നെല്ല്

കുഴല്‍പ്പുഴു

Parapoynx stagnalis

പ്രാണി

ചുരുക്കത്തിൽ

  • ഇലകൾ മട്ടകോണ്‍ ആകൃതിയില്‍ മുറിക്കുന്നു.
  • ഗോവണി പോലെയുള്ള രൂപങ്ങള്‍.
  • ലാർവകൾ മഞ്ഞനിറത്തിലുള്ള തലയോടുകൂടി പച്ച നിറം ഉള്ളവയാണ്.
  • മുതിർന്നവ വെള്ള നിറത്തിലുള്ള നിശാശലഭങ്ങൾ ആണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

പി. സ്റ്റാന്‍ഗലിസ് എന്ന കുഴൽപ്പുഴുവിൻ്റെ ഇളം ലാര്‍വകളാണ് നീളത്തിൽ വരിവരിയായി ഇല തിന്നു തീര്‍ക്കുന്നത്. കുഴല്‍പ്പുഴു നെല്ലോലയുടെ അഗ്രഭാഗം മട്ടകോണ്‍ ആകൃതിയില്‍ മുറിച്ച് ഇല ഉറകൾ നിര്‍മ്മിക്കുന്നു. ഇലകള്‍ കത്രികയാല്‍ മുറിച്ചതുപോലെ മട്ടകോണ്‍ ആകൃതിയില്‍ ഉണ്ടാകുന്ന കേടുപാടാണ് ഇതിന്റെ സവിശേഷത. ലാര്‍വയെ പൊതിഞ്ഞിരിക്കുന്ന ഇല ഉറകള്‍ വെള്ളത്തിന്‌ മുകളില്‍ പൊന്തിക്കിടക്കും. ഇലകളുടെ കോശങ്ങള്‍ ചുരണ്ടിയെടുത്താണ് ലാര്‍വ ആഹരിക്കുന്നത്, ഇലയുടെ മുകള്‍ ഭാഗം കടലാസ് പോലെ അവശേഷിപ്പിക്കും. തിന്നുതീര്‍ന്ന ഇലകള്‍ കട്ടിയുള്ള നാരിഴകളുടെ ഗോവണി പോലെയുള്ള രൂപങ്ങളോടെ അവശേഷിക്കുന്നു. കേടുപാടുകളുടെ ലക്ഷണങ്ങള്‍ ഇലപൊഴിയലിനു കാരണമാകുന്ന മറ്റു കീടങ്ങളുമായി ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. കുഴല്‍പ്പുഴു ആണെന്ന് കണ്ണുകളാല്‍ നോക്കി ഉറപ്പു വരുത്തുക: ആദ്യം, ഇലകളുടെ കലകൾ ഗോവണി പോലെ കാണപ്പെടുക; രണ്ടാമത്, മുറിഞ്ഞ നെല്ലിലകള്‍; മൂന്നാമത്, ഇലപ്പോളകളുമായി ചേര്‍ന്നും വെള്ളത്തില്‍ പൊന്തിക്കിടന്നും കാണപ്പെടുന്ന ഇല ഉറകളുടെ സാന്നിധ്യം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഒച്ചുകള്‍ (മുട്ടകൾ ആഹരിക്കുന്നു) ഹൈഡ്രോഫിലിഡ്, ഡിറ്റിസിറ്റ് ജല വണ്ടുകള്‍ (ലാര്‍വകളെ ആഹരിക്കുന്നു), ചിലന്തികള്‍, തുമ്പികള്‍, കിളികള്‍ (മുതിര്‍ന്നവയെ ആഹരിക്കുന്നു) മുതലായ ജൈവ നിയന്ത്രണ ജീവികളെ പ്രോത്സാഹിപ്പിക്കുക. കീടങ്ങളെ കണ്ട സ്ഥലത്ത് ചാരം പ്രയോഗിക്കുകയോ വേപ്പില സത്ത് തളിക്കുകയോ ചെയ്യുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. അംഗീകൃത കാര്‍ബനെറ്റ് കീടനാശിനികള്‍ ഇലകളില്‍ പ്രയോഗിക്കുകയും കീടം സഹനശക്തി നേടുന്ന പൈറെത്രോയിഡുകൾ ഒഴിവാക്കുകയും ചെയ്യുക.

അതിന് എന്താണ് കാരണം

ഈർപ്പമുള്ള നെല്‍പ്പാടമായാലും ജലസേചനം നടത്തുന്ന നെല്‍പ്പാടമായാലും വെള്ളം കെട്ടിക്കിടക്കുന്ന കൃഷിയിടത്തിലാണ് ഈ കീടം കൂടുതലായി കണ്ടു വരുന്നത്. ഇവ കൃഷിയിടത്തിലും സമീപ പ്രദേശങ്ങളിലുമുള്ള കളകളിലും പാഴ് നെല്‍ച്ചെടികളിലും അതിജീവിച്ച് പരിതസ്ഥിതി അനുകൂലമാകുമ്പോള്‍ പുതിയ നെല്‍വിളകളെ ബാധിക്കുന്നു. ഇളം തൈകള്‍ പറിച്ചു നടുന്നതും കീടത്തിൻ്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. സിങ്കിൻ്റെ അഭാവമുള്ള മണ്ണുകളിലും മോശമായ രീതിയിൽ നിലമൊരുക്കൽ പ്രവർത്തനങ്ങൾ നടത്തിയ മണ്ണുകളിലും വളരുന്ന വിളകൾ ബാധിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയൊക്കെയാണ് എന്നിരുന്നാലും, സാധാരണയായി ഈ കീടങ്ങൾ നെല്‍പ്പാടങ്ങളില്‍ എണ്ണത്തിൽ കുറവായിരിക്കും.


പ്രതിരോധ നടപടികൾ

  • കാലേക്കൂട്ടി കൃഷി ചെയ്യുന്നത് രോഗബാധ കുറയ്ക്കും.
  • നടുമ്പോള്‍ ഇടയകലം കൂട്ടണം (30 × 20 സെ.മി.).
  • മുതിര്‍ന്ന തൈകള്‍ മാറ്റി നടുകയും മുട്ടകളുടെ അവശിഷ്ടങ്ങള്‍ സാധ്യമാംവിധം നശിപ്പിക്കുകയും ചെയ്യണം.
  • കൃഷിയിടത്തിലെ വെള്ളം ഒഴുക്കിക്കളയുകയും 2-3 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ജലസേചനം നടത്തുമ്പോള്‍ പുഴുക്കളെ അരിപ്പ ഉപയോഗിച്ച് പിടിക്കുകയും ചെയ്യണം.
  • ശുപാര്‍ശ ചെയ്ത വളപ്രയോഗങ്ങള്‍ നടത്തുകയും അമിത വളപ്രയോഗം ഒഴിവാക്കുകയും ചെയ്യണം.
  • ആതിഥ്യമേകുന്ന മറ്റിതര ചെടികള്‍ നീക്കം ചെയ്യുന്നതിനായി കൃഷിയിടത്തിലെയും സമീപ പ്രദേശങ്ങളിലെയും കളകളും പാഴ്നെല്‍ച്ചെടികളും ആതിഥ്യമേകുന്ന മറ്റിതര ചെടികളും നീക്കം ചെയ്യണം.
  • പര്യാപ്തമായ അളവില്‍ പൊട്ടാസ്യം ഉപയോഗിച്ചു എന്ന് ഉറപ്പു വരുത്തണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക