളോ കൈകളാല്‍ നീക്കം ചെയ്യുക.
  • സ്വയം മുളച്ചുവന്ന ചെടികളോ ആതിഥ്യമേകുന്ന കള ചെടികളായ ഹോർസ് നെറ്റൽ, നൈറ്റ്ഷേഡ് ഇനങ്ങളിലുള്ളവയോ നീക്കം ചെയ്യണം.
  • മിത്രകീടങ്ങളുടെ പെരുപ്പം ബാധിക്കപ്പെടാതിരിക്കാൻ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • മുതിർന്ന കീടങ്ങളുടെ ശൈത്യകാലം അതിജീവിക്കാനുള്ള സ്ഥലങ്ങൾ ഇല്ലാതാക്കുന്നതിനായി, കൃഷിയിടത്തിലെ അവശിഷ്ടങ്ങളും കളകളും നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക